Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാ​ല​ത്തി​നും മു​മ്പേ...

കാ​ല​ത്തി​നും മു​മ്പേ കു​തി​ക്കാ​നൊ​രു​ങ്ങി ഗ​താ​ഗ​തം

text_fields
bookmark_border
കാ​ല​ത്തി​നും മു​മ്പേ കു​തി​ക്കാ​നൊ​രു​ങ്ങി ഗ​താ​ഗ​തം
cancel
camera_alt

മാ​സ്​​റ്റ​ർ പ്ലാ​ൻ ഫോ​ർ ഖ​ത്ത​ർ 2050 ഉ​ദ്​​ഘാ​ട​നം ചെ​യ്ത ശേ​ഷം മ​ന്ത്രി ജാ​സിം സൈ​ഫ് അ​ഹ​മ്മ​ദ് 

അ​ൽ സു​ലൈ​തി

Listen to this Article

ദോ​ഹ: രാ​ജ്യ​ത്തെ റോ​ഡ്​ ഗ​താ​ഗ​തം അ​ടി​മു​ടി മാ​റ്റി​മ​റി​ക്കു​ന്ന മാ​സ്റ്റ​ർ പ്ലാ​നു​മാ​യി ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ബ്ദു​ൽ അ​സീ​സ്​ ആ​ൽ​ഥാ​നി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലു​ള്ള ട്രാ​ൻ​സ്​​പോ​ർ​ട്ടേ​ഷ​ൻ മാ​സ്​​റ്റ​ർ പ്ലാ​ൻ ഫോ​ർ ഖ​ത്ത​ർ 2050 (ടി.​എം.​പി.​ക്യു) ഗ​താ​ഗ​ത മ​ന്ത്രി ജാ​സിം സൈ​ഫ് അ​ഹ​മ്മ​ദ് അ​ൽ സു​ലൈ​തി പു​റ​ത്തി​റ​ക്കി.

770 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ രാ​ജ്യ​ത്തെ പ്ര​ധാ​ന റോ​ഡ് ശൃം​ഖ​ല വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള 37 പ​ദ്ധ​തി​ക​ൾ, 540 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ പ്ര​ധാ​ന പൊ​തു​ഗ​താ​ഗ​ത ശൃം​ഖ​ല വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള 30 പ​ദ്ധ​തി​ക​ൾ, സു​സ്​​ഥി​ര ഗ​താ​ഗ​ത​ത്തി​ലേ​ക്കു​ള്ള മാ​റ്റ​ത്തെ പി​ന്തു​ണ​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് 2050ലേ​ക്കു​ള്ള ട്രാ​ഫി​ക് മാ​സ്​​റ്റ​ർ പ്ലാ​ൻ.

പ​രി​സ്​​ഥി​തി, കാ​ലാ​വ​സ്​​ഥാ വ്യ​തി​യാ​ന വ​കു​പ്പ് മ​ന്ത്രി ഡോ. ​ഫാ​ലി​ഹ് ബി​ൻ നാ​സ​ർ ബി​ൻ അ​ഹ്മ​ദ് ബി​ൻ അ​ലി ആ​ൽ​ഥാ​നി, പ്ലാ​നി​ങ് ആ​ൻ​ഡ് സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ്​ അ​തോ​റി​റ്റി പ്ര​സി​ഡ​ൻ​റ് ഡോ. ​സാ​ലി​ഹ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ നാ​ബി​ത്, പൊ​തു മ​രാ​മ​ത്ത് അ​തോ​റി​റ്റി പ്ര​സി​ഡ​ൻ​റ് ഡോ. ​എ​ൻ​ജി. സ​അ​ദ് ബി​ൻ അ​ഹ്മ​ദ് അ​ൽ മു​ഹ​ന്ന​ദി, ഖ​ത്ത​രി ദി​യാ​ർ സി.​ഇ.​ഒ എ​ൻ​ജി. അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് അ​ൽ അ​തി​യ്യ എ​ന്നി​വ​രു​ൾ​പ്പെ​ടെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രും പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ടെ​യും പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും ആ​വ​ശ്യ​ക​ത​ക​ൾ ത​മ്മി​ലു​ള്ള സ​ന്തു​ല​നം നി​ല​നി​ർ​ത്തി​യും കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം കു​റ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യും സാ​മ്പ​ത്തി​ക പാ​രി​സ്​​ഥി​തി​ക വി​ക​സ​ന​ത്തി​ൽ ഇ​ത് ചെ​ലു​ത്തു​ന്ന വ​ലി​യ സ്വാ​ധീ​നം ക​ണ​ക്കി​ലെ​ടു​ത്ത് കൊ​ണ്ട് സു​സ്​​ഥി​ര​ത​യാ​ണ് മാ​സ്​​റ്റ​ർ പ്ലാ​ൻ 2050ന്‍റെ അ​ടി​ത്ത​റ​യെ​ന്ന് ച​ട​ങ്ങി​ൽ മ​ന്ത്രി ജാ​സിം സൈ​ഫ് അ​ൽ സു​ലൈ​തി പ​റ​ഞ്ഞു.വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ് ചു​രു​ക്ക​ൽ, ഊ​ർ​ജ - ഇ​ന്ധ​ന​ങ്ങ​ൾ ലാ​ഭി​ക്ക​ൽ, യാ​ത്രാ സ​മ​യം കു​റ​ക്ക​ൽ, പു​റ​ന്ത​ള്ള​പ്പെ​ടു​ന്ന കാ​ർ​ബ​ണി​ന്‍റെ അ​ള​വ് കു​റ​ക്ക​ൽ, റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ കു​റ​വ് എ​ന്നി​വ​യി​ലൂ​ടെ​യു​ള്ള വ​രു​മാ​ന​ങ്ങ​ളും നേ​ട്ട​ങ്ങ​ളും പ​ദ്ധ​തി​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്നും അ​ൽ സു​ലൈ​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

