Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരണ്ട് പതിറ്റാണ്ടിന്റെ...

രണ്ട് പതിറ്റാണ്ടിന്റെ വിശ്വാസ്യത; സഫാരി ഗ്രൂപ്പ് എട്ടാമത് ഔട്ട്‌ലെറ്റ് ജി.ഡബ്ല്യു.സി ലോജിസ്റ്റിക് വില്ലേജിൽ

text_fields
bookmark_border
രണ്ട് പതിറ്റാണ്ടിന്റെ വിശ്വാസ്യത; സഫാരി ഗ്രൂപ്പ് എട്ടാമത് ഔട്ട്‌ലെറ്റ് ജി.ഡബ്ല്യു.സി ലോജിസ്റ്റിക് വില്ലേജിൽ
cancel

ദോഹ: ഖത്തറിലെ റീട്ടെയിൽ രംഗത്ത് വ്യത്യസ്‌തമായ വിപണന ശൈലികൊണ്ടും ജനപ്രിയ പ്രമോഷനുകളിലൂടെയും ജനഹൃദയങ്ങൾ കീഴടക്കിയ സഫാരി ഗ്രൂപ്പിന്റെ എട്ടാമത് ഷോറൂം 'സഫാരി ഷോപ്പിങ് സെന്റർ' ജി.ഡബ്ല്യു.സി ലോജിസ്റ്റിക് വില്ലേജിൽ തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കും. ജി.ഡബ്ല്യു.സി ലോജിസ്റ്റിക് വില്ലേജിലെയും സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഏറ്റവും മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഔട്ട്‌ലെറ്റ് സജ്ജമാക്കിയിരിക്കുന്നത്.

പുതിയ ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി വമ്പിച്ച സമ്മാന പദ്ധതിയാണ് സഫാരി ഒരുക്കിയിരിക്കുന്നത്. ജി.ഡബ്ല്യു.സി ലോജിസ്റ്റിക് വില്ലേജ് ഷോറൂം സന്ദർശിക്കുന്ന ഏതൊരാൾക്കും ഒരു ഷോപ്പിങ്ങും നടത്താതെ തന്നെ "വിസിറ്റ് ആൻഡ് വിൻ" പ്രമോഷനിൽ പങ്കെടുക്കാം. ഇതിലൂടെ രണ്ട് ഷെവർലെ ക്യാപ്റ്റിവ കാറുകളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. ആഗസ്‌റ്റ് മൂന്നു മുതൽ നവംബർ 4 വരെ നീളുന്ന പ്രമോഷനിൽ ഒന്നാം നറുക്കെടുപ്പ് സെപ്റ്റംബർ 17നും രണ്ടാം നറുക്കെടുപ്പ് നവംബർ അഞ്ചിന് നടക്കും. വിസിറ്റ് ആൻഡ് വിൻ പ്രമോഷൻ സഫാരി ഷോപ്പിങ് സെന്റർ - ജി.ഡബ്ല്യു.സി ലോജിസ്റ്റിക് വില്ലേജ് ഷോറൂമിൽ മാത്രമായിരിക്കും ലഭ്യമാകുക.

2005 മേയ് അഞ്ചിന് സൽവ റോഡിൽ ആദ്യ ഹൈപ്പർമാർക്കറ്റിന് തുടക്കം കുറിച്ച സഫാരി ഗ്രൂപ്പ് ഖത്തറിന്റെ മണ്ണിൽ ജനിച്ചു വളർന്ന സ്ഥാപനമാണ്. ഖത്തറിന് പുറത്തുനിന്ന് പ്രവർത്തനം ആരംഭിച്ച നിരവധി റീട്ടെയിൽ സ്ഥാപനങ്ങൾക്കിടയിൽ, അനുകരണങ്ങൾക്ക് വഴങ്ങാതെ ഉപഭോക്ത്യ താൽപര്യങ്ങൾക്ക് മുൻഗണന നൽകി വ്യത്യസ്തമായ വിപണന തന്ത്രങ്ങളിലൂടെയാണ് സഫാരി വളർന്നത്. തുടക്കം മുതൽ തന്നെ പർച്ചേസുകളില്ലാതെ സമ്മാനങ്ങൾ നൽകുന്ന വേറിട്ട പ്രമോഷനുകളിലൂടെ സഫാരി ശ്രദ്ധ നേടിയിരുന്നു. 2005ൽ സൽവ റോഡ് ശാഖയുടെ ഉദ്ഘാടന വേളയിൽ ഒരു കിലോ സ്വർണം പർച്ചേസ് ഇല്ലാതെ സമ്മാനമായി നൽകി. തുടർന്ന് ഒരു മില്യൺ ഖത്തർ റിയാൽ, 30ലധികം ആഡംബര കാറുകൾ, സ്വർണം, ക്യാഷ് പ്രൈസുകൾ, ഹോം അപ്ലയൻസസുകൾ എന്നിവ സമ്മാനങ്ങളായി നൽകി ഉപഭോക്താക്കളുടെ മനംകവർന്നു.

ഉപഭോക്താക്കളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ അവശ്യസാധനങ്ങളുടെ വിപുലമായ ശേഖരമാണ് പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. പഴം, പച്ചക്കറികൾ, ഫ്രഷ് മീൻ, മാംസം, ബേക്കറി ഉൽപന്നങ്ങൾ, ഹോട്ട് ഫുഡ് വിഭവങ്ങൾ എന്നിവക്ക് പുറമെ കളിപ്പാട്ടങ്ങൾ, സ്റ്റേഷനറി ഉൽപന്നങ്ങൾ, കോസ്മെറ്റിക്സ്, വസ്ത്രങ്ങൾ, ഇലക്ട്രോണിക്‌സ്, പേഴ്‌സണൽ കെയർ ഉൽപന്നങ്ങൾ തുടങ്ങി വിപുലമായ ശേഖരം ലഭ്യമാണ്. പരിശീലനം ലഭിച്ച ജീവനക്കാരും വേഗതയേറിയ ബില്ലിങ് സംവിധാനവും ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം ഉറപ്പാക്കും. അവശ്യസാധനങ്ങൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന, ഉപഭോക്താക്കൾക്കിടയിൽ ഏറെ ജനപ്രീതി നേടിയ “10, 20, 30" പ്രമോഷൻ പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.

ഖത്തറിന്റെ വിവിധ ഭാഗങ്ങളിലേക്ക് പുതിയ ഔട്ട് ലെറ്റുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതികൾ സജീവമായി പുരോഗമിക്കുകയാണെന്ന് സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയർമാനും മാനേജിങ് ഡയറക്ടറുമായ സൈനുൽ ആബിദീൻ വ്യക്തമാക്കി. പുതിയ ഔട്ട്‌ലെറ്റിന്റെ വരവോടെ രാജ്യത്തെ വിവിധ മേഖലകളിലുള്ള ഉപഭോക്താക്കളിലേക്ക് കൂടുതൽ അടുത്തുചെല്ലാൻ സഫാരിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newssafari groupGWC
News Summary - Two decades of reliability; Safari Group's eighth outlet at GWC Logistics Village
Next Story