ട്രൂത്ത് കെയർ ഫാർമസി ലോഞ്ചിങ് നിർവഹിച്ചു
text_fieldsട്രൂത്ത് ഗ്രൂപ്പിന്റെ ട്രൂത്ത് കെയർ ഫാർമസികളുടെ ഉദ്ഘാടനം ദോഹയിൽ നടൻ മമ്മൂട്ടി നിർവഹിച്ചപ്പോൾ. ചെയർമാൻ അബ്ദുൽ സമദ്, മറ്റു മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ സമീപം
ദോഹ: റിയൽ എസ്റ്റേറ്റ് ആൻഡ് ഹോസ്പിറ്റാലിറ്റി മേഖലയിലും സിനിമാ വിതരണമേഖലയിലും പ്രശസ്തമായ ട്രൂത്ത് ഗ്രൂപ് മെഡിക്കൽ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. ട്രൂത്ത് ഗ്രൂപ്പിന്റെ ട്രൂത്ത് കെയർ ഫാർമസികളുടെ ഗ്രാന്റ് ലോഞ്ച് ഖത്തറിൽ ചലച്ചിത്രതാരം മമ്മൂട്ടി നിർവഹിച്ചു. തുടർന്ന് ട്രൂത്ത് കെയർ ഫാർമസിയുടെ എയർപോർട്ട് റോഡ് ബ്രാഞ്ചും മത്താർ കദീം ബ്രാഞ്ചും ഉദ്ഘാടനം മമ്മൂട്ടി നിർവഹിച്ചു.
ഖത്തറിൽ പലയിടങ്ങളിലായി ട്രൂത്ത് കെയർ ഫാർമസികളുടെ പത്ത് ബ്രാഞ്ചുകളാണ് പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. ഒരു ബിസിനസ് എന്നതിനപ്പുറത്ത് ആതുരസേവന രംഗത്തേക്കുള്ള ഒരു കാൽവെപ്പാണ് ഈ സ്ഥാപനം എന്ന് കമ്പനി ചെയർമാൻ അബ്ദുൽ സമദ് പറഞ്ഞു. സമദിനെ പരിചയപ്പെട്ടതുമുതൽ അദ്ദേഹത്തിന്റെ ജീവിതയാത്രയെ കൂടി പരാമർശിച്ചുകൊണ്ട് മമ്മൂട്ടി സംസാരിച്ചു. ഖത്തറിലെ പ്രമുഖ വ്യവസായികളും വ്യക്തിത്വങ്ങളുമുൾപ്പെടെ 500ൽ അധികം ക്ഷണിക്കപ്പെട്ട അതിഥികൾക്കു മുന്നിലായിരുന്നു ലോഞ്ചിങ് നിർവഹിച്ചത്.
പരിപാടിയിൽ മമ്മൂട്ടിക്കും സമദിനുമൊപ്പം ട്രൂത്ത് കെയർ ഫാർമസി മാനേജിങ് ഡയറക്ടർ അബ്ദുൽ റാഷിദ്, ട്രൂത്ത് ഗ്രൂപ് ഡയറക്ടർ ഓഫ് ഫിനാൻസ് തനൂജ സമദ്, ട്രൂത്ത് റിയൽ എസ്റ്റേറ്റ് ഓപറേഷണൽ മാനേജർ സർഫറാസ്, ട്രൂത്ത് കെയർ ഫാർമസി ഓപറേഷൻ മാനേജർ ഫാത്തിമ നജുമുദ്ദീൻ തുടങ്ങിയവരും സംബന്ധിച്ചു.