ഉപരോധ രാജ്യങ്ങളിലെ ആയിരക്കണക്കിന് രോഗികൾക്ക് ചികിത്സയൊരുക്കി ഖത്തർ
text_fieldsദോഹ: ഉപരോധരാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് രോഗികൾക്ക് ഇപ്പോഴും ആശ്രയകേന്ദ്രം ഹമദ് മെഡിക്കൽ കോർപറേഷൻ തന്നെ. ഉപരോധം ആരംഭിച്ച് 14 മാസം പിന്നിടുമ്പോൾ, 232,576 മെഡിക്കൽ കേസുകളാണ് ഉപരോധരാജ്യങ്ങളിൽ നിന്നും ഹമദ് മെഡിക്കൽ കോർപറേഷനിലും ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷനിലും വിവിധ വിഭാഗങ്ങളിലായി ചികിത്സക്കെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
ഇതിൽ 6136 പേർ ബഹ്റൈനിൽ നിന്നാണ്. ഏറ്റവും കൂടുതൽ രോഗികൾ ഈജിപ്തിൽ നിന്നാണ് ചികിത്സക്കായി എത്തിയിട്ടുള്ളത്. 203705 പേർ. യു എ ഇയിൽ നിന്നും 2945 രോഗികളും സൗദി അ റേബ്യയിൽ നിന്ന് 19790 രോഗികളും ഖത്തറിൽ ചികിത്സ തേടിയെത്തി. 2017 ജൂൺ അഞ്ച് മുതൽ 2018 ആഗസ്റ്റ് നാല് വരെ ഹമദിലും പി എച്ച് സി സിയലുമായി 1.08 മില്യൻ സന്ദർശനങ്ങളാണ് വിവിധ ഘട്ടങ്ങളിലായി ഇവർ നടത്തിയതെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട മെഡിക്കൽ രേഖകളിൽ വ്യക്തമാക്കുന്നു. മനുഷ്യത്വമെന്നത് എല്ലാത്തിലുമുപരിയാണ്. എല്ലാ രോഗികളെയും ചികിത്സിക്കാൻ ഞങ്ങൾ തയ്യാറാണ്.
എല്ലാ വരും മനുഷ്യരാണ്. മനുഷ്യന് പ്രഥമ പരിഗണന നൽകുന്ന രാജ്യമാണ് ഖത്തർ. രോഗികളുടെ ദേശം നോക്കാതെയാണ് അവരെ പരിഗണിക്കുന്നത്. ഉപരോധരാജ്യങ്ങളിൽ നിന്നുള്ളവരാണെങ്കിൽ പോലും ചികിത്സക്ക് തടസ്സം നിൽക്കില്ലെന്ന് മാത്രമല്ല, ചികിത്സക്ക് മുന്നിൽ രാഷ്ട്രീയം ഒരിക്കലും തടസ്സമാകുകയില്ലെന്നും ഹമദ് ജനറൽ ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി പറഞ്ഞു. ഉപരോധ രാജ്യങ്ങളിൽ നിന്നുള്ള രോഗികൾക്ക് ഇനിയും ചികിത്സ തുടരുമെന്നും അൽ മസ്ലമാനി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
