തുർക്കി സൈന്യം ഖത്തറിലേക്ക്
text_fieldsദോഹ: ഖത്തറിനെതിരായ നീക്കങ്ങളിൽ പ്രതിഷേധമറിയിച്ച തുർക്കി സൈന്യത്തെ ഖത്തറിൽ വിന്യസിക്കാനുള്ള തയാറെടുപ്പിലാണ്. ഇതിന് പാർലമെൻറിെൻറ അനുമതി ലഭിച്ചിട്ടുണ്ട്. ഇേപ്പാഴുണ്ടായിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്ക് പുതിയ മാനം നൽകുന്നതാണ് ഇൗ തീരുമാനം. വാണിജ്യപരമായും നയതന്ത്രപരമായും ഒറ്റപ്പെടലനുഭവിക്കുന്ന ഖത്തറിനുള്ള തുർക്കിയുടെ പ്രത്യക്ഷ പിന്തുണയാണ് പുതിയ തീരുമാനത്തിലൂടെ വെളിപ്പെടുന്നത്.
ഇതുസംബന്ധിച്ച പ്രമേയത്തിനുമേൽ പാർലമെൻറിൽ നടന്ന വോെട്ടടുപ്പിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒന്നായി പിന്തുണച്ചു. 2014ലാണ് തുർക്കി ഖത്തറിൽ സൈനിക താവളം ആരംഭിച്ചത്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ തുർക്കിയുടെ ആദ്യ സൈനികതാവളം കൂടിയായിരുന്നു അത്. 5000 സൈനികർ ഉൾക്കൊളളുന്ന താവളമാണിത്.
