Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ വഴി യാത്ര...

ഖത്തർ വഴി യാത്ര ലളിതം​; പക്ഷേ പ്ലാനിങ്​ വേണം, ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

text_fields
bookmark_border
ഖത്തർ വഴി യാത്ര ലളിതം​; പക്ഷേ പ്ലാനിങ്​ വേണം, ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
cancel
camera_alt

ചൊവ്വാഴ്​ച ദോഹയിൽനിന്നും ദുബൈയിലെത്തിയ പാലക്കാട്​ ​െചർപ്പുളശ്ശേരി സ്വദേശി മുസ്​തഫ അലി

ദോഹ: ചൊവ്വാഴ്​ച രാവിലെ ദോഹയിൽനിന്ന്​ ദുബൈയിലെത്തിയ ​പാലക്കാട്​ ​െചർപ്പുളശ്ശേരി സ്വദേശിയായ മുസ്​തഫ അലി തൻെറ യാത്രാനുഭവം 'ഗൾഫ്​ മാധ്യമ'വുമായി പങ്കുവെക്കുകയാണിവിടെ. ഏറ്റവും ലളിതവും സുരക്ഷിതവുമായ യാത്രമാർഗമാണ്​ ദോഹ വഴി. എന്നാൽ, കാര്യങ്ങളിൽ കൃത്യമായ പ്ലാനിങ്​ നല്ലതാണെന്ന്​ ദുബൈയിൽ ​സോഫ്​റ്റ്​ വെയർ എൻജിനീയർ കൂടിയായ മുസ്​തഫ പറയുന്നു.

'ജൂൺ 22നാണ്​ നാട്ടിലേക്ക്​ മടങ്ങിയത്​. കുടുംബപരമായ ആവശ്യമായതിനാൽ അടിയന്തര യാത്രയായിരുന്നു അത്​. ജൂൺ അവസാനത്തോടെ ഇന്ത്യയിൽനിന്നുള്ള വിമാനയാത്ര ആരംഭിക്കുമെന്നായിരുന്നു അന്നു കേട്ട വാർത്തകൾ. എന്നാൽ, നേരിട്ടുള്ള​ മടക്കയാത്ര വൈകിയതോടെ പല വഴികളും ആലോചിച്ചു.

അപ്പാേഴാണ്​ ഖത്തറിൽ ഓൺ അറൈവൽ വിസ നടപടികൾ ആരംഭിച്ച വാർത്ത ശ്രദ്ധയിൽപെട്ടത്​. ആദ്യം ചെയ്​തത്​ കോഴിക്കോടുനിന്നും ജുലൈ 18നുള്ള ഇൻഡിഗോ എയർ ലൈൻസിൽ ദോഹയിലേക്ക്​ ടിക്കറ്റ്​ ബുക്കു ചെയ്യുകയായിരുന്നു. 9,000 രൂപക്കായിരുന്നു ടിക്കറ്റെടുത്തത്​. സിനോഫാം വാക്​സിൻ സ്വീകരിച്ചതിനാൽ ഡിസ്ക്കവർ ഖത്തർ വഴി ഹോട്ടൽ ക്വാറൻറീൻ ബുക്കിങ്​ നിർബന്ധമായിരുന്നു.

ഹോട്ടൽ ബുക്ക്​ ചെയ്​ത്​ ഇഹ്​തിറാസിൽ അപേക്ഷിച്ചപ്പോൾ, ഡിസ്ക്കവർ ഖത്തറിൽ ബുക്ക്​ചെയ്യണമെന്ന അറിയിപ്പ്​ ലഭിച്ചു. തുടർന്ന്​​ അങ്ങനെ ബുക്ക്​​ ചെയ്​ത്, റി​ട്ടേൺ ടിക്കറ്റ്​ ഉൾപ്പെടെയുള്ള രേഖകളുമായി അപേക്ഷിച്ചപ്പോൾ ഇഹ്​തിറാസിൽ എളുപ്പം അനുമതി ലഭിച്ചു. 18ന്​ ദോഹയിൽ എത്തിയെങ്കിലും 19നായിരുന്നു എമിഗ്രേഷൻ സീൽ പതിച്ചത്​. ആൻറിബോഡി ടെസ്​റ്റിൽ പോസിറ്റിവായതോടെ ക്വാറൻറീൻ ഒഴിവാക്കി.

