യാത്രദുരിതം പ്രതിഷേധാർഹം -ഒ.ഐ.സി.സി ഇൻകാസ്
text_fields80ഓളം വിമാന സർവിസുകൾ ഒരു മുന്നറിയിപ്പുമില്ലാതെ ഒറ്റയടിക്ക് റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ നടപടിയിൽ ഒ.ഐ.സി.സി ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
ദോഹയിലേയും മറ്റു ഗൾഫ് രാജ്യങ്ങളിലേയും ടിക്കറ്റെടുത്ത് യാത്രക്ക് തയാറായിവന്ന ആയിരക്കണക്കിനാളുകളെ ദുരിതത്തിലാക്കിയ ഈ നടപടിക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും വ്യവസായ കുത്തകകൾക്ക് നടത്തിപ്പ് കൈമാറി സുഗമയാത്ര വാഗ്ദാനം ചെയത് പ്രവാസികളെ വഞ്ചിച്ച കേന്ദ്ര സർക്കാർ മറുപടി പറയണം എന്നും ഒ.ഐ.സി.സി ഇൻകാസ് ഖത്തർ ആവശ്യപ്പെട്ടു.
ജോലിയിൽ തിരികെ പ്രവേശിക്കാനുള്ളവരും വിദ്യാർഥികളും ഫാമിലി വിസക്കാരും ഉൾപ്പെടെ നിരവധി യാത്രക്കാരെ അനിശ്ചിതത്തിൽ തള്ളിവിട്ട് വായ്മൂടിയിരിക്കുന്ന എയർ ഇന്ത്യയുടെ നടപടി പ്രവാസികളോടുള്ള അവഗണനയാണ് കാണിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ്. നായർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

