ദോഹ: തുര്‍ക്കിയും ഖത്തറും തമ്മിലുള്ള വ്യാപാര വാണിജ്യബന്ധം കൂടുതൽ വളർച്ചയിലേക്ക്. ഇരുരാജ്യങ്ങളും തമ്മിലുള്ള നിക്ഷേപം ഇരുപത് ബില്യണിലധികം ഡോളറായിട്ടുണ്ട് (72.83 ബില്യണ്‍ റിയാല്‍).
മിഡില്‍ ഈസ്റ്റ് ബിസിനസ്മെന്‍ കൗണ്‍സിലിെൻറ സന്ദര്‍ശനത്തിെൻറ ഭാഗമായി ദോഹയിലെത്തിയ തുര്‍ക്കി പ്രസിഡൻറ് ത്വയിബ് ഉർദുഗാെൻറ ഉപദേഷ്ടാവ് ഡോ. യാസിന് അക്തയ് ആണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി വ്യാപാരവും ശക്തിപ്പെട്ടിട്ടുണ്ട്. സമീപഭാവിയില്‍തന്നെ വ്യാപാര വാ
ണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തരി, തുര്‍ക്കി കമ്പനികള്‍ തമ്മില്‍ സഹകരണം വര്‍ധിപ്പിക്കുമെന്നും ഇരു രാജ്യങ്ങളിലേയും നിക്ഷേപാവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്നും ബിസിനസ് കൗണ്‍സില്‍ തലവന്‍ ഡോ. അഹ്മദ് യബ്റൂദി പറഞ്ഞു.
തുര്‍ക്കിയിലെ ടൂറിസം, ഭക്ഷ്യ, ആരോഗ്യ, വ്യവസായ മേഖലകളില്‍ ഖത്തറിെൻറ സാന്നിധ്യം വിപുലീകരിക്കും.
നിലവില്‍ ഖത്തറില്‍ 300 തുര്‍ക്കി കമ്പനികളാണുള്ളത്. ഇതില്‍ 26 എണ്ണം പൂര്‍ണമായും തുര്‍ക്കി ഉടമസ്ഥതയിലുള്ളതാണ്. ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞവര്‍ഷം നടന്നത് 130 കോടി ഡോളറിെൻറ വ്യാപാരമാണ്. തുര്‍ക്കി കമ്പനികള്‍ 1,160 കോടി ഡോളറിെൻറ പദ്ധതികളാണ് ദോഹയില്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറിലെയും തുര്‍ക്കിയിലെയും നിക്ഷേപകരെയും വ്യാപാര വ്യവസായ പ്രമുഖരെയും ഉള്‍പ്പെടുത്തി ഒക്ടോബറില്‍ തുര്‍ക്കിയില്‍ സംയുക്ത രാജ്യാന്തര ഫോറം സംഘടിപ്പിക്കും. ഖത്തറിലും തുര്‍ക്കിയിലും ഉഭയകക്ഷി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുകയാണ് ഫോറത്തിലൂടെ ലക്ഷ്യമിടുന്നത്. സംയുക്ത സംരംഭങ്ങളും വര്‍ധിപ്പിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2018 7:48 AM GMT Updated On
date_range 2019-01-21T09:59:54+05:30തുർക്കി-ഖത്തർ: വ്യാപാര, വാണിജ്യ ബന്ധം വളർച്ചയിലേക്ക്
text_fieldsNext Story