ഗതാഗത വാരാഘോഷം 18 മുതൽ 24 വരെ
text_fieldsദോഹ: ‘യുവർ ലൈഫ് ഈസ് എ ട്രസ്റ്റ്’ എന്ന പ്രമേയത്തിലൂന്നി 34ാമത് ഗതാഗത വാരാഘോഷം മാർച്ച് 18 മുതൽ 24 വരെ ദർബ് അൽ സായിയിൽ നടക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഗതാഗത വാരോഘോഷത്തിെൻറ ഭാഗമായി രാവിലെ എട്ട് മുതൽ രാത്രി ഒമ്പത് വരെ രണ്ട് ഘട്ടങ്ങളിലായി ദർബ് അൽ സായിയിൽ വിവിധ പരിപാടികൾ നടക്കുമെന്ന് മദീന ഖലീഫയിലെ ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ഗതാഗത ബോധവൽകരണ വകുപ്പ് മേധാവി കേണൽ മുഹമ്മദ് റാദി അൽ ഹാജിരി പറഞ്ഞു. ഈ വർഷത്തെ പരിപാടിയിൽ 60ലധികം സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്.
ട്രാഫിക് വകുപ്പിെൻറ കീഴിൽ ദോഹക്ക് പുറമേ ശമാലിലും ദുഖാനിലും മറ്റ് സ്ഥലങ്ങളിലുമായി വിവിധ ബോധവൽകരണ പരിപാടികൾ നടക്കുമെന്നും അൽ ഹാജിരി വിശദീകരിച്ചു. സൂഖ് വാഖിഫ്, ട്രാഫിക് ഫോർട്ട്, കുടുംബങ്ങൾക്കായി പ്രത്യേകം അടയാളപ്പെടുത്തിയിട്ടുള്ള കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പരിപാടികൾ നടക്കുമെന്നും പ്രധാന കേന്ദ്രം ദർബ് അൽ സായി ആയിരിക്കുമെന്നും മേജർ ജാബിർ മുഹമ്മദ് ഒദൈബ പറഞ്ഞു. വിവിധ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ഏജൻസികൾ തുടങ്ങിയവർ വാരാഘോഷത്തിൽ അണിചേരും. വിവിധ തലക്കെട്ടുകളിലൂന്നി ഹൈസ്കൂൾ വിദ്യാർഥികൾക്കിടയിൽ സംവാദ മത്സരവും സാംസ്കാരിക പരിപാടികളും ഇതോടൊപ്പം സംഘടിപ്പിക്കും.
ട്രാഫിക് വകുപ്പിന് കീഴിലുള്ള ലൈസൻസിംഗ് വിഭാഗം ൈഡ്രവിംഗ് ലൈസൻസ് എടുക്കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങളും മെട്രാഷ് രണ്ട് സേവനങ്ങൾ സംബന്ധിച്ചും മറ്റും വിശദീകരിക്കുന്നതിന് പ്രത്യേക കൗണ്ടറുകൾ ഇതിെൻറ ഭാഗമായി സ്ഥാപിക്കും. ഗതാഗത നിയമലംഘനങ്ങൾ പിടികൂടുന്ന തലാ ക്യാമറകൾ, ഫാഹിസ് സർവീസുകൾ, ൈഡ്രവിംഗ് സ്കൂളുകളുടെ ട്രെയ്നിംഗ് സംവിധാനം എന്നിവ സംബന്ധിച്ചുള്ള പ്രദർശനങ്ങളും ൈഡ്രവിംഗ് സ്കൂളുകൾ പ്രായോജകരായിട്ടുള്ള ദൈനംദിന മത്സരങ്ങളും ട്രാഫിക് വാരാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്നുണ്ട്. ലഖ്വിയ, മോട്ടോർസൈക്കിൾ സർക്യൂട്ട്, ബതാബിത് ഖത്തർ, അൽ ശഖബ് എന്നിവയുടെ പ്രത്യേക പ്രദർശനവും നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.