Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​വി​ഡ്​​മു​ക്തം...

കോ​വി​ഡ്​​മു​ക്തം ഖ​ത്ത​ർ എ​യ​ർ​വേ​​സ്​ യാ​ത്ര

text_fields
bookmark_border
കോ​വി​ഡ്​​മു​ക്തം ഖ​ത്ത​ർ എ​യ​ർ​വേ​​സ്​ യാ​ത്ര
cancel

ദോ​ഹ: കോ​വി​ഡ്​​കാ​ല​ത്ത്​ യാ​ത്ര​ക്കാ​ർ​ക്ക്​ ഖ​ത്ത​ർ എ​യ​ർ​വേ​​സ്​ ന​ൽ​കു​ന്ന​ത്​ കോ​വി​ഡ്​​മു​ക്ത യാ​ത്ര​ക​ൾ. 2020 ഫെ​ബ്രു​വ​രി മു​ത​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത 4.6 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രി​ൽ 582 പേ​ർ​ക്കു മാ​ത്ര​മാ​ണ് കോ​വി​ഡ്-19 സ്​​ഥി​രീ​ക​രി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ട്. ഫെ​ബ്രു​വ​രി മു​ത​ൽ 37,000 കോ​വി​ഡ്-19 ര​ഹി​ത വി​മാ​ന​ങ്ങ​ളാ​ണ് വി​വി​ധ സെ​ക്ട​റു​ക​ളി​ൽ പ​റ​ന്ന​ത്. 99.988 ശ​ത​മാ​നം യാ​ത്ര​ക്കാ​ർ​ക്കും രോ​ഗ​ബാ​ധ​യേ​റ്റി​ല്ല.മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ ന​ട​പ്പാ​ക്കി​യ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ, ശു​ചീ​ക​ര​ണ-​അ​ണു​ന​ശീ​ക​ര​ണ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്.

ഒ​രു ശ​ത​മാ​ന​ത്തി​നും താ​ഴെ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്കു മാ​ത്ര​മാ​ണ് കോ​വി​ഡ് ഇ​ക്കാ​ല​യ​ള​വി​ൽ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.വി​മാ​ന​ങ്ങ​ളി​ൽ കാ​ബി​ൻ ക്രൂ ​ജീ​വ​ന​ക്കാ​ർ​ക്ക് പി.​പി.​ഇ കി​റ്റ് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​നു മു​മ്പ് 0.002 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ​ക്കു​ മാ​ത്ര​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. പി.​പി.​ഇ കി​റ്റ് ധ​രി​ക്കാ​ൻ തു​ട​ങ്ങി​യ​ശേ​ഷം ഒ​രു ജീ​വ​ന​ക്കാ​ര​നു​പോ​ലും കോ​വി​ഡ്-19 സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ വ്യ​ക്ത​മാ​ക്കി.

2020 മേ​യ് മാ​സം മു​ത​ലാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് പി.​പി.​ഇ കി​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. അ​തോ​ടൊ​പ്പം യാ​ത്ര​ക്കാ​ർ​ക്ക് ഫേ​സ്​ ഷീ​ൽ​ഡും ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ ന​ൽ​കി​വ​രു​ന്നു​ണ്ട്.ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ ന​ട​പ്പാ​ക്കി​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഫ​ല​മാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന്​ ഗ്രൂ​പ്​ സി.​ഇ.​ഒ അ​ക്ബ​ർ അ​ൽ ബാ​കി​ർ പ​റ​ഞ്ഞു. കൃ​ത്യ​സ​മ​യ​ത്തി​ൽ​ത​ന്നെ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ക​മ്പ​നി​ക്ക്​ സാ​ധി​ച്ചു. യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലെ സു​ര​ക്ഷാ അ​ക​ല​വും വി​മാ​ന​ത്താ​വ​ള​ത്തി​ലെ​യും വി​മാ​ന​ത്തി​നു​ള്ളി​ലെ​യും ശു​ചീ​ക​ര​ണ​വും അ​ണു​ന​ശീ​ക​ര​ണ​വും ഇ​തി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ചു. യാ​ത്ര​ക്കാ​ർ​ക്ക് വി​മാ​ന​യാ​ത്ര​യി​ൽ ആ​ശ​ങ്ക​യു​ണ്ടാ​കേ​ണ്ട​തി​ല്ല.

അ​ത്യാ​ധു​നി​ക വൈ​റ​സ്​ നി​രീ​ക്ഷ​ണ​സം​വി​ധാ​ന​മാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വാ​ണി​ജ്യ വ്യോ​മ​യാ​ത്രാ സം​വി​ധാ​നം പൂ​ർ​വ​സ്​​ഥി​തി​യി​ലേ​ക്ക് കൊ​ണ്ടു​വ​രേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. അ​തി​ന് യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണം. വി​മാ​ന​ത്തി​ൽ ക​യ​റു​ന്ന​ത് മു​ത​ൽ ല​ക്ഷ്യ​സ്​​ഥാ​ന​ത്തെ​ത്തു​ന്ന​തു​വ​രെ അ​വ​ർ സു​ര​ക്ഷി​ത​രാ​യി​രി​ക്ക​ണം.

കോ​വി​ഡ്-19 അ​പ​ക​ട​സാ​ധ്യ​ത​കൂ​ടി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ​ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ അം​ഗീ​കൃ​ത കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് കോ​വി​ഡ് പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി​യ​ത് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ വ​ള​രെ നി​ർ​ണാ​യ​ക​മാ​യി​ട്ടു​ണ്ട്. വി​മാ​ന​ത്തി​നു​ള്ളി​ൽ അ​ത്യാ​ധു​നി​ക ഹെ​പ വാ​യു ശു​ചീ​ക​ര​ണ സം​വി​ധാ​ന​മാ​ണ് ഉ​പ​യോ​ഗി​ച്ച് വ​രു​ന്ന​ത്.

കൂ​ടാ​തെ, ഈ​യ​ടു​ത്താ​യി ഹ​ണി​വെ​ൽ​സി​ൽ നി​ന്നു​ള്ള യു.​വി കാ​ബി​ൻ സം​വി​ധാ​ന​വും അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.ജീ​വ​ന​ക്കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യാ​ണ് പ്ര​ധാ​ന​മെ​ന്നും അ​തി​നാ​യി സാ​ധ്യ​മാ​കു​ന്ന​തൊ​ക്കെ ചെ​യ്യു​ന്നു​ണ്ടെ​ന്നും ബാ​ക്കി​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar AirwaysTravel free
Next Story