Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ന്​ കാർ ഫ്രീ ദിനം:...

ഇന്ന്​ കാർ ഫ്രീ ദിനം: പരിസ്ഥിതി സൗഹൃദമാകാൻ ഖത്തര്‍ ഫൗണ്ടേഷന്‍

text_fields
bookmark_border
ഇന്ന്​ കാർ ഫ്രീ ദിനം: പരിസ്ഥിതി സൗഹൃദമാകാൻ ഖത്തര്‍ ഫൗണ്ടേഷന്‍
cancel
camera_alt

കാ​റു​ക​ൾ ഒ​ഴി​വാ​ക്കി ട്രാ​മും, ഇ​ല​ക്​​ട്രി​ക്​ സ്​​കൂ​ട്ട​റു​മാ​വും ഇ​ന്ന്​ ഖ​ത്ത​ർ

ഫൗ​ണ്ടേ​ഷ​ൻ കാ​മ്പ​സി​ലെ യാ​ത്രാ മാ​ർ​ഗം

ദോ​ഹ: ഖ​ത്ത​റി‍​െൻറ പ​രി​സ്ഥി​തി സൗ​ഹൃ​ദ ചി​ന്ത​ക​ളെ മു​ന്നി​ൽ​നി​ന്ന്​ ന​യി​ക്കു​ക​യാ​ണ്​ വി​ദ്യാ​ഭ്യാ​സ -ഗ​വേ​ഷ​ണ ആ​സ്ഥാ​ന​മാ​യ ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ. വ​ർ​ഷാ​വ​സാ​നം പ​ന്തു​രു​ളു​ന്ന ഫി​ഫ ലോ​ക​ക​പ്പി​ൽ സം​ഘാ​ട​ക​ർ മു​ന്നോ​ട്ടു​വെ​ക്കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന സ​ന്ദേ​ശ​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ സം​ഘാ​ട​നം എ​ന്ന ആ​ശ​യ​മാ​ണ്. ഇ​പ്പോ​ൾ, അ​തി​നെ ഏ​റെ വേ​ഗ​ത്തി​ൽ പ്ര​യോ​ഗവ​ത്​​ക​രി​ക്കു​ക​യാ​ണ്​ ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ.

എ​ജു​ക്കേ​ഷ​ൻ സി​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ വ്യാ​ഴാ​ഴ്ച രാ​വി​ലെ 5.30 മു​ത​ൽ വൈ​കു​ന്നേ​രും അ​ഞ്ചു​വ​രെ​ കാ​ർ ഫ്രീ ​ആ​യി​രി​ക്കും. എ​ജു​ക്കേ​ഷ​ന്‍ സി​റ്റി​യി​ലെ കാ​ര്‍ബ​ണ്‍ പു​റം​ത​ള്ള​ല്‍ കു​റ​യ്ക്കു​ക, അ​ന്ത​രീ​ക്ഷ വാ​യു​വി‍െൻറ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ക, ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണു​ക, ജ​ന​ങ്ങ​ളി​ല്‍ പ​രി​സ്ഥി​തി അ​വ​ബോ​ധം വ​ള​ര്‍ത്തു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളു​മാ​യാ​ണ് കാ​ര്‍ ഫ്രീ ​ഡേ ആ​ച​രി​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി 26ന് ​ഖ​ത്ത​ർ ദേ​ശീ​യ പ​രി​സ്ഥി​തി ദി​നം ആ​ച​രി​ക്കു​ന്ന​തി‍െൻറ ഭാ​ഗം കൂ​ടി​യാ​ണ്​ കാ​ർ ഫ്രീ​ഡേ. പ​രി​സ്ഥി​തി ദി​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​വു​മാ​ണ്​ വ്യാ​ഴാ​ഴ്​​ച ഒ​രു ദി​വ​സ​ത്തെ ആ​ച​ര​ണം. 12 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വി​സ്തൃ​തി​യി​ലു​ള്ള എ​ജു​ക്കേ​ഷ​ന്‍ സി​റ്റി​യി​ലെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ല്ലാം വ്യാ​ഴാ​ഴ്ച പ​തി​വു​പോ​ലെ ത​ന്നെ തു​ട​രും. എ​ന്നാ​ൽ, വി​ശാ​ല​മാ​യ കാ​മ്പ​സി​ലേ​ക്ക്​ ജീ​വ​ന​ക്കാ​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​​യു​മൊ​ന്നും കാ​റു​ക​ൾ​ക്ക്​ പ്ര​വേ​ശ​ന​മു​ണ്ടാ​വി​ല്ല.

