Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസിദ്​റയുടെ സയാമീസ്​...

സിദ്​റയുടെ സയാമീസ്​ ഇരട്ടകൾ ഹാപ്പി, ഹ​മ​ദിനും ത​മീ​മിനും ആദ്യ ജൻമദിനം

text_fields
bookmark_border
സിദ്​റയുടെ സയാമീസ്​ ഇരട്ടകൾ ഹാപ്പി, ഹ​മ​ദിനും ത​മീ​മിനും ആദ്യ ജൻമദിനം
cancel

ദോ​ഹ: സിദ്​റ മെഡിസിനിൽ വേ​ര്‍പെ​ടുത്തിയ മാലി സ്വദേശികളായ സ​യാ​മീ​സ് ഇ​ര​ട്ട​ക്കു​ഞ്ഞു​ങ്ങ​ള്‍ക്ക്​ ഒന്നാം ജൻമദിനം. ക​ര​ളും മാ​റിലെ എല്ലും ഒ​ട്ടി​ച്ചേ​ര്‍ന്ന് പി​റ​ന്നു​വീ​ണ സ​യാ​മീ​സ് ഇ​ര​ട്ട​ക്കു​ഞ്ഞു​ങ്ങ​ളെ ക​ ഴി​ഞ്ഞ​വ​ര്‍ഷ​മാ​ണ് സി​ദ്​റ മെ​ഡി​സി​ന്‍ വി​ജ​യ​ക​ര​മാ​യി വേ​ര്‍പെ​ടു​ത്തിയത്​. പ​ടി​ഞ്ഞാ​റ​ന്‍ ആ​ഫ്രി​ക ്ക​ന്‍ രാ​ജ്യ​മാ​യ മാ​ലി സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ മക്കളാണിവർ. ഖ​ത്ത​റി​നോ​ടും അ​മീ​റി​നോ​ടു​മു​ള ്ള സ്നേ​ഹ​ത്താ​ല്‍ ഹ​മ​ദെ​ന്നും ത​മീ​മെ​ന്നു​മാ​ണ് ര​ണ്ടു കു​ഞ്ഞു​ങ്ങ​ള്‍ക്കും പേ​രി​ട്ടി​രി​ക്കു​ന്ന​ത് . കഴിഞ്ഞ ദിവസം മാ​ലി​യി​ലെ ത​ങ്ങ​ളു​ടെ വ​സ​തി​യി​ല്‍ മാ​താ​പി​താ​ക്ക​ള്‍ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പം ഇവർ ആ​ദ്യ ജ​ന്‍മ​ദി​നം ആ​ഘോ​ഷി​ച്ചപ്പോൾ ഖ​ത്ത​റി​നും അത്​ ആനന്ദനിമിഷങ്ങളായി.

അ​തി​സ​ങ്കീ​ര്‍ണ​മാ​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് നാ​ലു മാ​സം പ്രാ​യ​മു​ള്ള ഇ​ര​ട്ട​ക്കു​ഞ്ഞു​ങ്ങ​ളെ വേ​ര്‍പെ​ടു​ത്തി​യ​ത്. മെ​യ് 25 ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു പി​റ​ന്നാ​ള്‍ ദി​നം. കു​ഞ്ഞു​ങ്ങ​ള്‍ക്ക് പു​തു​ജീ​വി​തം സ​മ്മാ​നി​ച്ച ഖ​ത്ത​റി​നോ​ടു​ള്ള സ്നേ​ഹ​വും ക​ട​പ്പാ​ടും ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വി​ല്ലെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ പ​റ​യു​ന്നു. ത​മീ​മും ഹ​മ​ദും മാ​ലി​യി​ലെ വ​സ​തി​യി​ല്‍ ആ​രോ​ഗ്യ​ത്തോ​ടെ ക​ളി​ച്ചു​വ​ള​രു​ന്നു. സാ​ധാ​ര​ണ​യു​ള്ള സ്വ​ത​ന്ത്ര​മാ​യ ജീ​വി​തം അ​വ​ര്‍ ആ​സ്വ​ദി​ക്കു​ക​യാ​ണെന്ന്​ ‘ദി ​പെ​നി​ന്‍സു​ല’ പത്രം റി​പ്പോ​ര്‍ട്ട് ചെ​യ്തു.

