Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ന് ലോക കാഴ്ച ദിനം:...

ഇന്ന് ലോക കാഴ്ച ദിനം: സ്വകാര്യ സ്​കൂളുകളിലെ 21 ശതമാനം വിദ്യാർഥികൾക്കും കാഴ്ചത്തകരാർ

text_fields
bookmark_border
ഇന്ന് ലോക കാഴ്ച ദിനം: സ്വകാര്യ സ്​കൂളുകളിലെ 21 ശതമാനം വിദ്യാർഥികൾക്കും കാഴ്ചത്തകരാർ
cancel

ദോഹ: ഇന്ന്​ ലോക കാഴ്ചദിനം. ഒക്ടോബറിലെ രണ്ടാമത് വ്യാഴാഴ്ചയാണ് ലോകകാഴ്​ചദിനമായി ആചരിക്കുന്നത്​. ഇതുമായി ബന്ധപ്പെട്ട്​ 2019 -2020 അധ്യയന വർഷത്തിൽ രാജ്യത്തെ സർക്കാർ -സ്വകാര്യ സ്​കൂളുകളിൽ നടത്തിയ കാഴ്ച പരിശോധന സർവേ റിപ്പോർട്ട് പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ടു.

സർവേ പ്രകാരം സർക്കാർ സ്​കൂളുകളിലെ 12.24 ശതമാനം വിദ്യാർഥികൾക്കും സ്വകാര്യ സ്​കൂളുകളിലെ 21.34 ശതമാനം വിദ്യാർഥികൾക്കും കാഴ്ചയിൽ തകരാറുകളുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. കാഴ്ചശക്തിയുടെ മാനദണ്ഡമായ 6/6 എന്ന തോതിൽ കുറഞ്ഞ വിദ്യാർഥികളിലാണ് കാഴ്ച തകരാർ നിർണയിച്ചിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ എന്നിവയുമായി സഹകരിച്ച് നടത്തിയ സർവേയിൽ രാജ്യത്തെ 166 സർക്കാർ സ്​കൂളുകളിൽ നിന്നും 140 സ്വകാര്യ സ്​കൂളുകളിൽനിന്നുമായി ഒരു ലക്ഷത്തോളം വിദ്യാർഥികളിൽ കാഴ്ച പരിശോധന നടത്തിയെന്ന്​ മന്ത്രാലയത്തിലെ നോൺ കമ്യൂണിക്കബ്​ൾ ഡിസീസ്​ മേധാവി ഡോ. ഖുലൂദ് അൽ മുതവ്വ പറഞ്ഞു.

പ്രതിവർഷം രാജ്യത്തെ സ്​കൂൾ വിദ്യാർഥികളിൽ ആരോഗ്യമന്ത്രാലയം പരിശോധന നടത്താറുണ്ട്​. കുട്ടികളുടെ കാഴ്ച സംബന്ധിച്ച് സ്​കൂൾ നഴ്സുമാർ നിർബന്ധമായും പരിശോധന നടത്തിയിരിക്കണം. തകരാറ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ഹെൽത്ത് സെൻററുകളിലെത്തിക്കണമെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഒഫ്താൽമോളജിസ്​റ്റായ ഡോ. ഷാദി അൽ അഷ്​വാൽ പറഞ്ഞു.

വിദ്യാർഥികളിലെ 49 ശതമാനം കാഴ്ച തകരാറുകളും മയോപിയ, ഹൈപ്പറോപിയ, അസ്​റ്റിഗ്​മാറ്റിസം തുടങ്ങിയവ മൂലമാണ് സംഭവിക്കുന്നത്​.വിദ്യാർഥികളുടെ പഠനവുമായി ബന്ധപ്പെട്ട 80 ശതമാനം പ്രവൃത്തികളുടെയും ഉത്തരവാദിത്തം കാഴ്ചയുമായി ബന്ധപ്പെട്ടതാണ്​. ഇതിനാൽ മറ്റു രോഗങ്ങളെക്കാൾ കാഴ്ചയാണ് പഠനത്തെ ഏറെ ബാധിക്കുന്നത്. പഠനത്തിൽ മുന്നേറ്റം നടത്തുന്നതിൽ മികച്ച കാഴ്ച പ്രധാന പങ്കുവഹിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsprivate schoolsToday is World Vision Dayvision problems
Next Story