തുടർന്ന്​ ഓൺലൈൻ വഴി പുറത്ത്​ ഹോട്ടൽ ബുക്കിങ്​ ചെയ്​ത്​, ഡിസ്​ക്കവർ ഖത്തർ ഹോട്ടൽ കാൻസൽ ചെയ്യുകയും ചെയ്​താണ്​ പുറത്തിറങ്ങിയത്​. 60 ദിവസത്തിനുള്ളിൽ നിശ്ചിത തുക അക്കൗണ്ടിൽ തിരിച്ചെത്തുമെന്ന്​ ഡിസ്​ക്കവർ ഖത്തറിൽനിന്ന്​ അറിയിപ്പ്​ ലഭിക്കുകയും ചെയ്​തു. ഇതിനിടെ വീണ്ടും ആർ.ടി.പി.സി.ആർ ടെസ്​റ്റും ചെയ്​തിരുന്നു.

രണ്ടു ദിവസം ഹോട്ടലിൽ നിന്ന ശേഷം, കൂട്ടുകാരൻെറ വില്ലയിലായിരുന്നു താമസം. 14 ദിവസം പൂർത്തിയായ വിശ്വാസത്തിൽ ആഗസ്​റ്റ്​ രണ്ടിന്​ ദുബൈയിലേക്ക്​ മടങ്ങാനായി വിമാനത്താവളത്തിലെത്തി. എന്നാൽ, ദിവസം പൂർത്തിയായില്ലെന്ന്​ പറഞ്ഞ്​ തിങ്കളാഴ്​ച ഞങ്ങളുടെ യാത്ര മുടങ്ങി. 19ന്​ ഇമിഗ്രേഷൻ സീൽ ചെയ്​തതിനാൽ, 20 മുതലുള്ള ദിവസമാണ്​ കണക്കാക്കുക എന്നായി അധികൃതർ.

ഇതോടെ, ആ ടിക്കറ്റ്​ തുകയും ആർ.ടി.പി.സി.ആറിന്​ ​െചലവഴിച്ച കാശും നഷ്​ടമായി. പിന്നെ, ഒരു ദിവസം കൂടി കാത്തിരുന്ന ശേഷമാണ്​ ചൊവ്വാഴ്​ച വിമാനം കയറാനായത്​. ദോഹയിൽനിന്ന്​ പുറപ്പെടാനിരിക്കുന്നവർ എ​മിഗ്രേഷൻ സീൽ പതിച്ചതിന്​ അടുത്ത ദിനം മുതലുള്ള 14 ദിവസം കണക്കാക്കി യാത്ര ചെയ്യുന്നതാണ്​ സുരക്ഷിതം.

ആർ.ടി.പി.സി.ആർ ടെസ്​റ്റും 15ാം തീയതി ചെയ്​താൽ മതിയാവും. ആറു മണിക്കൂറിനുള്ളിൽ റിസൽട്ട്​ ലഭിക്കുന്ന ലാബുകൾ ദോഹയിൽ തന്നെ ലഭ്യവുമാണ്​. ഏതാണ്ട്​ 60,000 രൂപയോളം മാത്രമാണ്​ എനിക്ക്​ ​െചലവായത്​.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇടത്താവളമെന്ന നിലയിൽ 14 ദിവസമാണ്​ ഖത്തറിൽ തങ്ങേണ്ടത്​. നിശ്ചിത ദിവസം പൂർത്തിയാകുന്ന മുറക്ക്​ മാത്രമേ പ്രവേശനം അനുവദിക്കൂ എന്നതിനാൽ ദുബൈയിലേക്കുള്ള ടിക്കറ്റ്​ എടുക്കു​േമ്പാഴും, യാത്രക്ക്​ മുമ്പുള്ള ആർ.ടി.പി.സി.ആർ പരിശോധന നടത്തു​േമ്പാഴുമെല്ലാം പ്ലാനിങ്​ നല്ലതാണ്​.

ഇല്ലെങ്കിൽ, യാത്രമുടങ്ങുന്നത്​ ഉൾപ്പെടെ ടിക്കറ്റ്​ തുക നഷ്​ടമാകാനും സാധ്യതയുണ്ട്​. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ നിരവധി പേർക്കാണ്​ ദോഹ വിമാനത്താവളത്തിലെത്തിയ ശേഷം, യാത്രചെയ്യാനാവാതെ മടങ്ങേണ്ടിവന്നത്​. എമിഗ്രേഷൻ വിഭാഗത്തിൻെറ കണക്കു പ്രകാരമുള്ള ദിനങ്ങൾ പൂർത്തിയാവാത്തതിനാലായിരുന്നു ഇവരെ മടക്കിയയച്ചത്​. ഇത്തരക്കാർക്ക്​ വിമാന ടിക്കറ്റ്​ തുകവരെ നഷ്​ടമായതായി യാത്രക്കാർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TravelUAEqatar​
News Summary - Travel through Qatar is easy; But planning is needed
Next Story