Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ന് ലോക...

ഇന്ന് ലോക വിനോദസഞ്ചാര ദിനം: വരുന്നു, ഉൾനാടൻ കേന്ദ്രങ്ങളിൽ വിനോദസഞ്ചാരയിടങ്ങൾ

text_fields
bookmark_border
ഇന്ന് ലോക വിനോദസഞ്ചാര ദിനം:  വരുന്നു, ഉൾനാടൻ കേന്ദ്രങ്ങളിൽ വിനോദസഞ്ചാരയിടങ്ങൾ
cancel
camera_alt

നാഷനൽ ടൂറിസം കൗൺസിൽ സെക്രട്ടറി ജനറലും ഖത്തർ എയർവേസ്​​ ഗ്രൂപ്പ് സി.ഇ.ഒയുമായ അക്​ബർ അൽ ബാകിർ 

ദോഹ: ഇന്ന്​ ലോകം വിനോദസഞ്ചാരദിനമായി ആഘോഷിക്കുമ്പോൾ ഖത്തറിന് അഭിമാനിക്കാൻ ഏറെ. ചുരുങ്ങിയ കാലംകൊണ്ടുതന്നെ രാജ്യത്തിെൻറ വിനോദസഞ്ചാര മേഖലയിൽ വൻ വളർച്ചയാണുണ്ടായത്​. മേഖലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായി രാജ്യം മാറിയിട്ടുണ്ട്​. കൂടുതൽ വികസനപരിപാടികൾ നടക്കുകയാണെന്ന്​ ഖത്തർ നാഷനൽ ടൂറിസം കൗൺസിൽ സെക്രട്ടറി ജനറലും ഖത്തർ എയർവേസ്​​ ഗ്രൂപ്പ് സി.ഇ.ഒയുമായ അക്​ബർ അൽ ബാകിർ പറഞ്ഞു. ദോഹക്ക് പുറത്ത് ഖത്തറിെൻറ ഉൾനാടുകളിലും ടൂറിസം സാധ്യതകൾ തുറന്നു കിടക്കുകയാണ്​. അത്തരം ഇടങ്ങളിൽ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന കേന്ദ്രങ്ങൾ വികസിപ്പിക്കും.

സിക്രീത്ത്, ബിൻ ഗാനം ഐലൻഡ്, അൽ ഖിതൈഫാൻ ഐലൻഡ്, ഖോർ അൽ ഉദൈദ്, ദുഖാൻ തുടങ്ങിയ ഉൾനാടുകളിൽ സാഹസികതയും വിനോദവും സമന്വയിച്ചു കൊണ്ടുള്ള പദ്ധതികളാണ്​ വികസിപ്പിക്കുന്നത്​.2022 ലോകകപ്പിെൻറ സ്​റ്റേഡിയങ്ങളധികവും ദോഹ നഗരത്തിന് പുറത്താണ്​. ഇത്​ ഈ പ്രദേശങ്ങളിലെ വിനോദസഞ്ചാര സാധ്യതകൾ കൂടുതൽ തുറന്നിടുകയാണ്​. ടൂറിസം രംഗത്ത് പൊതുമേഖലയുടെയും സ്വകാര്യ മേഖലയുടെയും കൂട്ടായ പരിശ്രമങ്ങൾ അനിവാര്യമാണ്​. ഖത്തറിെൻറ വിനോദസഞ്ചാര മേഖല സ്​ഥായിയും നൂതനവുമാണെന്നും തെളിയിച്ചു കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

വിനോദസഞ്ചാര മേഖലയിൽ കോവിഡ് -19 സൃഷ്​ടിച്ച ആഘാതം വലുതാണ്​. വെല്ലുവിളികളെ ഒരുമിച്ചുള്ള ശ്രമങ്ങളിലൂടെ മറികടക്കുമെന്നും ബാക്കിർ പറഞ്ഞു.രാജ്യത്തെത്തുന്ന സഞ്ചാരികൾ ഏറെ കൂടിയെന്ന്​ നാഷനൽ ടൂറിസം കൗൺസിലും പറയുന്നു. 2019ൽ 12 ശതമാനമായാണ്​ സഞ്ചാരികളുടെ വർധന​. അറേബ്യൻ ഗൾഫ്​ കപ്പ്​,​ ഫിഫ ക്ലബ്​ ലോകകപ്പ്​ ഫുട്​ബാൾ, ഖത്തർ ഷോപ്പിങ്​ ഫെസ്​റ്റിവൽ തുടങ്ങിയവ സഞ്ചാരികളുടെ വരവിന്​ ആക്കം കൂട്ടി. 2022 ലോകകപ്പ്​ ഫുട്​ബാളോടെ ഇത്​ ഉയർന്ന തലത്തിലാകും. ക്രൂയിസ്​ വിനോദസഞ്ചാരമേഖലയിലും പുരോഗതി തന്നെയാണ്​. ലോകത്തെ ജോലി ഒഴിവുകളിൽ പത്ത്​ ശതമാനവും ഇൗ മേഖലയിലാണ്​.

നാല്​ ശതമാനം വളർച്ച ഇൗ മേഖലയിൽ ആഗോളതലത്തിൽ ഉണ്ട്​. പൊതുമേഖലയുടെയും സ്വകാര്യമേഖലയുടെയും സഹകരണത്തോടെ വിനോദസഞ്ചാരമേഖലയിൽ കൂടുതൽ വളർച്ചയുണ്ടാക്കാനുള്ള ശ്രമത്തിലാണ്​ രാജ്യം. ആഗോള നിക്ഷേപകരെയും ബിസിനസുകാരെയും ആകർഷിക്കുന്ന തരത്തിൽ വിനോദസഞ്ചാരമേഖലയെ മാറ്റുന്നതിനുള്ള നടപടികളാണ്​ സ്വീകരിക്കുന്നത്​. ടൂറിസത്തിെൻറ ഉപസെക്​ടറുകളായ ക്രൂയിസ്​ മേഖല, ബിസിനസ്​ ഇവൻറുകൾ, കായികമേളകൾ എന്നിവയുടെ കാര്യത്തിലും രാജ്യം വൻപുരോഗതിയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tourist placesWorld Tourism Dayhinterland
Next Story