‘യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണം’
text_fieldsമുന്നറിയിപ്പില്ലാതെ സർവിസ് റദ്ദാക്കിയത് മൂലം ഏറെ പ്രയാസമനുഭവിച്ച പ്രവാസികളുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ ആവശ്യപ്പെട്ടു. എഴുപതോളം സർവിസുകള്‍ പെട്ടെന്ന് റദ്ദാക്കുക വഴി സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ ഏറെ പ്രയാസപ്പെട്ടു.
അവധി കഴിഞ്ഞും മറ്റും കൃത്യസമയത്ത് ജോലിക്കെത്താമെന്നേറ്റവര്ക്ക് അതിന് സാധിക്കാത്ത അവസ്ഥയുണ്ടായി. ഇതിനെ അധികാരികള്‍ നിസ്സാരമായി കാണരുത്. റീ ഫണ്ട് നല്‍കാമെന്ന വാദവും മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് നൽകാമെന്നതും ഒരിക്കലും നഷ്ടപരിഹാരമായി കാണാനാവില്ല. പകരം യാത്രക്കാര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം നല്‍കേണ്ടതുണ്ട്. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനും വ്യോമയാന മന്ത്രാലയത്തിനും ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

