നട്ടു നനച്ചു; പച്ചപ്പ് പടരട്ടേ.
text_fieldsനോബിൾ ഇന്റർനാഷനൽ സ്കൂളിലെ വൃക്ഷത്തൈ നടൽ പദ്ധതി ഉദ്ഘാടനം എ.പി. ശിവകുമാരൻ നിർവഹിക്കുന്നു
ദോഹ: പരിസ്ഥിതി സംരക്ഷണവും ഹരിതാവരണം വർധിപ്പിക്കുകയും ലക്ഷ്യമിട്ട് നോബിൾ ഇന്റർനാഷനൽ സ്കൂളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ പദ്ധതിക്ക് തുടക്കമായി. എൽ ആൻഡ് ടി കമ്പനി സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർഥികളെ പങ്കാളികളാക്കിയാണ് വൃക്ഷത്തൈ നടൽ ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം എൽ ആൻഡ് ടി കമ്പനി മിഡിൽ ഈസ്റ്റ് കൺട്രി ഹെഡ് (യു.എ.ഇ) എ.പി. ശിവകുമാരൻ നിർവഹിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും ആഗോളതലത്തിൽ ഉണ്ടാകുന്ന കാലാവസ്ഥ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഖത്തർ കൺട്രി ഹെഡ് ജ്യോതി ബസു ഉൾപ്പെടെ കമ്പനി പ്രതിനിധികൾ, സ്കൂൾ ട്രഷറർ ഷൗക്കത്തലി താജ്, സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.എ. നാസർ, നൗഷാദ് വി.പി, വൈസ് പ്രിൻസിപ്പൽ റോബിൻ കെ. ജോസ്, ഹെഡ് ഓഫ് സെക്ഷൻസ് ആശു ശർമ, ഷഗുൻ കപിൽ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
വിദ്യാർഥികൾക്ക് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുന്നതിനും അവരെ പരിസ്ഥിതി സംരക്ഷണത്തോട് കൂടുതൽ അടുപ്പിക്കുന്നതിനുമാണ് ഈ പദ്ധതിയിലൂടെ നോബിൾ സ്കൂൾ ലക്ഷ്യമിടുന്നതെന്ന് പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൽ റഷീദ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.