Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയാ​ത്രാ തീ​യ​തി എ​ത്ര...

യാ​ത്രാ തീ​യ​തി എ​ത്ര വേ​ണ​മെ​ങ്കി​ലും മാ​റ്റാം; ഫീ ​ഇ​ല്ലാ​തെ റീ​ഫ​ണ്ടും

text_fields
bookmark_border
യാ​ത്രാ തീ​യ​തി എ​ത്ര വേ​ണ​മെ​ങ്കി​ലും മാ​റ്റാം; ഫീ ​ഇ​ല്ലാ​തെ റീ​ഫ​ണ്ടും
cancel

ദോ​ഹ: പു​തു​വ​ർ​ഷ​ത്തി​ൽ പു​ത്ത​ൻ ഇ​ള​വു​ക​ളു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്​. പു​തി​യ ഇ​ള​വു​ക​ൾ പ്ര​കാ​രം, ഇ​ഷ്യൂ ചെ​യ്ത ടി​ക്ക​റ്റു​ക​ളു​ടെ അ​വ​സാ​ന വാ​ക്ക് യാ​ത്ര​ക്കാ​ര​േ​ൻ​റ​താ​കും. ടി​ക്ക​റ്റു​ക​ളി​ലെ യാ​ത്രാ തീ​യ​തി എ​ത്ര ത​വ​ണ വേ​ണ​മെ​ങ്കി​ലും മാ​റ്റാം. അ​തോ​ടൊ​പ്പം പ്ര​ത്യേ​ക ഫീ ​ഇ​ല്ലാ​തെ ത​ന്നെ റീ​ഫ​ണ്ട് നേ​ടാ​നും പു​തി​യ ഓ​ഫ​റി​ൽ അ​വ​സ​ര​മു​ണ്ടാ​കും.2021 ഏ​പ്രി​ൽ 30നു​മു​മ്പ് ഇ​ഷ്യൂ ചെ​യ്ത ടി​ക്ക​റ്റു​ക​ൾ​ക്കാ​ണ് ഓ​ഫ​ർ ബാ​ധ​ക​മാ​വു​ക.

2021 ഡി​സം​ബ​ർ 31ന​കം യാ​ത്ര പൂ​ർ​ത്തീ​ക​രി​ക്കു​ക​യും വേ​ണം. സാ​ഹ​ച​ര്യ​ങ്ങ​ൾ പ്ര​തി​കൂ​ല​മാ​യ​തി​നാ​ൽ ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​വ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​കു​ന്ന​താ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സിെൻറ പു​തി​യ പോ​ളി​സി.കൂ​ടാ​തെ qatarairways.com വ​ഴി യാ​ത്ര ബു​ക്ക് ചെ​യ്യു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും 10 ശ​ത​മാ​നം അ​ധി​ക​മൂ​ല്യ​മു​ള്ള ട്രാ​വ​ൽ വൗ​ച്ച​റി​നാ​യി ടി​ക്ക​റ്റ് കൈ​മാ​റാ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കു​ന്നു​ണ്ട്.

ഉ​പ​ഭോ​ക്താ​ക്ക​ൾ ഒാ​ൺ​ലൈ​നി​ൽ അ​പേ​ക്ഷി​ക്കു​ന്ന​തോ​ടെ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വൗ​ച്ച​ർ ല​ഭി​ക്കു​ക​യും ചെ​യ്യും.കോ​വി​ഡ്–19 കാ​ര​ണം മു​ട​ങ്ങി​യ യാ​ത്ര​ക​ൾ​ക്ക്, പി​ഴ കൂ​ടാ​തെ സൗ​ജ​ന്യ നി​ര​ക്കി​ൽ ടി​ക്ക​റ്റു​ക​ളി​ൽ മാ​റ്റം വ​രു​ത്താ​നു​ള്ള അ​വ​സ​ര​മാ​ണ് പു​തി​യ പോ​ളി​സി ന​ൽ​കു​ന്ന​തെ​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ സി.​ഇ.​ഒ അ​ക്ബ​ർ അ​ൽ ബാ​കി​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar airwaysTravel date
Next Story