ട്രാം ​സ​ര്‍വി​സു​ക​ളോ ഇ​ല​ക്​​ട്രി​ക്​ സ്കൂ​ട്ട​റോ ഉ​പ​യോ​ഗി​ച്ച്​ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്താം. സു​സ്ഥി​ര രാ​ഷ്ട്രം കെ​ട്ടി​പ്പ​ടു​ക്കാ​ന്‍ സ​മൂ​ഹ​ത്തി​ന് ഒ​രു മാ​തൃ​ക സൃ​ഷ്ടി​ക്കു​ക​യാ​ണ് ഖ​ത്ത​ര്‍ ഫൗ​ണ്ടേ​ഷ​നെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ഒ​ന്നാം​ഗേ​റ്റി​ലൂ​ടെ​യും അ​ഞ്ചാം ഗേ​റ്റി​ലൂ​ടെ​യു​മാ​ണ് ​വ്യാ​ഴാ​ഴ്ച പാ​ര്‍ക്കി​ങ് ഏ​രി​യ​ക​ളി​ലേ​ക്കോ ഡ്രോ​പ് ഓ​പ് പോ​യ​ന്‍റു​ക​ളി​ലേ​ക്കോ പ്ര​വേ​ശി​ക്കാ​ന്‍ അ​നു​മ​തി​യു​ള്ള​ത്. മ​റ്റെ​ല്ലാ ഗേ​റ്റു​ക​ളും അ​ട​യ്ക്കും. എ​ജു​ക്കേ​ഷ​ന്‍ സി​റ്റി ഗോ​ള്‍ഫ് ക്ല​ബും അ​ല്‍ഷ​ഖാ​ബ് ഇ​ക്വ​സ്ട്രി​യ​ന്‍ സെ​ന്റ​ര്‍ സൗ ​ത്ത് ഗേ​റ്റു​ക​ളും തു​റ​ന്നി​ടും.

ഖ​ത്ത​റി‍െൻറ പ​രി​സ്ഥി​തി സൗ​ഹൃ​ദ -സു​സ്ഥി​ര സ​ന്ദേ​ശ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നേ​ര​ത്തേ​യും ഫൗ​ണ്ടേ​ഷ​ൻ മേ​ഖ​ല​യി​ൽ കാ​ർ​ഫ്രീ ഡേ ​ആ​ച​രി​ച്ചി​രു​ന്നു. ഖ​ത്ത​ർ നാ​ഷ​ന​ൽ ലൈ​ബ്ര​റി, എ​ജ​ു​ക്കേ​ഷ​ൻ സി​റ്റി, അ​ൽ ഷ​ഖാ​ബ്​ എ​ന്നീ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ൽ ഇ​റ​ങ്ങി ട്രാം ​വ​ഴി​യോ, കാ​ൽ​ന​ട​യാ​യോ ല​ക്ഷ്യ​സ്ഥാ​ന​ത്ത്​ എ​ത്താ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

'വി​ദ്യാ​ഭ്യാ​സം, ഗ​വേ​ഷ​ണം, ക​മ്യൂ​ണി​റ്റി വി​ക​സ​നം എ​ന്നി​വ​യി​ലൂ​ടെ സ​മൂ​ഹ​ത്തെ ശാ​ക്തീ​ക​രി​ക്കു​ക​യാ​ണ് ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ‍െൻറ പ്ര​ധാ​ന ല​ക്ഷ്യം. പ​രി​സ്ഥി​തി അ​വ​ബോ​ധം പ്ര​ച​രി​പ്പി​ക്കു​ക​യും പൊ​തു​ഗ​താ​ഗ​ത സം​സ്കാ​രം വ​ള​ർ​ത്തു​ക​യും ചെ​യ്യു​ക എ​ന്ന​ത്​ ഫൗ​ണ്ടേ​ഷ‍െൻറ പ്ര​ധാ​ന മൂ​ല്യ​ങ്ങ​ളി​ലൊ​ന്നാ​ണ്. എ​ജു​ക്കേ​ഷ​ൻ സി​റ്റി​യി​ലെ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കാ​നും, വാ​യു​വി‍െൻറ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യി​ലേ​ക്ക് സ​മൂ​ഹ​ത്തെ ന​യി​ക്കാ​നും കാ​ർ ഫ്രീ ​ദി​നം ഉ​പ​ക​രി​ക്കും' -ക്യു.​എ​ഫി​ലെ സി​റ്റി ഓ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ തു​രാ​ജ് ഷാ​ദ്‌​നി​യ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car free day
News Summary - Today is Car Free Day: Qatar Foundation for Environmental Thought
Next Story