കോവിഡ് –19 കൾചറൽ ഫോറം വളൻറിയർമാർക്ക് ആദരം
text_fieldsആദരവ് ഏറ്റുവാങ്ങിയ വളൻറിയർമാർ അതിഥികളോടും കൾചറൽ ഫോറം നേതാക്കൾക്കുമൊപ്പം
ദോഹ: കോവിഡ് പ്രതിസന്ധി കാലത്ത് ഖത്തറിൽ നിസ്വാർഥ സേവനങ്ങൾ നടത്തി മാതൃകയായ കൾചറൽ ഫോറം വളൻറിയർമാരെ ആദരിച്ചു.കോവിഡ് പ്രതിസന്ധിയില്‍ ജോലിയില്ലാതെയും ഭക്ഷണമില്ലാതെയും രോഗങ്ങള്‍കൊണ്ടും പ്രയാസപ്പെട്ട നിരവധി ആളുകൾക്കാണ് സഹായമെത്തിച്ചത്. നാട്ടിലേക്ക് മടങ്ങാനും നിരവധി പേർക്ക് സഹായം നൽകി.'ഹൃദയാലിംഗനം' എന്ന പേരില്‍ നടന്ന ചടങ്ങിൽ ഖത്തർ റെഡ്ക്രസൻറ് കമ്യൂണിറ്റി ഡെവലപ്മെൻറ് ആൻഡ് വൊളൻറിയർ എക്സിക്യൂട്ടിവ് ഡയറക്ടര്‍ മുന ഫാദിൽ അൽ സുലൈത്തി മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
പ്രസിഡൻറ് താജ് ആലുവ ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് പ്രസിഡൻറ് പി.എൻ. ബാബുരാജ് സംസാരിച്ചു. അസീം ടെക്നോളജീസ് സി.ഇ.ഒ ഷഫീഖ് കബീർ, കേരള ഫുഡ്സ് എം.ഡി അബ്ദുല്ല ഉള്ളാടത്ത്, കെയർ ആൻഡ് ക്യൂർ ഗ്രൂപ് എം.ഡി ഇ.പി. അബ്ദുർറഹ്മാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.അസീം ടെക്നോളജീസിന് പ്രസിഡൻറ് ഡോ. താജ് ആലുവയും കേരള ഫുഡ് സെൻറർ ഗ്രൂപ് വൈസ് പ്രസിഡൻറ് തോമസ് സകരിയയും കെയർ ആൻഡ് ക്യൂർ ഗ്രൂപ് സ്ട്രാറ്റജിക് അഡ്വൈസർ സുഹൈൽ ശാന്തപുരവും ഉപഹാരം നൽകി. സെക്രട്ടറി റഷീദലി സ്വാഗതവും കമ്യൂണിറ്റി സർവിസ് എക്സിക്യൂട്ടിവ് ഡോ. നൗഷാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

