ടോസ്റ്റ് മാസ്റ്റേഴ്സ് ഓപൺ ഹൗസ് മീറ്റ്
text_fieldsഎഫ്.സി.സി വനിത ടോസ്റ്റ് മാസ്റ്റേഴ്സ്, കൈരളി ടോസ്റ്റ് മാസ്റ്റേഴ്സ് ഓപൺ ഹൗസിൽ പങ്കെടുത്തവർ
ദോഹ: എഫ്.സി.സി വനിത ടോസ്റ്റ് മാസ്റ്റേഴ്സ്, കൈരളി ടോസ്റ്റ് മാസ്റ്റേഴ്സ് സംയുക്തമായി ഓപൺ ഹൗസ് മീറ്റിങ് സംഘടിപ്പിച്ചു. ഖത്തർ മലയാളി സമ്മേളനപ്രമേയത്തിൽ വിഡിയോ പ്രസംഗ മത്സരം, കൊളാഷ്, കവിതരചന എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. മത്സരങ്ങളിൽ വിജയികളായവർക്കും പങ്കെടുത്തവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
യോഗത്തിൽ രണ്ടു ക്ലബുകളുടെയും പ്രസിഡന്റുമാരായ റിഷിദ മുഹമ്മദ്, നൗഷാദ് അഷ്റഫ് എന്നിവർ അധ്യക്ഷത വഹിച്ചു. അപർണ റെനീഷ്, റിഷിദ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബുകളെപ്പറ്റി രാജേഷ് വി.സി സംസാരിച്ചു. ഏരിയ ഡയറക്ടർ സബീന അബ്ദുൽ ജലീൽ യോഗത്തിൽ പങ്കെടുത്തു.

