Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ ഇടപെടലിൽ...

ഖത്തർ ഇടപെടലിൽ അഫ്​ഗാനിൽ നിന്ന്​ രണ്ട്​ ബ്രിട്ടീഷുകാർക്ക്​ മോചനം

text_fields
bookmark_border
ഖത്തർ ഇടപെടലിൽ അഫ്​ഗാനിൽ നിന്ന്​ രണ്ട്​ ബ്രിട്ടീഷുകാർക്ക്​ മോചനം
cancel
Listen to this Article

ദോഹ: അഫ്​ഗാനിസ്താനിൽ തടവിലായിരുന്ന രണ്ട്​ ബ്രിട്ടീഷുകാർക്ക്​ ഖത്തർ ഇടപെടലിൽ മോചനം. പീറ്റർ റിനോൾഡ്​, ഭാര്യ ബാർബി റിനോൾഡ്​ എന്നിവരാണ്​ മോചിതരായതെന്ന്​ ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട്​ ചെയ്തു. ദോഹയിലെത്തിയ ഇരുവരും വൈകാതെ ലണ്ടനിലേക്ക് യാത്ര തിരിക്കും. മോചനക്കാര്യത്തിൽ യു.കെയും അഫ്​ഗാനിസ്താനിലെ കാവൽ ഭരണകൂടവും പ്രകടിപ്പിച്ച ഫലപ്രദമായ സഹകരണത്തിന്​ വിദേശകാര്യ മന്ത്രാലയം സഹമന്ത്രി ഡോ. മുഹമ്മദ്​ ബിൻ അബ്​ദുൽ അസീസ്​ ബിൻ സാലിഹ്​ അൽ ഖുലൈഫി പ്രസ്താവനയിൽ അഭിനന്ദനം അറിയിച്ചു.

മനുഷ്യാന്തസ് ഉയർത്തിപ്പിടിക്കുന്നതിലും അവകാശങ്ങൾ സംരക്ഷിക്കുന്നതിലുമുള്ള സഹകരണത്തിൽ ഖത്തറിന്റെ വിശ്വാസത്തെയും നേരിട്ടുള്ള സംഭാഷണത്തിന്​ ഖത്തർ നടത്തിയ ശ്രമങ്ങളെയും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ജീവൻ സംരക്ഷിച്ചും അവകാശങ്ങൾ ഉറപ്പാക്കിയും മാനുഷിക മൂല്യങ്ങൾ ശക്തിപ്പെടുത്താൻ ഖത്തർ എപ്പോഴും മധ്യസ്ഥതയിലൂടെ പരിശ്രമിക്കുമെന്ന് പ്രസ്താവന കൂട്ടിച്ചേർത്തു.

photo: qna-karejia

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsreleasedBritonsQatar NewsQatar's intervention
News Summary - Two Britons released from Afghanistan thanks to Qatari intervention
Next Story