ദോഹ: രാജ്യത്ത് ട്രാഫിക് പിഴകൾ പതിൻമടങ്ങ് വർധിച്ചതായി സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് അധികൃതർ. നിലവിലുള്ള പിഴകളിൽ ഇത് വരെ ഒരു മാറ്റവും വരുത്തിയിട്ടി ല്ലെന്ന്ട്രാഫിക് വകുപ്പ് മീഡിയ വിഭാഗം ഉപമേധാവി മേജർ ജാബിർ ഉദൈബ വ്യക്തമാക്കി.
ട്രാഫിക്കുമായി ബ ന്ധപ്പെട്ട ഏത് തീരുമാനങ്ങളും ഔദ്യോഗിക മാധ്യമങ്ങൾ വഴിയാണ് പുറത്തുവിടുന്നത്. ആഭ്യന്തര മന്ത്രാലയ ത്തിെൻറയും ട്രാഫിക് വകുപ്പിെൻറയും ഔദ്യോഗിക പേജുകളിലൂടെ ഇത്തരം കാര്യങ്ങൾ അറിയിക്കും.
ട്വിറ്റർ, ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം എന്നീ സാമൂഹ്യ മാധ്യമങ്ങളിൽ ട്രാഫിക് വകുപ്പിന് ഔദ്യോഗിക പേജ് ഉണ്ട്. ഏത് പുതിയ വിവരങ്ങളും ആദ്യമായി ഔദ്യോഗിക സംവിധാനങ്ങൾ വഴി മാത്രമാണ് പുറത്ത് വിടുക. പൊതുജന ങ്ങളെ തെറ്റദ്ധരിപ്പിക്കാൻ ഇടയുള്ളത് കൊണ്ട് ഇക്കാര്യത്തിൽ കൃത്യമായ സൂക്ഷ്മതയാണ് പുലർത്താറുള്ള തെന്നും ട്രാഫിക് മീഡിയ വിഭാഗം ഉപമേധാവി വ്യക്തമാക്കി.
പതിനൊന്ന് വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ മുൻസീറ്റിൽ ഇരുന്നാൽ ഈടാക്കിയിരുന്ന പിഴ അഞ്ഞൂറായിരുന്നത് രണ്ടായിരം ആക്കിയതായും വാഹനം ഓ ടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നതിന് എണ്ണൂറ് റിയാലും ഉച്ചത്തിൽ മ്യൂസിക് ഉപയോഗിച്ചാൽ അയ്യാ യിരം റിയാൽ (ഇങ്ങനെയൊരു പിഴ നിലവിലില്ല) ഒടുക്കേണ്ടി വരുമെന്ന തരത്തിലാണ് വാർത്ത പ്രചരിപ്പിക്കപ്പെട്ടത്. തികച്ചും അടിസ്ഥാന രഹിതമായ ഈ വാർത്തക്ക് ട്രാഫിക് വകുപ്പിെൻറ ഔദ്യോഗിക ലോഗോ ഉപയോഗി ച്ചത് വലിയ തെറ്റിദ്ധാരണക്ക് കാരണമായിരുന്നു. അതിനെ തുടർന്നാണ് ട്രാഫിക് വിഭാഗം വിശദീകരണവുമായി രംഗത്തെത്തിയത്.