Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ന്​ ഖത്തർ x...

ഇന്ന്​ ഖത്തർ x ക്രിസ്​റ്റ്യാനോ

text_fields
bookmark_border
ഇന്ന്​ ഖത്തർ x ക്രിസ്​റ്റ്യാനോ
cancel
camera_alt

ഖത്തർ താരങ്ങൾ പരിശീലനത്തിൽ

ദോഹ: ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ പോർചുഗലിനെതിരെ അവരുടെ നാട്ടിൽ ബൂട്ടുകെട്ടി ഖത്തറി​െൻറ ലോകകപ്പ്​ ഒരുക്കം.

സ്വന്തം മണ്ണിലെ വിശ്വമേളക്ക്​ മുന്നോടിയായി പരമാവധി രാജ്യാന്തര മത്സരങ്ങളുടെ പരിചയവും കരുത്തരായ എതിരാളികളുമായി നേരിട്ട്​ കളിമികവും നേടാനായി പുറപ്പെട്ട ഖത്തറിന്​ ലഭിച്ച മികച്ച അവസരമാണിത്​. ശനിയാഴ്​ച രാത്രി ഖത്തർ സമയം രാത്രി 10.15നാണ്​ മത്സരം.

പോർചുഗലിലെ ഫറോയിൽ എസ്​റ്റാഡിയോ അൽഗാർവെയിൽ നടക്കുന്ന മത്സരത്തിനായി ഒരാഴ്​ച മുമ്പു തന്നെ കോച്ച്​ ഫെലിക്​സ്​ സാഞ്ചസി​െൻറ നേതൃത്വത്തിലുള്ള ഖത്തർ ടീമെത്തി. കഴിഞ്ഞ ദിവസങ്ങളിലായി കടുത്ത പരിശീലനവും പൂർത്തിയാക്കിയാണ്​ ലോകറാങ്കിങ്ങിൽ ഏഴാം സ്​ഥാനക്കാരും മുൻ യൂറോപ്യൻ ചാമ്പ്യന്മാരുമായ പോർചുഗലിനെ നേരിടുന്നത്​.

യുവേഫ ലോകകപ്പ്​ യോഗ്യതാ റൗണ്ടിൽ ഗ്രൂപ്​ 'എ'യിൽ പ്രത്യേക ക്ഷണിതാവായാണ്​ ഖത്തർ സൗഹൃദ മത്സരം കളിക്കുന്നത്​.

സെർബിയ, ലക്​സംബർഗ്​, അയർലൻഡ്​, അസർബൈജാൻ എന്നിവരടങ്ങിയ ഗ്രൂപ്പിൽ ആറ്​ മത്സരങ്ങൾ ഖത്തർ പൂർത്തിയാക്കി കഴിഞ്ഞു.

കഴിഞ്ഞ സെപ്​റ്റംബർ ഏഴിന്​ ഹംഗറിയിൽ നടന്ന കളിയിൽ പോർചുഗലിനോട്​ ടീം 3-1ന്​ തോറ്റിരുന്നു. സെർബിയയോട്​ 4-0ത്തിനും തോറ്റു. എന്നാൽ, ലക്​സംബർഗിനോട്​ 1-1ന്​ സമനില പാലിച്ചാണ്​ സെപ്​റ്റംബർ പര്യടനം പൂർത്തിയാക്കിയത്​.

ഇക്കുറി പോർചുഗലിലെത്തി പറങ്കിപ്പടയെ നേരിടു​േമ്പാൾ കഴിഞ്ഞ മത്സരത്തിൽ ടീമിനൊപ്പമില്ലാതിരുന്ന ക്രിസ്​റ്റ്യാനോ റൊണാൾഡോ തിരികെയെത്തുന്നുണ്ട്​. ഇംഗ്ലീഷ്​ ​ക്ലബ്​ മാഞ്ചസ്​റ്റർ യുനൈറ്റഡിൽ ചേക്കേറിയ സൂപ്പർതാരം മിന്നും ഫോമിലാണ്​ ദേശീയ ടീമിനൊപ്പം അണിനിരക്കുന്നത്​.

