Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമത്സ്യ ഉൽപാദനത്തിൽ...

മത്സ്യ ഉൽപാദനത്തിൽ സ്വയംപര്യാപ്തതയിലേക്ക്​

text_fields
bookmark_border
മത്സ്യ ഉൽപാദനത്തിൽ സ്വയംപര്യാപ്തതയിലേക്ക്​
cancel
camera_alt

റാസ്​ മത്ബഖിലെ അക്വാറ്റിക് ഫിഷറീസ്​ ആൻഡ്​​ റിസർച് സെൻറർ

മൽസ്യോൽപാദനകാര്യത്തിൽ ഖത്തർ സ്വയംപര്യാപ്​തതയിലേക്ക്​്​. ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം 15087 ടൺ ഫ്രഷ് മത്സ്യം ഉൽപാദിപ്പിച്ചതായി മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയം പറയുന്നു. മത്സ്യ ഉൽപാദനത്തിൽ 66.7 ശതമാനം സ്വയം പര്യാപ്തത കൈവരിക്കാനായി. 193 മില്യൻ റിയാലാണ് ഉൽപാദനമൂല്യം.

ഷഹ്രി, കിങ് ഫിഷ്, സാഫി, ഹമൂർ, ജഷ് എന്നിവയാണ് പ്രധാനമായും ഉൽപാദിപ്പിച്ചത്​. ആകെ ഉൽപാദനത്തിൻെറ 20 ശതമാനവും (3087 ടൺ) ഷഹ്രി മത്സ്യമായിരുന്നു. 2506 ടൺ (17 ശതമാനം) ഉൽപാദനവുമായി കിങ്ഫിഷ് രണ്ടാമതാണ്. സാഫി, ഹമൂർ എന്നിവ യഥാക്രമം 928 ടൺ, 863 ടൺ ഉൽപാദിപ്പിക്കപ്പെട്ടു. ജഷ് ഫിഷ് ഉൽപാദനം 549 ടൺ ആയിരുന്നു. മറ്റു മത്സ്യ ഇനങ്ങളെല്ലാം കൂടി 7150 ടൺ ആണ് ഉൽപാദിപ്പിക്കപ്പെട്ടത് (ആകെയുള്ളതിൻെറ 47 ശതമാനം). 2020 മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ മത്സ്യങ്ങളെ പിടികൂടിയത്. യഥാക്രമം 1741 ടൺ, 1714 ടൺ മത്സ്യങ്ങളാണ് ഈ മാസങ്ങളിൽ പിടികൂടിയത്​. സെപ്​റ്റംബർ, ആഗസ്​റ്റ് മാസങ്ങളിലായി 846, 951 ടൺ മത്സ്യം മാത്രമാണ് പിടികൂടാനായത്.

പ്രാദേശിക മത്സ്യ ഇനങ്ങളുടെ ഉൽപാദനത്തിലുണ്ടായ വർധന വലിയ നേട്ടമാണെന്നും 2023ഓടെ മതിയായ അളവിൽ മത്സ്യ ഉൽപാദനം വർധിപ്പിക്കാനാണ് ലക്ഷ്യമെന്നും മന്ത്രാലയം അറിയിച്ചു. മത്സ്യക്കുഞ്ഞുങ്ങളെ വിരിയിച്ച് കടലിൽ പ്രത്യേകമായി തയാറാക്കിയ റിസർവിൽ നിക്ഷേപിച്ചും ഒഴുകുന്ന കൂടകൾ തയാറാക്കി അതിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചുമാണ് പ്രധാനമായും ഉൽപാദനം നടക്കുന്നത്. റാസ്​ മത്ബഖിലെ അക്വാറ്റിക് റിസർച് സെൻററിലാണ് മത്സ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Towards self-sufficiency in fish production
Next Story