'ടുസുറ്റ്' കോർപറേറ്റ് ഓഫീസ് വക്റയിൽ
text_fieldsടുസുറ്റ് ഓൺലൈൻ കോർപറേറ്റ് ഓഫിസ് അൽ വക്റയിൽ ഉദ്ഘാടനം നിർവഹിച്ചപ്പോൾ
ദോഹ: ഖത്തറിലെ മുൻനിര ഓൺലൈൻ ഷോപിങ് സ്ഥാപനമായ 'ടുസുറ്റ്' കോർപറേറ്റ് ഓഫിസ് വക്രയിൽ തുറന്നു. ഹുസൈൻ റമദാൻ സാറ അൽ നജർ ഉദ്ഘാടനം നിർവഹിച്ചു. കമ്പനി ഉടമകളായ അഫ്സൽ മുഹമ്മദ്, മൻസൂർ മുഹമ്മദ്, കസ്റ്റമർ സപോർട് സൂപർവൈസർ മുഹ്സിൻ, നബീൽ, റാശിദ്, ഉനൈസ്, നശാത്, മഅറൂഫ്, മെഹ്റാൻ, നസീർ, നവാസ്, ഫാറൂഖ്, ബുർശാദ് സാഹിദ്, ഇർഫാൻ, ജാസിം വിവിധ കമ്പനി പ്രതിനിധികളായ ജംശീർ, അൽതാഫ്, ഹനീഫ്, ശമ്മാസ്, മുഹമ്മദ് കുഞ്ഞി, അഫ്താബ്, നിസാർ, യഅകൂബ്, ഇമ്രാൻ, ബാസിത്, സാഹിദ്, ശാഹിദ്, അസ്ലഹ് തുടങ്ങിയവരും പങ്കെടുത്തു.
വിവിധ ബ്രാൻഡുകളിലെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ടുസുറ്റിൽ ലഭ്യമാണ്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, പെർഫ്യൂമുകൾ, വസ്ത്രങ്ങൾ, മൊബൈൽ ഫോൺ ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ടാബ്ലെറ്റുകൾ, ബാഗുകൾ, ഷൂസ്, സൗന്ദര്യവർധക വസ്തുക്കൾ, വാലറ്റുകൾ, പഠനത്തിന് സഹായമേകുന്ന കളിപ്പാട്ടങ്ങൾ, പൂക്കൾ, ഗാഡ്ജെറ്റുകൾ, മറ്റ് ഗിഫ്റ്റുകൾ തുടങ്ങിയവ ആകർഷകമായ വിലയിൽ ലഭിക്കുന്നു. ഉപയോക്താക്കൾക്ക് വേഗത്തിലും എളുപ്പത്തിലും പർചേസ് ചെയ്യുന്നതിന് ടുസുറ്റിന്റെ മൊബൈൽ ഫോൺ ആപ്പും ലഭ്യമാണ്. ലിങ്ക്: onelink.to/zcd8b9e
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

