ലൈബ അബ്ദുൽബാസിതിന് ആദരം
text_fieldsആദ്യപുസ്തകം രചിച്ച ലൈബ അബ്ദുൽ ബാസിതിന് മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ ഉപഹാരം സമ്മാനിക്കുന്നു
ദോഹ: 'ഓർഡർ ഓഫ് ദി ഗാലക്സി, ദി വാർ ഫോർ ദ സ്റ്റോളൻ ബോയ്' എന്നീ ഇംഗ്ലീഷ് പുസ്തകം രചിച്ച്, ആമസോണിൽ പ്രസിദ്ധീകരിച്ച ലൈബ അബ്ദുൽബാസിത് എന്ന കൊച്ചു മിടുക്കിയെ ഖത്തറിലെ മാഹിക്കാരുടെ കൂട്ടായ്മയായ മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ ആദരിച്ചു. 10 വയസ്സുകാരിയായ ലൈബ മാഹി പെരിങ്ങാടി സ്വദേശിയായ അബ്ദുൽ ബാസിതിൻെറയും പാറക്കടവിലെ തസ്നീം മുഹമ്മദിെൻറയും മകളാണ്. ദോഹ ഒലീവിയ ഇൻറർനാഷനൽ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ലൈബ.
ദോഹയിലെ മുതിർന്ന എഴുത്തുകാരനും പത്രപ്രവർത്തകനുമായ മുഹമ്മദ് പാറക്കടവിൻെറയും പരേതനായ കെ.എം. റഹീമിെൻറയും ചെറുമകളാണ്. ബലിപെരുന്നാൾ ദിനത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻറ് റിജാൽ കിടാരൻ, ജനറൽ സെക്രട്ടറി ആഷിക് മാഹി, ട്രഷറർ സുഹൈൽ മനോളി, വൈസ് പ്രസിഡൻറുമാരായ അർഷാദ് ഹുസൈൻ, റിസ്‌വാൻ ചാലക്കര, ദഅവ വിംഗ് അംഗം മുബാറക് അബ്ദുൽ അഹദ്, സ്പോർട്സ് കൺവീനർ സാബിർ ടി.കെ തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.