ഖത്തറിൽ ഇന്ന്
text_fieldsസംസ്കൃതി ഓണാഘോഷം: ഓണപ്പുക്കളം, ഓണക്കളികൾ, മ്യൂസിക്, ഡാൻസ്, സാംസ്കാരിക സമ്മേളനം തുടങ്ങിയ പരിപാടികളോടെ സംസ്കൃതി ഖത്തർ ഓണാഘോഷം അൽ മെഷാഫിലെ പോഡാർ പേൾ സ്കൂളിൽ നടക്കും.
ഡയസ്പോറ ഓഫ് മലപ്പുറം മൽഹാർ സീസൺ -3: ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) സംഘടിപ്പിക്കുന്ന ‘മൽഹാർ സീസൺ 3 - മലപ്പുറം ഹാർമണി 2026’ സംഗീതോത്സവത്തിൽ പ്രമുഖ പിന്നണി ഗായകൻ അക്ബർ ഖാനും റിയാലിറ്റി ഷോ താരം അനുശ്രീയും നേതൃത്വം നൽകും. അൽ വക്റ ഡി.പി.എസ് -എം.ഐ.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗീതോത്സവത്തിലേക്കുള്ള പ്രവേശനം പാസ് മുഖേന മാത്രമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഫുവൈരിത്ത് ബ്രേക്ക്: കുടുംബങ്ങൾക്കായി വൈവിധ്യമാർന്ന വിനോദപരിപാടികളുമായി ഫുവൈരിത്ത് കൈറ്റ് ബീച്ചിൽ ഒക്ടോബർ 17 വരെ ഫുവൈരിത്ത് ബ്രേക്ക് പരിപാടികൾ നടക്കും. കായിക മത്സരങ്ങൾ, ലൈവ് വിനോദ പരിപാടികൾ, പ്രാദേശിക ഭക്ഷ്യമേള, ബീച്ച് വോളിബാൾ മത്സരങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവേശന ഫീസ് 15 ഖത്തരി റിയാൽ മുതൽ.
ഹലാ സമ്മർ വിനോദ പരിപാടികൾ: കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവേശം പകരാൻ വൈവിധ്യമായ വിനോദ പരിപാടികളുമായി ഹലാ സമ്മർ രാജ്യത്തെ വിവിധ മാളുകളിലും വിനോദകേന്ദ്രങ്ങളിലും സെപ്റ്റംബർ 30 വരെ തുടരും. കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളായ മിസ്റ്റർ ബീൻ, മോവാന, അവഞ്ചേഴ്സ് തുടങ്ങിയവരുമായി സംവദിക്കാനും ലൈവ് പ്രകടനങ്ങൾ ആസ്വദിക്കാനും മേള അവസരമൊരുക്കുന്നു. വിവിധ മാളുകളിൽ പ്രവേശനം, സമയം തുടങ്ങിയ നിബന്ധനകളിൽ മാറ്റം വരാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

