Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോകകപ്പ്​: ടീമുകളുടെ...

ലോകകപ്പ്​: ടീമുകളുടെ പരിശീലനവും താമസവുമെല്ലാം 'ഠ' വട്ടത്തിൽ

text_fields
bookmark_border
ലോകകപ്പ്​: ടീമുകളുടെ പരിശീലനവും താമസവുമെല്ലാം ഠ വട്ടത്തിൽ
cancel
Listen to this Article

ദോഹ: ആതിഥേയരായ ഖത്തർ ഉൾപ്പെടെ ലോകകപ്പിനെത്തുന്ന 32 ടീമുകളുടെ ബേസ്​ ക്യാമ്പ്​ വിവരങ്ങൾ അധികൃതർ പ്രഖ്യാപിച്ചു. ദോഹയിൽ തന്നെയായി 10 കിലോ മീറ്റർ പരിധിക്കുള്ളിലാണ്​ 24 ടീമുകളുടെ താമസവും പരിശീലനവും. ദോഹയോട്​ ചേർന്നു തന്നെയാണ്​ ​ഇംഗ്ലണ്ട്​, മെക്സികോ, ഇറാൻ, പോർചുഗൽ, സ്വീഡൻ ടീമുകളുടെ പരിശീലനവും താമസവും. അതേസമയം, ബെൽജിയം, ജർമനി, സൗദി അറേബ്യ ടീമുകളുടെ ബേസ്​ ക്യാമ്പുകൾ രാജ്യത്തിന്‍റെ അതിർത്തിയിലാവും.

ആരാധകരുടെ പ്രിയപ്പെട്ട ടീമുകളിലൊന്നായ ബ്രസീലിന്​ ദോഹയിലെ വെസ്റ്റിൻ ഹോട്ടലിലാവും താമസം. അധികം അകലെയല്ലാത്ത അൽ അറബി സ്​പോർട്​സ്​ ക്ലബ്​​ സ്​റ്റേഡിയത്തിലാണ്​ പരിശീലന സൗകര്യങ്ങൾ ഒരുക്കിയത്​. ആതിഥേയരായ ഖത്തറിന്‍റെ താമസം അൽ അസിസിയ ബൂട്ടിക്​ ഹോട്ടലിലും പരിശീലനം ആസ്പയർ സോൺ ട്രെയ്​നിങ്​ ഫെസിലിറ്റിയിലുമാണ്​ നിശ്​ചയിച്ചത്​.

കരുത്തരായ ഇംഗ്ലണ്ട്​ സൂഖ്​ അൽ വക്​റ ഹോട്ടലിലും, പരിശീലനം അടുത്ത തന്നെയുള്ള അൽ വക്​റ സ്​റ്റേഡിയത്തിലുമാണ്​. അമേരിക്കയുടെ പേൾ ഖത്തറിലെ അത്യാഢംഭര ഹോട്ടലായ മർസ മലസ്​ കെംപിൻസ്കിയാണ്​ അമേരിക്കൻടീമിന്‍റെ ബേസ്​ ക്യാമ്പ്​. അൽ ഗറാഫ സ്​റ്റേഡിയത്തിലാവും സംഘത്തിന്‍റെ പരിശീലനം.

അർജന്‍റീന, സ്​പെയിൻടീമുകൾ നേരത്തെ തന്നെ ഖത്തർ യൂണിവേഴ്​സിറ്റി ക്യാമ്പയി തെരഞ്ഞെടുത്തിരുന്നു.

ടീമുകളുടെ താമസവും പരിശീലനവും

ഗ്രൂപ്പ്​ 'എ'

  • ഖത്തർ: അൽ അസീസിയ ബൂട്ടിക്​ ഹോട്ടൽ (ആസ്​പയർസോൺ ട്രെയ്​നിങ്​ ​ഫെസിലിറ്റി 3)
  • എക്വഡോർ: ഹയാത്ത്​ റീജൻസി ഒറിക്സ്​ ദോഹ (മിസൈമീർ എസ്​.സി ട്രെയ്​നിങ്​ ഫെസിലിറ്റീസ്​)
  • സെനഗാൾ: ദുഹൈൽ ഹാൻഡ്​ബാൾ സ്​പോർട്​സ്​ ഹാൾ (അൽ ദുഹൈൽ എസ്​.സി 2)
  • നെതർലൻഡ്​സ്​: സെന്‍റ്​ റെഗിസ്​ ദോഹ (ഖത്തർ യൂണിവേഴ്​സിറ്റി ട്രെയ്​നിങ്​ സൈറ്റ് ​6)

ഗ്രൂപ്പ്​ 'ബി'

  • ഇംഗ്ലണ്ട്​: സൂഖ്​ അൽ വക്​റ ഹോട്ടൽ (അൽ വക്​റ എസ്​.സി സ്​റ്റേഡിയം)
  • ഇറാൻ: അൽ റയ്യാൻ ഹോട്ടൽ ദോഹ (അൽ റയ്യാൻ എസ്​.സി ട്രെയ്​നിങ്​ ഫെസിലിറ്റി 1)
  • അമേരിക്ക: മർസ മലസ്​ കെംപിൻസ്കി (അൽ ഗറാഫ എസ്​.സി സ്​റ്റേഡിയം)
  • വെയ്​ൽസ്​: ഡെൽറ്റ ഹോട്ടൽ സിറ്റി സെന്‍റർ (അൽ സദ്ദ്​ എസ്​.സി ന്യൂ ട്രെയ്​നിങ്​ ഫെസിലിറ്റി 2)