‘ഇ​ര​ട്ട​ക്കു​ഞ്ഞു​ങ്ങ​ള്‍ ന​ന്നാ​യി​രി​ക്കു​ന്നു. അ​വ​രു​ടെ ആ​രോ​ഗ്യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളും വ​ള​ര്‍ച്ച​യും തു​ട​ര്‍ച്ച​യാ​യി അ​ന്വേ​ഷി​ച്ചു​വ​രു​ന്നു​ണ്ട്. കു​ഞ്ഞു​ങ്ങ​ളോ​ടു​ള്ള സ്നേ​ഹ​വും ഇ​ഷ്​ട​വും ഏ​റു​ക​യാ​ണ്. മാ​ലി​യി​ലെ വീ​ട്ടി​ല്‍വെ​ച്ച് പ​ക​ര്‍ത്തി​യ ഇ​രു​വ​രു​ടെ​യും ഫോ​ട്ടോ അ​ടു​ത്തി​ടെ ക​ണ്ടി​രു​ന്നു. ശ​രി​ക്കും ന​ല്ല രീ​തി​യി​ല്‍, ആ​രോ​ഗ്യ​ക​ര​മാ​യി ത​ന്നെ വ​ള​ര്‍ന്നു​വ​രു​ന്നു’^കു​ഞ്ഞു​ങ്ങ​ളു​ടെ ശ​സ്ത്ര​ക്രി​യ ഉ​ള്‍പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം​ചെ​യ്ത ലീ​ഡ് സ​ര്‍ജ​ന്‍മാ​രി​ല്‍ ഒ​രാ​ള്‍ എ​ന്ന നി​ല​യി​ല്‍ അ​ത്യ​ധി​ക​മാ​യ ആ​ഹ്ലാ​ദ​വും അ​തി​ന​പ്പു​റ​മു​ള്ള വി​കാ​ര​വു​മാ​ണ് ത​നി​ക്കു​ള്ള​തെന്ന്​ പീ​ഡി​യാ​ട്രി​ക് സ​ര്‍ജ​റി വ​കു​പ്പ് ചെ​യ​ര്‍ ഡോ. ​മ​ന്‍സൂ​ര്‍ അ​ലി പ്ര​തി​ക​രി​ച്ചു. ഏ​തു സ​ങ്കീ​ര്‍ണ ശ​സ്ത്ര​ക്രി​യ​ക്കും ത​ങ്ങ​ള്‍ സ​ജ്ജ​മാ​ണ​ന്ന​തി​​​െൻറ ന​ല്ല ഉ​ദാ​ഹ​ര​ണ​മാ​ണി​തെ​ന്ന് സി​ദ്​റ മെ​ഡി​സി​ന്‍ ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​അ​ബ്ദു​ല്ല അ​ല്‍കഅബി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. കു​ട്ടി​ക​ള്‍ക്കും വ​നി​ത​ക​ള്‍ക്കും ഏ​റ്റ​വും മി​ക​ച്ച പ​രി​ച​ര​ണം സി​ദ്​റ​യി​ല്‍ തു​ട​രു​ം.

സ​ങ്കീ​ര്‍ണ​മാ​യ ശി​ശു​രോ​ഗ​ചി​കി​ത്സ​ക്കും ശ​സ്ത്ര​ക്രി​യ​ക​ള്‍ക്കും മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന ചി​കി​ത്സാ​കേ​ന്ദ്ര​മാ​യി സിദ്​റ​യു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​ണ് ഈ ​നേ​ട്ടം. മേ​ഖ​ല​യി​ല്‍ മു​മ്പു​ണ്ടാ​യി​ട്ടി​ല്ലാ​ത്ത സ്രോ​ത​സ്സു​ക​ളും പീ​ഡി​യാ​ട്രി​ക് സ​ര്‍ജി​ക്ക​ല്‍ സേ​വ​ന​ങ്ങ​ളു​മാ​ണ് സി​ദ്​റ ന​ല്‍കു​ന്ന​തെന്നും അദ്ദേഹം പറഞ്ഞു. ക​ഴി​ഞ്ഞ​വ​ര്‍ഷം സെ​പ്തം​ബ​റി​ലാ​യി​രു​ന്നു ഇ​ര​ട്ട​ക്കു​ഞ്ഞു​ങ്ങ​ളെ വേ​ര്‍പ്പെ​ടു​ത്തു​ന്ന ശ​സ്ത്ര​ക്രി​യ സി​ദ്​റ മെ​ഡി​സി​നി​ല്‍ ന​ട​ന്ന​ത്. ഈ ​ഫെ​ബ്രു​വ​രി​യി​ല്‍ അ​വ​ര്‍ മാ​ലി​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

കു​ഞ്ഞു​ങ്ങ​ളെ വേ​ര്‍പെ​ടു​ത്താ​ന്‍ അ​ല്ലാ​ഹു ഏ​റ്റ​വും മി​ക​ച്ച സ്ഥ​ല​ത്തേ​ക്ക് ത​ങ്ങ​ളെ അ​യ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് കു​ഞ്ഞു​ങ്ങ​ളു​ടെ പി​താ​വ് ഔ​സ്മാ​നെ മു​ഹ​മ്മ​ദ് പറയുന്നു. പ്ര​തി​സ​ന്ധി​ക​ളും സ​ങ്കീ​ര്‍ണ​ത​ക​ളും ഏ​റെ​യു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ശ​സ്ത്ര​ക്രി​യ വ​ള​രെ വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തി​യാ​ക്കാ​നാ​യി. അ​വ​രു​ടെ പ്രാ​യ​ത്തി​ലു​ള്ള മ​റ്റേ​തു കു​ട്ടി​ക​ളെ​യും​പോ​ലെ അ​വ​രും ന​ല്ല ആ​രോ​ഗ്യ​ത്തോ​ടെ സാ​ധാ​ര​ണ​ജീ​വി​തം ന​യി​ക്കു​ക​യാ​ണ്. പ്ര​സ​വ വേ​ള​യി​ല്‍ ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍പ്പ​റേ​ഷ​നും ശ​സ്ത്ര​ക്രി​യ​വേ​ള​യി​ല്‍ സിദ്​റ മെ​ഡി​സി​നും ന​ല്‍കി​യ ശ്ര​ദ്ധ​ക്കും പ​രി​ച​ര​ണ​ത്തി​നും ന​ന്ദി പ​റ​യു​കയാണ്​.

Show Full Article
TAGS:twins separated qatar gulf news 
Web Title - twins separated-qatar-gulf news
Next Story