ട്രാവല്‍ ആന്‍റ് ടൂറിസം ഓഫീസുകള്‍ക്കായി നിക്ഷേപകരെ ക്ഷണിക്കുന്നു
text_fieldsദോഹ: രാജ്യത്ത് കൂടുതല്‍ ട്രാവല്‍ ആന്‍റ് ടൂറിസം ഓഫീസുകള്‍ സ്ഥാപിക്കുന്നതിലുള്ള സാധ്യതകള്‍ ആരാഞ്ഞ് നാമ്പത്തിക വാണിജ്യ മന്ത്രാലയം. ദോഹയിലും പരിസരപ്രദേശങ്ങളിലും ഇതിനുള്ള അവസരങ്ങള്‍ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയം നിക്ഷേപകരെ ക്ഷണിക്കുന്നത്.
മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ട്രാവല്‍ ആന്‍റ് ടൂറിസം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് അല്‍ റയാനിലാണ്. 32 ലൈസന്‍സ് ഉടമകളാണ് ഇവിടെയുള്ളത്. ദോഹയില്‍ പതിനൊന്നും ഉം സലാലില്‍ ആറും അല്‍വക്രയില്‍ അഞ്ചും അല്‍ഹോറിലും ദാഹിറയിലും രണ്ടുവീതവും ലൈസന്‍സ് ഹോള്‍ഡര്‍മാരാണ് ഈ മേഖലയിലുള്ളത്.
332 ട്രാവല്‍ ഓഫീസുകളും 237 ടൂറിസം ഓഫീസുകളുമാണ് നിലവിലുള്ളത്. പ്രാദേശിക ടൂറിസം നടത്തുന്ന 14 ഓഫീസുകളും ലാന്‍ഡ് ടൂറിസം നടത്തുന്ന മൂന്ന് ഓഫീസുകളുമാണുള്ളത്.
അല്‍ഹോറിലെയും ദാഹിറയിലെയും ഓഫീസുകളിലാണ് സേവനം ഉപയോഗപ്പെടുത്തിയ ആളുകളുടെ എണ്ണം ഏറ്റവും കുറവ്. 101,015 ആളുകള്‍ക്കാണ് ഇവിടെ നിന്നും സേവനം ലഭിച്ചതെന്നാണ് കണക്കുകള്‍ പറയുന്നത്. ദോഹയിലെ ഓരോ ഓഫീസുകളും 86,950 ആളുകള്‍ക്കും അല്‍വക്രയില്‍ 59,807 ആളുകള്‍ക്കും സേവനം നല്‍കിയിട്ടുണ്ട്. ഉംസലാലിലെ ഓരോ ഓഫീസുകളില്‍ 15,139 ആളുകള്‍ക്കും അല്‍ റയാനില്‍ 18,928 ആളുകള്‍ക്കും സേവനം ലഭ്യമായി. ട്രാവല്‍ ആന്‍റ് ടൂറിസം ബിസിനസ് ലൈസന്‍സ് ഹോള്‍ഡര്‍മാരില്‍ 91 ശതമാനവും പുരുഷന്മാരാണ്. ഇവരില്‍ 57 ശതമാനവും 45 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. പുതിയ ട്രാവല്‍ ഏജന്‍സി സ്ഥാപിക്കുന്നതിനുമുമ്പായി നിക്ഷേപകര്‍ സാമ്പത്തിക സാധ്യതകളെകുറിച്ചും നിക്ഷേപ മൂല്യത്തെക്കുറിച്ചുമുള്ള പ്രവര്‍ത്തന പദ്ധതി തയ്യറാക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇന്‍റര്‍നെറ്റിലൂടെയാണ് 57ശതമാനം ആളുകളും ബുക്കിങ് നടത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും ഓണ്‍ലൈന്‍ മാസിക ബുള്ളറ്റിനിലൂടെയും ഉപയോക്താക്കളുമായി ബന്ധം നിലനിര്‍ത്തണമെന്നും മന്ത്രാലയം പറഞ്ഞു.
ബാങ്കുകള്‍, വിമാനകമ്പനി ഓഫീസുകള്‍, സേവന വ്യവസായങ്ങള്‍ തുടങ്ങിയ അനുയോജ്യ കേന്ദ്രങ്ങള്‍ക്ക് സമീപം ഓഫീസുകള്‍ തുടങ്ങുന്നത് കൂടുതല്‍ മികച്ചതാകുമെന്ന് നാമ്പത്തിക വാണിജ്യ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. രാജ്യത്ത് ദോഹ കേന്ദ്രീകരിച്ചാണ് കൂടുതല്‍ പേരും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ട്രാവല്‍ ആന്‍റ് ടൂറിസ വ്യവസായ കേന്ദ്രങ്ങള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
