Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജൂ​​ലൈ ഒ​​മ്പ​തി​ന്​...

ജൂ​​ലൈ ഒ​​മ്പ​തി​ന്​ അ​​മീ​​ര്‍–​ട്രം​​പ്​ കൂ​ടി​ക്കാ​ഴ്​​ച

text_fields
bookmark_border
ജൂ​​ലൈ ഒ​​മ്പ​തി​ന്​ അ​​മീ​​ര്‍–​ട്രം​​പ്​ കൂ​ടി​ക്കാ​ഴ്​​ച
cancel
camera_alt?????????? ?????? ?????? ??????? ???????? ????????????? ??????????????????? ????????????????? ???????????? ??????????? 2018 ???????? ???????????? ????????????? -??? ??????

ദോ​​ഹ: അ​​മീ​​ര്‍ ശൈ​​ഖ് ത​​മീം ബി​​ന്‍ ഹ​​മ​​ദ് ആ​ൽ​ഥാ​​നി അ​​ടു​​ത്ത മാ​​സം അ​​മേ​​രി​​ക്ക​​ന്‍ പ്ര​​സി​ ​ഡ​​ൻ​റ്​ ഡോ​​ണ​​ള്‍ഡ് ട്രം​​പു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തു​മെ​ന്ന്​ അ​​ല്‍ജ​​സീ​​റ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ജൂ​​ലൈ ഒ​​മ്പ​​തി​​ന് വൈ​​റ്റ്ഹൗ​​സി​​ലാ​​യി​ രി​​ക്കും കൂ​​ടി​​ക്കാ​​ഴ്ച. ഖ​​ത്ത​​റി​​നെ​​തി​​രാ​യ ഉ​​പ​​രോ​​ധം മൂ​​ന്നാം​​വ​​ര്‍ഷ​​ത്തി​​ലേ​​ക്ക് ക​​ട​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ കൂ​​ടി​​യാ​​ണ് കൂ​​ടി​​ക്കാ​​ഴ്ച​യെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. മേ​​ഖ​​ലാ രാ​ഷ്​​ട്രീ​​യം, സു​​ര​​ക്ഷാ വി​​ഷ​​യ​​ങ്ങ​​ള്‍, തീ​​വ്ര​​വാ​​ദ​​ത്തെ പ്ര​​തി​​രോ​ ധി​​ക്കു​​ന്ന​​തി​​നു​​ള്ള പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ ഉ​​ള്‍പ്പ​​ടെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ള്‍ കൂ​​ടി​​ക്കാ​​ഴ്ച​​യി​​ല്‍ ഉ​​യ​​ര്‍ന്നു​​വ​​രു​​മെ​​ന്നാ​​ണ് പ്ര​​തീ​ ക്ഷ. ​ഖ​​ത്ത​​റി​​നെ​​തി​​രാ​​യ ഉ​​പ​​രോ​​ധം അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​തി​​ന് അ​​മേ​​രി​​ക്ക​​യു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്നും ഇ​​ട​​പെ​​ട​​ലു​​ക​ ളു​​ണ്ടാ​​യെ​​ങ്കി​​ലും ഫ​​ലം കൈ​​വ​​രി​​ക്കാ​​നാ​​യി​​ട്ടി​​ല്ല.


അ​​മേ​​രി​​ക്ക​​യു​​ടെ മി​​ഡി​​ല്‍ഈ​​സ്​​റ്റി​​ലെ സു​​പ്ര​​ധാ​​ന സൈ​​നി​​ക താ​ ​വ​​ളം ഖ​​ത്ത​​റി​​ലാ​​ണ്. ഇ​​സ്രാ​​യേ​ൽ– ഫ​​ല​​സ്തീ​​ൻ സ​​മാ​​ധാ​​ന​​പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ട്രം​​പ് ഭ​​ര​​ണ​​കൂ​​ടം ജൂ​​ണ്‍ 25, 26 തീ​​യ​​തി​​ക​​ളി​​ല്‍ മ​​നാ​​മ​​യി​​ല്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ബ​​ഹ്റൈ​​ന്‍ സ​​മ്മേ​​ള​​ന​​ത്തി​​ലും ഖ​​ത്ത​​ര്‍ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്നാ​​ണ് അ​​റി​​യു​​ന്ന​​ത്. ക​​ഴി​​ഞ്ഞ​​വ​​ര്‍ഷം ഏ​​പ്രി​​ലി​​ല്‍ അ​​മീ​​റും ഡോ​​ണ​​ള്‍ഡ് ട്രം​​പും വൈ​​റ്റ്ഹൗ​​സി​​ല്‍ ച​​ര്‍ച്ച ന​​ട​​ത്തി​​യി​​രു​​ന്നു. ഖ​​ത്ത​​റും അ​​മേ​​രി​​ക്ക​​യും ത​​മ്മി​​ല്‍ ദീ​​ര്‍ഘ​​കാ​​ലാ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള ബ​​ന്ധ​​മാ​​ണു​​ള്ള​​ത്. ബ​​ന്ധം കൂ​​ടു​​ത​​ല്‍ ദൃ​​ഢ​ മാ​​ക്കു​​ന്ന​​തി​​നും ഇ​​പ്പോ​​ള്‍ത്ത​​ന്നെ മി​​ക​​ച്ച രീ​​തി​​യി​​ലു​​ള്ള സു​​ര​​ക്ഷാ, സാ​​മ്പ​​ത്തി​​ക സ​​ഹ​​ക​​ര​​ണം ശ​​ക്തി​​പ്പെ​​ടു​​ത്തു​ ന്ന​​തി​​നും അ​​മീ​​റി​​െ​ൻ​റ സ​​ന്ദ​​ര്‍ശ​​നം ഉ​​പ​​ക​​രി​​ക്കു​​മെ​​ന്ന് വൈ​​റ്റ്ഹൗ​​സ് ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newstrumb
News Summary - trumb-interview-qatar-qatar news
Next Story