കഴിഞ്ഞ കളിയിൽ ​ആന്ദ്രെ സിൽവ, ഒട്ടാവിയോ, ബ്രൂണോ ഫെർണാണ്ടസ്​ എന്നിവരുടെ ഗോളിലായിരുന്നു പോർചുഗൽ ഖത്തറിനെ വീഴ്​ത്തിയത്​. ലെഫ്​റ്റ്​ ബാക്ക്​ അബ്​ദുൽ കരിം ഹസ്സൻ ഏഷ്യൻ ചാമ്പ്യന്മാരുടെ ആശ്വാസ ഗോൾ നേടി.

പോർചുഗൽ സീരിയസ്​

സൗഹൃദ മത്സരമാണെങ്കിലും പോർചുഗൽ കോച്ച്​ ഫെർണാണ്ടോ സാ​േൻറാസ്​ കളി കാര്യമാക്കിയ പോലെയാണ്​. മാഞ്ചസ്​റ്റർ ത്രയങ്ങളായ ക്രിസ്​റ്റ്യാനോ, ഡിയോഗോ ഡാൽറ്റോ, ബ്രൂണോ ഫെർണാണ്ടസ്​, സിറ്റിയുടെ സെ​ൻറർ ബാക്ക്​ റൂബൻ ഡയസ്​, പി.എസ്​.ജിയുടെ ഡാനിലോ പെരേര, ലിവർപൂൾ അറ്റാക്കർ ഡിേയാഗോ ജോട്ട, വോൾവർഹാംപ്​ട​െൻറ നെൽസൺ സെമിഡോ, റൂബൻ നവസ്​, ജോ മൗടീന്യോ എന്നിവരെല്ലാമുള്ള ശക്​തമായ ടീമാന്​ ഖത്തറിനെ നേരിടുന്നത്​.

പോർചുഗൽ ടീമി​െല കോവിഡ്​ റിപ്പോർട്ട്​ ചെയ്​തുവെന്നാണ്​ ഏറ്റവും പുതിയ റിപ്പോർട്ട്. ഫ്രാൻസിസ്​കോ ട്രിയാൻകോ, റാഫേൽ ഗ്വരീറോ എന്നിവർ പോസിറ്റിവായതിനെ തുടർന്ന്​ ഐസൊലേഷനിലാണ്​. ഫുൾ ടീമുമായാണ്​ ഖത്തർ കോച്ച്​ ഫെലിക്​സ്​ സാഞ്ചസും ഇറങ്ങുന്നത്​. കരുത്തരായ എതിരാളിക​ൾക്കെതിരായ മത്സരത്തെ സ്​ട്രോങ്​ ടെസ്​റ്റ്​ എന്നായിരുന്നു കോച്ച്​ വിശേഷിപ്പിച്ചത്​. ഏറ്റവും മികച്ച പ്രകടനത്തിനായി ശ്രമിക്കു​െമന്ന്​ ടീം അംഗം അബ്​ദുൽ അസീസ്​ ഹാതിം പ്രീമാച്ച്​ കോൺഫറൻസിൽ പറഞ്ഞു. 'എതിരാളികൾ ലോകത്തെ ഏറ്റവും മികച്ച ടീമും, മുൻനിര താരങ്ങളുമാണെന്നറിയാം. എങ്കിലും ഞങ്ങളുടെ ലക്ഷ്യം മികച്ച മത്സരമാണ്​. സഹതാരങ്ങളെല്ലാം അതിനായി ഒരുങ്ങികഴിഞ്ഞും' -അസീസ്​ ഹാതിം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cristiano Ronaldoworld cup qualifyingqatar football
News Summary - Today Qatar x Cristiano
Next Story