ദോഹ: ഖത്തറിനെതിരെ അയൽരാജ്യങ്ങൾ 2017 ജൂൺ അഞ്ചിന് പ്രഖ്യാപിച്ച ഉപരോധത്തിന് പരിഹാരമുണ്ടായേക്കുമെന്ന് പ്രതീക്ഷിച്ച ഗള്‍ഫ് അമേരിക്കന്‍ ഉച്ചകോടി സെപ്റ്റംബറിലേക്ക് നീട്ടി. ഇതോടെ മുന്നൂറ് ദിവസങ്ങൾ പിന്നിട്ട ഗൾഫ് പ്രതിസന്ധി ഇനിയും നീളുമെന്ന് സൂചന. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് മുൻകൈയെടുത്ത് ക്യാമ്പ് ഡേവിഡിൽ മേയ് മാസത്തിൽ ഉച്ചകോടി വിളിക്കുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. ഗൾഫ് രാജ്യങ്ങളുമായി ട്രംപ് ചർച്ചകൾ നടത്തിവരികയായിരുന്നു. എന്നാൽ ഉച്ചകോടി നീട്ടിയതായി അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ന്യൂസ് ഏജന്‍സിയും അൽജസീറയുമാണ് റിപ്പോർട്ട് ചെയ്തത്. ഇതിെൻറ യഥാര്‍ഥ കാരണം പുറത്ത് വന്നിട്ടില്ല. പ്രതിസന്ധി പരിഹാരത്തിന് നിരവധി തവണ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന റെക്സ് ടില്ലേഴ്സനെ ട്രംപ് ഇൗയിടെ പുറത്താക്കിയിരുന്നു. പുതുതായി നിയമിക്കപ്പെട്ട മൈക്ക് പോംപിയോയുടെ നിയമനം സെനറ്റ് അംഗീകരിക്കുന്നത് വരെ ട്രംപിന് ഒരു വിദേശകാര്യ മന്ത്രിയില്ലാത്ത സ്ഥിതിയാണ്. ഇതാണ് ഉച്ചേകാടി നീട്ടാനുള്ള ഒരു കാരണം. എന്നാൽ പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്ക നടത്തുന്ന ശ്രമങ്ങള്‍ക്ക് പ്രതീക്ഷിച്ച പുരോഗതിയില്ലാത്തതും കാരണമായി പറയുന്നുണ്ട്. വരുന്ന മാസങ്ങളിൽ പ്രസിഡൻറ് നയതന്ത്ര യോഗങ്ങളുമായി തിരക്കിലാണെന്ന് അമേരിക്കന്‍ വക്താവ് പറഞ്ഞു.
ഈയിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അമേരിക്ക സന്ദർശിച്ചിരുന്നു. അമേരിക്കൻ വൃത്തങ്ങളുമായി നടത്തിയ ചർച്ചയിൽ ഉച്ചകോടി നീട്ടിവെക്കുന്നതാണ് നല്ലതെന്ന നിർദേശം അദ്ദേഹം മുേനാട്ട് വെച്ചിരുന്നതായി ‘റോയിട്ടർ’ വ്യക്തമാക്കി. ഉച്ചകോടിക്ക് മുമ്പ് ചർച്ചകൾ നടക്കുകയാണെങ്കിൽ അതായിരിക്കും പ്രതിസന്ധി പരിഹരിക്കുന്നതിന് എളുപ്പമാക്കുകയെന്ന അഭിപ്രായമാണ് അമേരിക്കൻ സുരക്ഷാ കൗൺസിൽ മുന്നോട്ട് വെച്ച നിർദേശം. നിലവിലെ സാഹചര്യത്തിൽ പ്രതിസന്ധിക്ക് പരിഹാരം ഉടനെയുണ്ടാവുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നു മറ്റൊരു ഉദ്യോഗസ്ഥന് പറഞ്ഞു.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുമായും സൗദി ഭരണാധികാരി സല്മാന് രാജാവുമായും ട്രംപ് ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കേണ്ടതിെൻറ ആവശ്യകതഇരുനേതാക്കളുമായും സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്തയാഴ്ച ഖത്തര്‍ അമീര്‍ അമേരിക്ക സന്ദര്‍ശിക്കുന്നുമുണ്ട്. ഇറാനെതിരിൽ ഐക്യമുന്നണി രൂപീകരിക്കാനുള്ള അമേരിക്കൻ ശ്രമത്തിന് ഗൾഫ് പ്രതിസന്ധി ഭീഷണിയാെണന്ന കാഴ്ചപ്പാടും അമേരിക്കക്കുണ്ട്. പ്രതിസന്ധി മുതലെടുത്ത് തങ്ങളുടെ താൽപര്യങ്ങൾ ശക്തിപ്പെടുത്താൻ തുർക്കി ശ്രമിക്കുന്നുണ്ടെന്ന ആശങ്കയും അമേരിക്കൻ നീക്കത്തിന് പിന്നിലുണ്ട്.