Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ​ൾ​ഫ്...

ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്ക​ണം -പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍

text_fields
bookmark_border
ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്ക​ണം -പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍
cancel
camera_alt

പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ നേ​തൃ​സം​ഗ​മം പ്ര​സി​ഡ​ന്റ് ആ​ര്‍. ച​ന്ദ്ര​മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: പ​ശ്ചി​മേ​ഷ്യയിലെ സാ​ഹ​ച​ര്യ​ങ്ങ​ളും, വേ​ന​ല​വ​ധി​ക്കാ​ലം കൂ​ടി ആ​സ​ന്ന​മാ​യി​രി​ക്കെ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ന​ട​ത്തു​ന്ന അ​ന്യാ​യ​മാ​യ യാ​ത്രാ​നി​ര​ക്ക് വ​ർ​ധ​ന​വ് പ്ര​വാ​സി സ​മൂ​ഹ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ നേ​തൃ​സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു.

വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​വ്, നീ​ണ്ട കാ​ല​ത്തെ പ്ര​വാ​സ​ത്തി​ന് ശേ​ഷം കു​ടും​ബ​ങ്ങ​ളു​മാ​യി ഒ​ന്നി​ക്കാ​നാ​യി നാ​ട്ടി​ലേ​ക്ക് പോ​കാ​നാ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും സാ​മൂ​ഹി​ക നൈ​തി​ക താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​ണ്.

പ്ര​വാ​സി​ക​ളു​ടെ ജീ​വി​തം ത്യാ​ഗ​പൂ​ർ​ണ്ണ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​ണ്. അ​തി​നാ​ൽ അ​വ​രു​ടെ യാ​ത്രാ​വ​കാ​ശം ചൂ​ഷ​ണ​ത്തി​നി​ര​യാ​കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. കൂ​ടാ​തെ പ​ല വി​മാ​ന​ക്ക​മ്പ​നി​ക​ളും റ​ദ്ദ് ചെ​യ്ത സ​ർ​വി​സു​ക​ൾ​ക്ക് പ​ക​രം ന​ൽ​കി​യ വൗ​ച്ച​റും റീ​ഫ​ണ്ടും കാ​ല​താ​മ​സം കൂ​ടാ​തെ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണമെന്നും നേ​തൃ​സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ആ​ര്‍. ച​ന്ദ്ര​മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് ഷാ​ഫി പു​തി​യ പ്ര​വ​ര്‍ത്ത​ന​കാ​ല​യ​ള​വി​ലേ​ക്കു​ള്ള ന​യ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ ത​ല​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ള്‍ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് വൈ​സ് പ്ര​സി​ഡ​ന്റ് അ​നീ​സ് മാ​ള, അ​ന്‍വ​ര്‍ ഹു​സൈ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി. ​ഷ​റ​ഫു​ദ്ദീ​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി നി​ഹാ​സ് എ​റി​യാ​ട്, ന​ടു​മു​റ്റം പ്ര​സി​ഡ​ന്റ് സ​ന ന​സീം തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Travel restrictions to the Gulf region should be addressed - Expatriate Welfare
Next Story