ഇന്നവേഷന്‍ പുരസ്കാരം എജുക്കേഷന്‍ ഫോര്‍ ജസ്റ്റിസിന് അർഹതക്കുള്ള അംഗീകാരം
text_fieldsഎജുക്കേഷൻ ഫോർ ജസ്റ്റിസ് പദ്ധതിയുമായി ബന്ധപ്പെട്ട് യു.എൻ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ഖത്തർ
പ്രതിനിധികൾ
ദോഹ: ഖത്തറിെൻറ എജുക്കേഷന്‍ ഫോര്‍ ജസ്റ്റിസിന് യു.എന്‍. സെക്രട്ടറി ജനറലിെൻറ 2020ലെ ഇന്നവേഷന്‍ പുരസ്കാരം. ദോഹ പ്രഖ്യാപനം നടപ്പാക്കുന്നതിനുള്ള ആഗോള പദ്ധതിയുടെ ഭാഗങ്ങളിലൊന്നാണ് എജുക്കേഷന്‍ ഫോര്‍ ജസ്റ്റിസ്. ഐക്യരാഷ്ട്ര സഭയിലെ യു.എന്‍.ഒ.ഡി.സി ഡ്രഗ്സ് ആൻഡ് ക്രൈം പദ്ധതിയിലെ ഉയര്‍ന്ന പുരസ്കാരമാണിത്. കോവിഡ് വ്യാപനത്തിനിടയിലെ പ്രതിസന്ധിയിലും ആഗോളതലത്തില്‍ ശ്രദ്ധേയമായ ഫലങ്ങളാണ് പദ്ധതി ഉണ്ടാക്കിയതെന്ന് വിലയിരുത്തപ്പെടുന്നു.
വിയനയിലെ ഐക്യരാഷ്ട്രസഭ ഓഫിസില്‍നിന്നും അയച്ച വിഡിയോ സന്ദേശത്തില്‍ സെക്രട്ടറി ജനറല്‍ അേൻറാണിയോ ഗുട്ടെറസ് ഖത്തര്‍ നടപ്പാക്കിയ സമഗ്ര സംഭാവനകളെ അഭിനന്ദിച്ചു. ആഭ്യന്തര മന്ത്രിയുടെ ഉപദേശകനും ദോഹ പ്രഖ്യാപനം ആഗോള പദ്ധതിയുടെ ഫോളോഅപ് കമ്മിറ്റി ചെയര്‍മാനുമായ ഡോ. അബ്ദുല്ല യൂസുഫ് അല്‍ മാല് നടത്തിയ ശ്രമങ്ങള്‍ പ്രത്യേകമായി എടുത്തുപറഞ്ഞു.
വിജയകരമായ അനുഭവത്തിെൻറ വെളിച്ചത്തില്‍ പുതുതലമുറ പദ്ധതികള്‍ക്കായി താനും വിയനയിലെ യു.എന്‍.ഒ.ഡി.സി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഗാധാവാലിയും തയാറാവുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.എന്‍ ഏജന്‍സികളിലൊന്ന് നടത്തുന്ന ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ക്കാണ് എല്ലാ വര്‍ഷവും ഇന്നവേഷന്‍ പുരസ്കാരം നൽകുന്നത്. 2020ലെ അവാര്‍ഡിന് 44 അന്താരാഷ്ട്ര പ്രവര്ത്തനങ്ങളില്നിന്നായി സമര്‍പ്പിച്ച 194 പ്രോജക്ടുകളില്‍ നിന്നാണ് യു.എന്‍ സെക്രട്ടറി ജനറല്‍ അേൻറാണിയോ ഗുട്ടെറസ് ഖത്തറിെൻറ വിദ്യാഭ്യാസ സംരംഭം തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

