സൽവാ റോഡിൽ ഗതാഗതനിയന്ത്രണം
text_fieldsസൽവാ റോഡിൽ ഉം അൽ സനീമിനും ഐൻ ഖാലിദിനും ഇടയിലുള്ള ഭാഗത്തെ ഗതാഗത നിയന്ത്രണം സംബന്ധിച്ച രൂപരേഖ
ദോഹ: സൽവാ റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം നടപ്പാക്കുമെന്ന് പൊതു മരാമത്ത് അതോറിറ്റി (അശ്ഗാൽ) അറിയിച്ചു. സൽവാ റോഡിൽ ഉം അൽ സനീമിനും ഐൻ ഖാലിദിനും ഇടയിലുള്ള ഭാഗം ജൂൺ അഞ്ചിനു രാത്രി 12 മുതൽ പുലർച്ച അഞ്ചുവരെ അടച്ചിടും.
ഈ സമയം തൊട്ടടുത്ത സർവിസ് റോഡിലേക്ക് ഗതാഗതം വഴിതിരിച്ചുവിടുമെന്നും ഐ.ടി.എസ് ഗാൻട്രീ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാക്കുന്നതിൻെറ ഭാഗമായാണ് റോഡ് അടച്ചിടുന്നത്. ട്രാഫിക് ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ചാണ് ഗതാഗത നിയന്ത്രണം. താൽക്കാലികമായുള്ള ഗതാഗത നിയന്ത്രണത്തോടനുബന്ധിച്ച് ൈഡ്രവർമാർക്കാവശ്യമായ അടയാളങ്ങളും നിർദേശങ്ങളും അശ്ഗാൽ പദ്ധതി പ്രദേശത്ത് സ്ഥാപിക്കും. സുരക്ഷ ഉറപ്പുവരുത്തുന്നതിന് റോഡ് നിയമങ്ങൾ പ്രത്യേകിച്ച് വേഗത പരിധി പാലിക്കണമെന്ന് അശ്ഗാൽ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.