Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതമീമും ഹമദും ഒന്നായി...

തമീമും ഹമദും ഒന്നായി പിറന്നു; ഖത്തറിൽ വെച്ച്​ രണ്ടായി, സിദ്​റ മെഡിസിനിലാണ്​ രാജ്യത്ത്​ ആദ്യമായി ഇരട്ടകളെ വേർപെടുത്തിയത്​

text_fields
bookmark_border
തമീമും ഹമദും ഒന്നായി പിറന്നു; ഖത്തറിൽ വെച്ച്​ രണ്ടായി,  സിദ്​റ മെഡിസിനിലാണ്​ രാജ്യത്ത്​ ആദ്യമായി ഇരട്ടകളെ വേർപെടുത്തിയത്​
cancel

ദോഹ: 150ഒാളം ജീവനക്കാർ, 200 മണിക്കൂറിലധികം നീണ്ട തയാറെടുപ്പ്​, ഒമ്പത്​ മണിക്കൂർ നീണ്ട ശസ്​​ത്രക്രിയ...രാജ്യത്തി​ ​​െൻറ ആരോഗ്യമേഖലയിൽ സിദ്​റ മെഡിസിൻ ചരിത്രം സൃഷ്​ടിക്കുകയായിരുന്നു. രാജ്യത്ത്​ ആദ്യമായി ഒന്നായി പിറന്ന ഇരട്ടകളെ വേർപെടുത്തുന്ന ശസ്​​ത്രക്രിയക്കാണ്​ സിദ്​റ മെഡിസിൻ സാക്ഷ്യം വഹിച്ചത്​. ഒപ്പം ഒന്നിച്ചുപിറന്ന ഹമദിനും തമീമിനും സ്വതന്ത്ര ജീവിതം ഉറപ്പുവരുത്തുകയും ചെയ്​തു. ആഫ്രിക്കൻ രാജ്യമായ മാലിയിലെ ദമ്പതികൾക്കാണ്​ ശരീരം ഒട്ടിച്ചേർന്ന നിലയിൽ ഇരട്ടക്കുട്ടികൾ പിറന്നത്​. നെഞ്ചിന്​ തൊട്ടുതാഴെ മുതൽ അടിവയർ വരെ ഒന്നിച്ചുചേർന്നാണ്​ ഹമദ്​ മെഡിക്കൽ കോർ​പറേഷനിൽ ഇരുവരും പിറന്നുവീണത്​.
രണ്ട്​ കുട്ടികൾക്കും കൂടി ഒരു കരൾ മാത്രമാണ്​ ഉണ്ടായിരുന്നത്​. സിദ്​റ മെഡിസിനിലേക്ക്​ ഉടൻ മാറ്റുകയായിരുന്നു. തുടർന്ന്​ കുട്ടികൾക്ക്​ നാല്​ മാസമായപ്പോഴാണ്​ ശസ്​ത്രക്രിയ നടത്തിയത്​. ശസ്​​ത്രക്രിയ കഴിഞ്ഞ്​ പത്ത്​ ദിവസത്തിനകം തന്നെ ഇരുവരും സാധാരണ നിലയിലേക്ക്​ എത്തിയതായി ശസ്​​ത്രക്രിയക്ക്​ നേതൃത്വം നൽകിയ ഡോക്​ടർമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.മാലി സ്വദേശിനിയു​െട ഗർഭാവസ്ഥയിൽ തന്നെ ഇരട്ടക്കുട്ടികളാണെന്നും ഒന്നിച്ചാണെന്നും തിരിച്ചറിഞ്ഞിരുന്നു. മാലി സ്വദേശികൾ ഖത്തറിലെ ഹമദ്​ മെഡിക്കൽ കോർപറേഷനിൽ ഗർഭത്തി​​​െൻറ 29ാം ആഴ്​ചയിലാണ്​ പരിശോധനക്ക്​ എത്തിയത്​. ഗർഭം 32 ആഴ്​ച പിന്നിട്ടപ്പോൾ തന്നെ ​​പ്രസവിച്ചു. വയർ പൂർണമായും ഒട്ടിച്ചേർന്നും രണ്ട്​ പേർക്കും ഒരു കരൾ മാത്രമായും പിറന്നുവീണതോടെ ശസ്​ത്രക്രിയയിലൂടെ വേർപെടുത്താൻ തീരുമാനിക്കുകയായിരുന്നു.
