ലുസൈൽ ബൊളെവാഡിൽ ഗതാഗത നിയന്ത്രണം
text_fieldsദോഹ: പുതുവർഷ ആഘോഷങ്ങളിൽ തുടങ്ങി ഏഷ്യൻ കപ്പ് വരെ നീളുന്ന പരിപാടികളുടെ പ്രധാനകേന്ദ്രമായി മാറുന്നു ലുസൈൽ ബൊളെവാഡ്. ഇവിടുത്തെ ഗതാഗത നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തുകയാണ് ആഭ്യന്തര മന്ത്രാലയം. ബൊളെവാഡിലും ചുറ്റുപാടിലുമുള്ള റോഡുകളിൽ ഞായറാഴ്ച മുതൽ ഫെബ്രുവരി 17 വരെ ഗതാഗത വിലക്ക് തുടരും. ഫോക്സ് ഹിൽസ്, അൽ ജുമൈലിയ മുതൽ ലുസൈൽ ബൊളെവാഡ് വരെ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. അതേസമയം, ചുറ്റുഭാഗങ്ങളിലെ റോഡകളിൽ വാഹന ഗതാഗതം അനുവദിക്കും.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച രാത്രി ബൊളെവാഡിൽ വെടിക്കെട്ടും ലേസർ ഷോയും അരങ്ങേറിയിരുന്നു. ജനുവരി 12ന് ഏഷ്യൻ കപ്പ് ഫുട്ബാളിന് പന്തുരുളുമ്പോൾ വിവിധ ആഘോഷ പരിപാടികളുടെ വേദികൂടിയാവും ബൊളെവാഡ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

