ടി.എസ്. ഇബ്രാഹിം കുട്ടി മുസ് ലിയാർ അനുസ്നരണ സദസ്സ്
text_fieldsടി.എസ്. ഇബ്രാഹിം കുട്ടി മുസ് ലിയാർ അനുസ്മരണ -പ്രാർത്ഥനാ സദസ്സിൽനിന്ന്
ദോഹ: നാടിനെയും സമുദായത്തിനെയും ആത്മീയ -ഭൗതിക വിദ്യാഭ്യാസ സാംസ്കാരിക മേഖലയിലേക്ക് കൈപിടിച്ചുയർത്തിയ പണ്ഡിതനാണ് വിടപറഞ്ഞ സമസ്ത കേന്ദ്ര മുശാവറ അംഗവും തലശ്ശേരി സംയുക്ത ഖാദിയുമായ ടി.എസ്. ഇബ്രാഹിം കുട്ടി മുസ് ലിയാരെന്ന് കേരള ഇസ് ലാമിക് സെന്റർ, മങ്ങാട് ഏരിയ ഖത്തർ പ്രവാസി കൂട്ടായ്മ, കെ.എം.സി.സി തലശ്ശേരി മണ്ഡലം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്നരണ -പ്രാർത്ഥനാ സദസ്സ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം അബൂ ഹമൂർ ഐ.സി.സി അശോകഹാളിലാണ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചത്. പല തർക്കങ്ങളിലും അന്തിമമായ തീരുമാനമെടുക്കാനും ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനും ടി.എസ്. ഇബ്രാഹിം കുട്ടി മുസ് ലി യാരുടെ ഇടപെടലിലൂടെ സാധിച്ചുവെന്ന് മാഹി മുസ് ലിം വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് റിസ്വാൻ ചാലക്കര അഭിപ്രായപ്പെട്ടു. ഉസ്താദിന്റെ വിയോഗത്തിൽ മാഹി മുസ് ലിം വെൽഫെയർ അസോസിയേഷൻ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

