പവിത്രന് പാറാലിന് യാത്രയയപ്പ്
text_fieldsദോഹ: 40 വര്ഷത്തെ പ്രവാസജീവിതത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന ഇന്കാസ് കണ്ണൂര് ജില്ല എക്സിക്യൂട്ടിവ് അംഗം പവിത്രന് പാറാലിന് യാത്രയയപ്പ് നല്കി. വെബിനാറില് സംഘടിപ്പിച്ച യോഗത്തില് കെ.പി.സി.സി അംഗം വി. രാധാകൃഷ്ണന് മാസ്റ്റര് മുഖ്യാതിഥിയായിരുന്നു. ജില്ല ആക്ടിങ് പ്രസിഡൻറ് ജയചന്ദ്രന് അധ്യക്ഷത വഹിച്ചു.
സുരേഷ് കാര്യാട്, നിയാസ് ചെരിപ്പത്ത്, അബ്ദുല്ല പള്ളിപ്പറമ്പ്, ശ്രീരാജ് ചൊവ്വ, ഷമീര് മട്ടന്നൂര്, ജെനിറ്റ് ജോബ്, സുനില് കുമാര്, ജംനാസ് മാലൂര്, അമീന് അരോമ, അഭിഷേക് മാവിലായി, മുഹമ്മദ് എടയന്നൂര്, ഹക്കീം മുണ്ടേരി, ശിവാനന്ദന്, പ്രശോഭ്, മാലി മെരുവമ്പായി എന്നിവര് സംസാരിച്ചു. നിഹാസ് കൊടിയേരി സ്വാഗതവും റഷീദ് പേരാവൂര് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

