Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ന്​ ഡോക്​ടേഴ്​സ്​...

ഇന്ന്​ ഡോക്​ടേഴ്​സ്​ ദിനം: ഖത്തറി​​െൻറ കോവിഡ്​ പോരാട്ടത്തിലെ മലയാളി സ്​​പർശം

text_fields
bookmark_border
ഇന്ന്​ ഡോക്​ടേഴ്​സ്​ ദിനം: ഖത്തറി​​െൻറ കോവിഡ്​ പോരാട്ടത്തിലെ മലയാളി സ്​​പർശം
cancel

ദോഹ: ആരോഗ്യ പ്രവർത്തകർ മാലാഖമാരായി മാറിയ കാലമാണിത്​. പ്രത്യേകിച്ച്​ ഡോക്​ടർമാർ. പ്രിയപ്പെട്ടവരുടെ സാമീപ്യമില്ലാതെ ഐസൊലേഷൻ എന്ന ഏകാന്ത തടവറയിൽ കഴിഞ്ഞ മനുഷ്യർക്ക്​ പ്രതീക്ഷയുടെ വെള്ളിവെളിച്ചം പകർന്നവർ. ഈ കോവിഡ്​ കാലത്ത്​ ഡോക്​ടർമാരുടെ ദിനം വന്നെത്തു​േമ്പാൾ ലോകം ഏറെ നന്ദി ചൊല്ലുന്നത്​ സ്വന്തം ജീവൻതന്നെ പണയംവെച്ച്​ ജോലിചെയ്യുന്ന ഇവരോടാണ്​. പ്രത്യേകിച്ച്​ കോവിഡ്​ പോരാട്ടത്തിന്​ മുന്നണിയിൽ നിൽക്കുന്ന ഡോക്​ടർമാർക്ക്​. ലോകത്തെല്ലായിടത്തുമുണ്ട്​ കോവിഡിനെതിരായ പോരാട്ടങ്ങളിൽ മലയാളി സ്​പർശങ്ങൾ. ഡോക്​ടർമാരുടെയും നഴ്​സുമാരുടെയും പാരാമെഡിക്കൽ വിഭാഗത്തി‍െൻറയുമെല്ലാം രൂപത്തിൽ അവരുണ്ട്​.

ജൂ​ൈല​ ഒന്നിന്​ ഇന്ത്യ ദേശീയ ഡോക്​ടേഴ്​സ്​ ഡേയായി ആചരിക്കു​േമ്പാൾ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന സാന്നിധ്യമായി ഖത്തറി‍െൻറ കോവിഡ്​ പോരാട്ടങ്ങളിൽ മുന്നണിപ്പോരാളിയായി ഒരു ഡോക്​ടറുണ്ട്​. കോഴിക്കോട്​ വെസ്​റ്റ്​ കൊടിയത്തൂർ സ്വദേശിയായ ഡോക്​ടർ മജീദ്​ മാളിയേക്കൽ. ലോകരാജ്യങ്ങളിൽ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ്​ രോഗവ്യാപനവും കുറഞ്ഞ കോവിഡ്​ മരണനിരക്കുമായി ഖത്തർ​ ശ്ര​ദ്ധനേടു​േമ്പാൾ അതിനു പിന്നിൽ ഡോ. മജീദ്​ ഉൾപ്പെടെയുള്ളവർ അണിനിരക്കുന്ന ആരോഗ്യ മന്ത്രാലയത്തി‍െൻറ അശ്രാന്ത പരിശ്രമമുണ്ട്​.


കോവിഡി‍െൻറ ആദ്യ ​തരംഗ സമയത്ത്​ ​​ചികിത്സക്കായി സർക്കാർ ​ഒരുക്കിയ മിസയീ​ദിലെ കോവിഡ്​ ഹോസ്​പിറ്റലി‍െൻറ ഫോക്കൽ പോയൻറായിട്ടായിരുന്നു മജീദ്​ മാളിയേക്കലി‍െൻറ നിയമനം. കോവിഡ്​ എന്നാൽ മരണം എന്നൊക്കെ ​ലോകം ഭയന്നകാലത്ത്​ അദ്ദേഹവും സംഘവും ആത്​മവിശ്വാസത്തോടെ മുന്നോട്ടു​ പോയി. പുതുതായി ഒരുക്കിയെടുത്ത ആശുപത്രിയെ കോവിഡ്​ ചികിത്സക്കുള്ള സർവസജ്ജീകരണങ്ങളുടെ കേന്ദ്രമാക്കി. ഒന്നാം തരംഗം കെട്ടടങ്ങിയതോടെ അവസാന രോഗിയെയും ഭേദമാക്കി, 2020 ജൂലൈ 15ന്​ മിസയീദ്​ ആശുപത്രിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. അതിനകം ആറായിരത്തിലേറെ പേർ ഇവിടെ ചികിത്സ തേടി.