ഗ്രൂപ്പ്​ സി

  • അർജന്‍റീന: ഖത്തർ യൂണിവേഴ്​സിറ്റി ഹോസ്റ്റൽ 1 (ഖത്തർ യൂണിവേഴ്​സിറ്റി ട്രെയ്​നിങ്​ സൈറ്റ്​ 3)
  • സൗദി അറേബ്യ: സീ ലൈൻ ബീച്ച്​ റിസോർട്ട്​ (സീലൈൻ ട്രെയ്​നിങ്​ സൈറ്റ്​)
  • മെക്സികോ: സിമൈസ്മ റിസോർട്ട്​ (അൽഖോർ സ്​റ്റേഡിയം)
  • പോളണ്ട്​: എസ്​ദാൻ പാലസ്​ ഹോട്ടൽ (അൽ ഖറൈതിയാത്​ ട്രെയ്​നിങ്​ ഫെസിലിറ്റീസ്​)

ഗ്രൂപ്പ്​ 'ഡി'

  • ഫ്രാൻസ്​: അൽ മെസ്സില റിസോർട്ട്​ ആന്‍റ്​ സ്പാ (അൽ സദ്ദ്​ എസ്​.സി സ്​റ്റേഡിയം)
  • ആസ്​ട്രേലിയ: ന്യൂ ആസ്പയർ അകാദമി അത്​ലറ്റ്​ അകമഡേഷൻ (ആസ്പയർ സോൺ ട്രെയ്​നിങ്​ ഫെസിലിറ്റി5)
  • ഡെന്മാർക്ക്​: ​റിതാജ്​ സൽവ ​റിസോർട്ട്​ (അൽ സൈലിയ എസ്​.സി2)
  • തുണീഷ്യ: വിൻധം ഗ്രാൻ വെസ്റ്റ്​ബേ ​ബീച്ച്​ (അൽ ഇഗ്​ല ട്രെയ്​നിങ്​ സൈറ്റ്​3)

ഗ്രൂപ്പ്​ 'ഇ'

  • സ്​പെയിൻ: ഖത്തർയൂണിവേഴ്​സിറ്റി ഹോസ്റ്റൽ 2 (ഖത്തർ യൂണിവേഴ്​സിറ്റി ട്രെയ്​നിങ്​ സൈറ്റ്​ 1)
  • കോസ്റ്ററിക: ദുസിറ്റ്​ ഡി2 സൽവ ദോഹ (അൽ അഹ്​ലി എസ്​.സി സ്​റ്റേഡിയം)
  • ജർമനി: സുലാൽ വെൽനസ്​ റിസോർട്ട്​ (അൽ ഷമാൽ സ്​റ്റേഡിയം)
  • ജപ്പാൻ: റാഡിസൺ ബ്ലൂ ഹോട്ടൽ ദോഹ (അൽ സദ്ദ്​ എസ്​.സി ന്യൂ ട്രെയ്​നിങ്​ ഫെസിലിറ്റി1)

ഗ്രൂപ്പ്​ എഫ്​

  • ബെൽജിയം: ഹിൽട്ടൺ ​സൽവ ബീച്ച്​ റിസോർട്ട്​ (സൽവ ട്രെയ്​നിങ്​ സൈറ്റ്​)
  • കാനഡ: സെഞ്ച്വറി പ്രീമിയർ ഹോട്ടൽ ലുസൈൽ (ഉംസലാൽ ട്രെയ്​നിങ്​ ഫെസിലിറ്റി)
  • മൊറോക്കോ: വിൻധാം ദോഹ വെസ്റ്റ്​ബേ (അൽ ദുഹൈൽ എസ്​.സി സ്​റ്റേഡിയം)
  • ക്രൊയേഷ്യ: ഹിൽട്ടൺ ദോഹ (അൽ എർസൽ ട്രെയ്​നിങ്​ സൈറ്റ്​ 3)

ഗ്രൂപ്പ്​ 'ജി'

  • ബ്രസീൽ: ദി വെസ്റ്റിൻ ദോഹ ഹോട്ടൽ (അൽ അറബി എസ്​.സി സ്​റ്റേഡിയം)
  • സെർബിയ: റിക്സോസ്​ ഗൾഫ്​ ഹോട്ടൽ (അൽ അറബി ട്രെയ്​നിങ്​ ഫസിലിറ്റീസ്​)
  • സ്വിറ്റ്​സർലൻഡ്​: ലെ റോയൽ മെറിഡിൻ (യൂണിവേഴ്​സിറ്റി ഓഫ്​ ദോഹ ട്രെയ്​നിങ്​ ഫെസിലിറ്റീസ്​)
  • കാമറൂൺ: ബനിയൻ ട്രീ ദോഹ (അൽ സൈലിയ എസ്​.സി സ്​റ്റേഡിയം)

​ഗ്രൂപ്പ്​ 'എച്ച്​'

  • പോർച്ചുഗൽ: അൽ സമരിയ ഓട്ടോഗ്രാഫ്​ കളക്ഷൻ ഹോട്ടൽ (അൽ ഷഹാനിയ എസ്​.സി ട്രെയ്​നിങ്​ ഫെസിലിറ്റീസ്​)
  • ഘാന: ഡബ്​ൾ ട്രീ അൽ സദ്ദ്​ (ആസ്പയർ സോൺ ട്രെയ്​നിങ്​ ഫെസിലിറ്റി 1)
  • ഉറുഗ്വായ്​: പുൾമാൻ ദോഹ വെസ്റ്റ്​ബേ (അൽ ഇർസൽ ട്രെയ്​നിങ്​ സൈറ്റ്​ 1)
  • ദക്ഷിണ കൊറിയ: ലെ മെറിഡിയൻ സിറ്റി സെന്‍റർ (അൽ ഇഗ്​ല ട്രെയ്​നിങ്​ സൈറ്റ്​ 5)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA world cup 2022
News Summary - training and accommodation of the World Cup teams
Next Story