സംസ്കാരവും പൈതൃകവും തൊട്ടറിയാം: അല്‍ വക്റയിൽ 'നോമാസ്' കേന്ദ്രം തുറന്നു
text_fieldsഅല്‍ വക്റ പഴയ മാര്‍ക്കറ്റില്‍ തുറന്ന നോമാസ് കേന്ദ്രം സാംസ്കാരിക കായിക മന്ത്രി
സലാഹ് ബിന്‍ ഗാനിം അല്‍ അലി ഉദ്ഘാടനം ചെയ്തപ്പോൾ
ദോഹ: അല്‍ വക്റ പഴയ മാര്‍ക്കറ്റില്‍ നോമാസ് സെൻററിെൻറ ശാഖ പ്രവർത്തനം തുടങ്ങി. ഖത്തരി സംസ്കാരം, പൈതൃകം, തുടങ്ങിയവ സംബന്ധിച്ച് പഠനം നടത്താനും അറിവുനേടാനുമുള്ള കേന്ദ്രമാണിത്. യുവാക്കള്‍ക്ക് ഖത്തരി പൈതൃകവും ആധികാരിക ആചാരങ്ങളും പരിശീലിപ്പിക്കാനും കഴിവുകള്‍ പ്രകടിപ്പിക്കാനുമുള്ള വിദ്യാഭ്യാസ കേന്ദ്രമായാണ് നോമാസ് സെൻറര്‍ 2014ല്‍ ആദ്യമായി സ്ഥാപിച്ചത്. അല്‍ വക്റയിലെ കേന്ദ്രം സാംസ്കാരിക കായിക മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍ അലി ഉദ്ഘാടനം ചെയ്തു. യുവജന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മന്ത്രാലയത്തിെൻറ പദ്ധതികളെ കുറിച്ചും ഖത്തരി പൈതൃകം സംരക്ഷിക്കുന്നതിന് പെണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ഖത്തറിെൻറ പുരാതന ചരിത്രം ഉള്‍പ്പെടെ ഇസ്ലാമിക ലോക സംസ്കാരവും ദോഹയുടെ പ്രാധാന്യവും പ്രാദേശിക സംസ്കാരത്തിെൻറ സമൃദ്ധിയും മാനുഷിക മൂല്യങ്ങളും ഉയര്‍ത്തിക്കാട്ടുന്നതാണ് കേന്ദ്രം. പുരാതന നഗരമായ അല്‍ വക്റയില്‍ നോമാസ് പുതിയ ശാഖ തുറന്നത് നേട്ടമാകുമെന്ന് സാംസ്കാരിക കായിക മന്ത്രാലയത്തിലെ പൈതൃക വിഭാഗം ഡയറക്ടര്‍ ശൈഖ നജ്ല ഫൈസല്‍ ആൽഥാനി പറഞ്ഞു. യുവാക്കളുടെ ഒഴിവുസമയം ഖത്തറിലെ പൈതൃകവുമായി ബന്ധപ്പെട്ട പഠനം നടത്താനും പരിശീലിക്കാനും ധാര്‍മികതയും സ്വാശ്രയത്വവും ഉത്തരവാദിത്തവുമുള്ളവരാക്കാനും കേന്ദ്രം സഹായിക്കുമെന്നും അവര്‍ പറഞ്ഞു.
ഖത്തര്‍ ദേശീയ വീക്ഷണം 2030ല്‍ പൈതൃകത്തിന് വളരെയധികം ഊന്നലും ശ്രദ്ധയും നൽകിയിട്ടുണ്ട്. പൈതൃകത്തിെൻറ പ്രാധാന്യത്തെയും തലമുറകളെ ബോധവത്കരിക്കുന്നതിന് നോമാസ് സെൻറര്‍ വഹിക്കുന്ന പങ്ക് സംബന്ധിച്ച് ശൈഖ നജ്ല ഫൈസല്‍ ആൽഥാനി വിശദീകരിച്ചു. വിവിധ പരിപാടികളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും പൈതൃകമേഖലയിലെ കണ്ണാടിയായിരിക്കും പുതിയ കേന്ദ്രമെന്നും അവര്‍ പറഞ്ഞു. പുതിയ ശാഖ തുറന്നത് സാംസ്കാരിക മന്ത്രാലയത്തിെൻറ സാംസ്കാരിക കായിക അവബോധമാണ് സൂചിപ്പിക്കുന്നതെന്ന് നോമാസ് സെൻറര്‍ ഡയറക്ടര്‍ സലാ ബിന്‍ ഇബ്രാഹിം അല്‍ മന്നാഇ പറഞ്ഞു. നോമാസ് സെൻററിെെൻറ സേവനം അല്‍ വക്റ നഗരത്തില്‍ മാത്രമായി പരിമിതപ്പെടുത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

