മുഴുവൻ വിമാനങ്ങളിലും യഥാസമയ ട്രാക്കിങ് സൗകര്യം ഏർപ്പെടുത്തി ഖത്തർ എയർവേസ്
text_fieldsദോഹ: യാത്രക്കാരുടെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന് മുഴുവൻ വിമാനങ്ങളിലും യഥാസമയ ട്രാക്കിങ് സൗകര്യം ഏർപ്പെടുത്തി ഖത്തർ എയർവേസ്. ഗ്ലോബൽ ബീക്കൺ എന്ന സൗകര്യമാണ് എല്ലാ ദിവസവും നടത്തുന്ന 500 ലധികം സർവിസുകളിലും ഏർപ്പെടുത്തിയത്. ലോകത്ത് ആദ്യമായാണ് ഒരു വിമാന കമ്പനി ഇൗ സൗകര്യം ഏർപ്പെടുത്തുന്നത്. രണ്ട് വർഷം മുമ്പ് തന്നെ 2018ൽ ഇൗ സൗകര്യം ഏർപ്പെടുത്തുമെന്ന് ഖത്തർ എയർവേസ് പ്രഖ്യാപിച്ചിരുന്നു. ഫ്ലൈറ്റ്അവയർ, ഏയറിയോൺ എന്നിവയുമായി സഹകരിച്ചാണ് ഗ്ലോബൽബീക്കൺ എന്ന അത്യാധുനിക സാേങ്കതിക വിദ്യ നടപ്പാക്കിയത്.
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഒാർഗനൈസേഷെൻറയും ഗ്ലോബൽ ഏയ്റോനോട്ടിക്കൽ ഡിസ്ട്രെസ് സേഫ്റ്റി സിസ്റ്റത്തിെൻറയും സമയപരിധിക്ക് മുേമ്പ തന്നെ ഇൗ സംവിധാനം ഖത്തർ എയർവേസ് ഒരുക്കുകയായിരുന്നു.
ഇൗ സംവിധാനത്തിലൂടെ ലോകത്ത് എവിടെയും ഒാരോ വിമാനത്തിെൻറയും വിവരങ്ങൾ ഒാരോ മിനിറ്റിലും ലഭ്യമാകും.
ഇൗ സാേങ്കതിക വിദ്യ ഏർപ്പെടുത്തുന്ന ആദ്യ കമ്പനി എന്ന ബഹുമതിക്ക് അർഹരായതിൽ ഏറെ അഭിമാനമുണ്ടെന്ന് ഖത്തർ എയർവേസ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബർ അൽ ബാക്കിർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