രണ്ട്​ കുട്ടികൾക്കും കൂടി ഒരു കരൾ മാത്രമുള്ളതും നെഞ്ച്​ മുതൽ അടിവയർ വരെ ഒന്നുചേർന്നതും ദിവസങ്ങൾ മാത്രം പ്രായമുള്ളതും മൂലം ശസ്​ത്രക്രിയ അതിസങ്കീർണമായിരുന്നു. കുട്ടികളുടെ ജീവന്​ ഭീഷണിയുണ്ടാക്കാതെ വേർപെടുത്തുന്നതിനായി ആഴ്​ചകൾ നീണ്ട തയാറെടുപ്പാണ്​ നടത്തിയതെന്ന്​ ചീഫ്​ മെഡിക്കൽ ഒാഫിസർ ഡോ. അബ്​ദുല്ല അൽ കഅബി വാർത്തസമ്മേളനത്തിൽ അറിയിച്ചു. 150 ലധികം ജീവനക്കാരാണ്​ ശസ്​ത്രക്രിയയിൽ പങ്കാളികളായത്​. ശസ്​ത്രക്രിയക്കുള്ള തയാറെടുപ്പിന്​ 200 മണിക്കൂർ ചെലവഴിച്ചതിനൊപ്പം 30 മണിക്കൂറോളം ശസ്​ത്രക്രിയയുടെ റിഹേ​ഴ്​സലുകളും നടത്തി. തുടർന്നാണ്​ അതി സങ്കീർണമായ ശസ്​ത്രക്രിയ ആരംഭിച്ചത്​.
കൃത്യമായ തയാറെടുപ്പുകൾ നടത്തിയിരുന്നതിനാൽ രണ്ട്​ പേരെയും വേർപിരിക്കാനും കരൾ അടക്കം ഘടിപ്പിക്കുന്നതിനും പ്രയാസങ്ങൾ നേരിട്ടില്ലെന്ന്​ പീഡിയാട്രിക്​ ജനറൽ/ തൊറാസിക്​ സർജറി വിഭാഗം മേധാവിയും ശസ്​​ത്ര​ക്രിയക്ക്​ നേതൃത്വം നൽകിയവരിൽ ഒരാളുമായ ഡോ. അബ്​ദുല്ല ഇ. സറൂഖ്​ പറഞ്ഞു.
ശസ്​ത്രക്രിയ കഴിഞ്ഞ്​ പത്ത്​ ദിവസത്തിനകം തന്നെ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക്​ നയിക്കുന്നതിന്​ സാധിച്ചതായി പീഡിയാട്രിക്​ സർജറി വിഭാഗം മേധാവി ഡോ. മൻസൂർ അലി വ്യക്​തമാക്കി. സിദ്​റ മെഡിസിൻ പ്രവർത്തനം ആരംഭിച്ച്​ ഒരു വർഷം തികയുന്നതിന്​ മുമ്പ്​ തന്നെ ഇത്രയും സങ്കീർണമായ ശസ്​ത്രക്രിയ വിജയകരമായി നടത്താൻ സാധിച്ചത്​ മികച്ച നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ ആസൂത്രണത്തിലൂടെയും തയാറെടുപ്പിലൂടെയും വിവിധ വിഭാഗങ്ങൾ തമ്മിലെ മികച്ച ആശയവിനിമയം സാധ്യമാക്കിയുമാണ്​ ശസ്​ത്രക്രിയ വിജയമാക്കിയതെന്ന്​ പീഡിയാട്രിക്​ അനസ്​തേഷ്യോളജി ഡിവിഷൻ മേധാവി ഡോ. മൈക്കൽ ലെവിസ്​ പറഞ്ഞു. സിദ്​റ മെഡിസിനിലൂടെ വേർപെടുത്തിയ ഹമദും തമീമും മാതാപിതാക്കളും വാർത്താസമ്മേളനത്തിന്​ എത്തിയിരുന്നു. തങ്ങൾക്ക്​ പുതുജീവിതം പകർന്ന ഖത്തറിനോടുള്ള ബഹുമാന സൂചനയായാണ്​ മക്കൾക്ക്​ ഹമദെന്നും തമീമെന്നും പേരിട്ടതെന്ന്​ പിതാവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twins kids Qatar news Gulf news
News Summary - twins kids Qatar, Gulf news
Next Story