നൂ​ത​ന, സു​സ്​​ഥി​ര ഗ​താ​ഗ​ത പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ വി​ന്യ​സി​ക്കു​ന്ന ഏ​റ്റ​വും സു​സ്​​ഥി​ര​മാ​യ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഖ​ത്ത​റി​ന് ഉ​ന്ന​ത റാ​ങ്ക് സ​മ്മാ​നി​ക്കാ​ൻ പ​ദ്ധ​തി​ക്കാ​കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ലെ ലാ​ൻ​ഡ് ട്രാ​ൻ​സ്​​പോ​ർ​ട്ട് വി​ഭാ​ഗം ആ​ക്ടി​ങ് അ​സി.​അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​ൻ​ജി. ഹ​മ​ദ് ഇ​സ്സ അ​ബ്ദു​ല്ല പ​റ​ഞ്ഞു. വി​ക​സ​ന​ത്തി​ന്‍റെ എ​ല്ലാ ത​ല​ങ്ങ​ളെ​യും ഇ​ത് പി​ന്തു​ണ​ക്കു​മെ​ന്നും പൗ​ര​ന്മാ​രു​ൾ​പ്പെ​ടെ ഖ​ത്ത​റി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ന് ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

എ​ക്സ്​​പ്ര​സ്​ ഹൈ​വേ​ക​ൾ, പൊ​തു ഗ​താ​ഗ​തം, കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ, സൈ​ക്കി​ളു​ക​ൾ, ലാ​ൻ​ഡ് ട്രാ​ൻ​സ്​​പോ​ർ​ട്ടേ​ഷ​ൻ ഡി​മാ​ൻ​ഡ് മാ​നേ​ജ്മെൻറ്, മ​റ്റു ട്രാ​ൻ​സി​റ്റ് സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ തു​ട​ങ്ങി​യ​വ​യു​ൾ​പ്പെ​ടെ 2050ഓ​ടെ രാ​ജ്യ​ത്തെ ക​ര ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളു​ടെ​യും ശൃം​ഖ​ല​ക​ളു​ടെ​യും എ​ല്ലാ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും ഗു​ണ​ക​ര​മാ​കു​ന്ന സ​മ​ഗ്ര​സ്വ​ഭാ​വ​മു​ള്ള സം​രം​ഭ​ങ്ങ​ൾ പ​ദ്ധ​തി​യി​ല​ട​ങ്ങി​യി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ സ​ഹാ​യ​ക​മാ​കു​ന്ന 60ല​ധി​കം ദേ​ശീ​യ ക​ര ഗ​താ​ഗ​ത ന​യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തും പ​ദ്ധ​തി​യി​ലെ സു​പ്ര​ധാ​ന ഘ​ട​ക​മാ​ണ്. റോ​ഡ് ശൃം​ഖ​ല, പൊ​തു ഗ​താ​ഗ​ത സം​വി​ധാ​നം എ​ന്നി​വ​യു​ടെ വി​ക​സ​നം, ട്രാ​ൻ​സ്​​പോ​ർ​ട്ടേ​ഷ​ൻ സ​ർ​വീ​സ്​ മാ​നേ​ജ്മെൻറ്, നി​യ​മം, നി​യ​മ സം​സ്​​ഥാ​പ​നം, ഗ​താ​ഗ​ത സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, ആ​സൂ​ത്ര​ണ​വും സാ​ധ്യ​താ​പ​ഠ​ന​ങ്ങ​ളും എ​ന്നി​വ​യു​ൾ​പ്പെ​ടു​ന്ന 286 സ്​​കീ​മു​ക​ളും പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്ക​ലും മാ​സ്​​റ്റ​ർ പ്ലാ​നി​ലു​ണ്ട്. ലു​സൈ​ൽ സി​റ്റി​യു​മാ​യി 39 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള, 25 സു​പ്ര​ധാ​ന ഇ​ൻ​റ​ർ​സെ​ക്ഷ​നു​ക​ളു​ൾ​പ്പെ​ടു​ന്ന എ​ക്സ്​​പ്ര​സ്​ വേ ​ശൃം​ഖ​ല ബ​ന്ധി​പ്പി​ക്കു​ന്ന പ​ദ്ധ​തി രൂ​പ​രേ​ഖ​യും ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic Master PlanTransport Facility Development
News Summary - Traffic Master Plan 2050 released as part of Transport Facility Development
Next Story