ട്വന്റി20: സൗദി, യു.എ.ഇ ടീമുകൾക്ക് ജയം
text_fieldsദോഹ: ട്വന്റി20 ക്രിക്കറ്റ് ഏഷ്യൻ യോഗ്യതാ റൗണ്ടിൽ യു.എ.ഇ, സൗദി അറേബ്യ ടീമുകൾക്ക് വിജയം. വെള്ളിയാഴ്ച ഏഷ്യൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യു.എ.ഇ -കംബോഡിയയെ 22 റൺസിന് തോൽപിച്ചു.
ആദ്യം ബാറ്റുചെയ്ത കംബോഡിയ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിൽ യു.എ.ഇ 16.2 ഓവറിൽ ലക്ഷ്യം കണ്ടു. ഇമാറാത്തികൾക്കു വേണ്ടി സൈദ് ഹൈദർ 47, ആസിഫ് ഖാൻ 41 എന്നിവർ തിളങ്ങി.
യു.ഡി.എസ്.ടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൗദി അറേബ്യ ഭൂട്ടാനെ 85 റൺസിനാണ് തോൽപിച്ചത്. ആദ്യം ബാറ്റു ചെയ്ത സൗദി ഏഴു വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഭൂട്ടാൻ 85 റൺസിൽ അവസാനിച്ചു. മൂന്നാം അങ്കത്തിൽ ബഹ്റൈനെ തായ്ലൻഡ് രണ്ടു വിക്കറ്റിന് തോൽപിച്ചു. ആതിഥേയരായ ഖത്തർ ശനിയാഴ്ച കംബോഡിയയെ നേരിടും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