ഈ വർഷം കോവിഡ്​ വീണ്ടുമെത്തിയപ്പോഴേക്കും ഡോ. മജീദ്​ ഉൾപ്പെടെയുള്ളവർക്ക്​ വിളിയെത്തി. ആശുപത്രി തലവനായ ഡോ. ഇഹാബ്​ അൽ മദ്​ഹൂമിനു കീഴിൽ മജീദും സഹപ്രവർത്തകരും സേവന സജ്​ജരായി. ഏതാനും ദിവസം മുമ്പ്​, ജൂൺ 27ന്​ അവസാനത്തെ രോഗിയെയും ഡിസ്​ചാർജ്​ ചെയ്യിച്ചാണ്​ രണ്ടാം തരംഗത്തിനു ശേഷം മിസയീദ്​ ആശുപത്രി പ്രവർത്തനം അവസാനിപ്പിക്കുന്നത്​. 600ലേ​െറ കിടക്കകൾ ഒരുക്കി ഇത്തവണയും ഇവിടെ ആറായിരത്തിലേറെ രോഗികൾ ചികിത്സക്ക്​ വിധേയരായി.

ഇക്കാലയളവിനിടെ നിരവധി മലയാളികളും ഇവിടെ ചികിത്സക്കെത്തിയിരുന്നു. ആരോരുമില്ലാതെ ആശുപത്രിയിലെത്തു​േമ്പാൾ മലയാളത്തിൽ സംസാരിക്കാനെത്തുന്ന തങ്ങളുടെയെല്ലാം സാന്നിധ്യം അവർക്ക്​ ഏറെ അനുഗ്രഹമായി മാറിയെന്ന്​ ഇദ്ദേഹം ​ഓർക്കുന്നു.

കോഴിക്കോട്​, യു.പി വഴി ഖത്തർ

​വെസ്​റ്റ്​ ​െകാടിയത്തൂർ സ്വദേശിയായ മജീദ്​ മാളിയേക്കൽ കോഴിക്കോട്​ ഗവ. മെഡിക്കൽ കോളജിൽനിന്നാണ്​ എം.ബി.ബി.എസും ചൈൽഡ്​ ഹെൽത്തിൽ ഡി​േപ്ലാമയും നേടുന്നത്​. തുടർന്ന്​ ഉത്തർപ്രദേശിൽനിന്ന്​ മെഡിസിൻ ബിരുദാനന്തര ബിരുദം. ശേഷം, കേരളത്തിൽ ആരോഗ്യ വകുപ്പിൽ പ്രവേശിച്ച ഇദ്ദേഹം മാനന്തവാടി ജില്ല ആശുപത്രിയിൽ പ്രവർത്തിച്ചു. 2004ൽ ഖത്തറിലെത്തിയ ശേഷം സജീവമായി. ഇതിനിടെ ലണ്ടനിലും ഗ്ലാസ്​ഗോയിലുമായി ഉന്നതപഠനവും നടത്തി.

അൽവക്​റ ആശുപത്രിയിൽ ചീഫ്​ ഫിസിഷ്യനായി പ്രവർത്തിക്കുന്നതിനിടെയാണ്​ കോവിഡ്​ ആശുപത്രിയുടെ ഫോക്കൽ പോയൻറായി ചുമതലയേറ്റത്​. കോവിഡ്​ കാലത്തെ പോരാട്ടത്തിനുള്ള അംഗീകാരമായി മീഡിയ വൺ ചാനൽ ബ്രേവ്​ഹാർട്ട്​ പുരസ്​കാരം സമ്മാനിച്ച്​ ഇദ്ദേഹത്തെ ആദരിച്ചിരുന്നു. ഭർത്താവി‍െൻറ ഒൗദ്യോഗിക യാത്രയിൽ പിന്തുണയുമായി ഭാര്യ സൗബിന ഖത്തറിലുണ്ട്​. മൂത്ത മകൻ അനു അൻഫാൽ അമേരിക്കയിൽ ജോലിചെയ്യുന്നു. മറ്റൊരു മകനായ അസിൻ നിഹാൽ സി.എക്കായി നാട്ടിൽ പഠിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalayaleeCovid fightToday is Doctors' Day
News Summary - Today is Doctors' Day: The Malayalee touch in the Covid fight in Qatar
Next Story