കളിയാവേശം പകർന്ന് ട്രോഫി ടൂർ
text_fieldsഫിഫ അറബ് കപ്പ് ട്രോഫി ടൂർ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെത്തിയപ്പോൾ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലും വിശിഷ്ടാതിഥികളും
ദോഹ: കാൽപന്തുകളിയുെട ആവേശം തലമുറകളിലേക്ക് പകർന്നുകൊണ്ട് ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ ഫിഫ അറബ് കപ്പ് ട്രോഫിയെത്തി. നവംബർ 30ന് കിക്കോഫ് കുറിക്കുന്ന ഫുട്ബാൾ ടൂർണമെൻറിെൻറ പ്രചാരണങ്ങളുടെ ഭാഗമായാണ് ഇന്ത്യൻ സമൂഹത്തെയും സ്കൂളുകളെയും പ്രതിനിധീകരിച്ച് ട്രോഫി ടൂർ എം.ഇ.എസിലെത്തിയത്.
വിദ്യാർഥികള്‍ ഒരുക്കിയ വര്‍ണവൈവിധ്യമാര്‍ന്ന പരിപാടികള്‍ ട്രോഫി പര്യടനത്തിന് പൊലിമ പകര്‍ന്നു. വ്യാഴാഴ്ച ഉച്ചക്ക് 12 ഒാടെ ടൂര്‍ണമെൻറ് സംഘാടകരായ ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസി അറബ് കപ്പ് ട്രോഫി സ്കൂളില്‍ ഒരുക്കിയ പ്രത്യേക വേദിയിലെത്തിച്ചു.
ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് അറബ് കപ്പ് സംഘാടകര്‍ നല്കുന്ന വലിയ പരിഗണനയാണ് ചടങ്ങിലൂടെ വ്യക്തമായതെന്ന് അംബാസഡര്‍ പറഞ്ഞു.
തുടര്‍ന്ന് എം.ഇ.എസ് ഇന്ത്യന്‍ സ്കൂളിലെ വിദ്യാർഥികള്‍ അവതരിപ്പിച്ച വര്‍ണവൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ കപ്പിെൻറ വരവേൽപ്പ് ഗംഭീരമാക്കി.
ഫിഫ അറബ് കപ്പില്‍ പങ്കെടുക്കുന്ന വിവിധ ടീമുകളുടെ പതാകയേന്തിയും പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞും കുട്ടികൾ പരേഡിൽ അണിനിരന്നു.
ഇന്ത്യന്‍ സ്പോര്‍ട്സ് സെൻറര്‍ പ്രസിഡൻറ് ഡോ. മോഹന്‍ തോമസ്, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസി പ്രതിനിധി അനീഷ് ഗംഗാധരന്, എം.ഇ.എസ് സ്കൂള്‍ ആക്ടിങ് പ്രസിഡൻറ് ഡോ. നജീബ്, വൈസ് പ്രസിഡൻറ് എ.പി. ഖലീല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വെള്ളിയാഴ് മാൾ ഓഫ് ഖത്തറിലായിരുന്നു അറബ് കപ്പ് ട്രോഫിയെത്തിയത്്. ശനിയാഴ്ച ദോഹ ഫെസ്റ്റിവൽ സിറ്റിയിലാണ് വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതു വരെ പ്രദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

