Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകളികാണാൻ ഇനി ഫാൻ ഐ.ഡി...

കളികാണാൻ ഇനി ഫാൻ ഐ.ഡി വേണ്ട

text_fields
bookmark_border
കളികാണാൻ ഇനി ഫാൻ ഐ.ഡി വേണ്ട
cancel

ദോഹ: ഫിഫ അറബ്​ കപ്പിൽ ഇനി ഫാൻ ഐഡിയായ ഹയ്യാ കാർഡില്ലാതെയും കാണികൾക്ക്​ പ്രവേശനം നൽകാൻ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ്​​ ലെഗസി തീരുമാനം. പരീക്ഷണാടിസ്​ഥാനത്തിൽ നടപ്പാക്കിയ ഫാൻ ഐഡിയുടെ ആദ്യഘട്ടം പൂർത്തിയാക്കിയതായും ​തിങ്കളാഴ്​ചത്തെ മൂന്നാം റൗണ്ട്​ മത്സരം മുതൽ ടിക്കറ്റ്​ കൈവശമുള്ള ​കാണികൾക്ക്​ സ്​റ്റേഡിയത്തിലേക്ക്​ പ്രവേശനം അനുവദിക്കുമെന്നും സുപ്രീം കമ്മിറ്റി ടെക്​നോളജി ആൻഡ്​​ ഇന്നൊവേഷൻ എക്​സിക്യൂട്ടിവ്​ ഡയറക്​ടർ സാമി അൽ ഷമ്മാരി അറിയിച്ചു. ടിക്കറ്റും ഇഹ്​തിറാസ്​ വാക്​സിനേഷൻ സ്​റ്റാറ്റസും ഉള്ളവർക്ക്​ ഗാലറിയിലേക്ക്​ പ്രവേശനം നേടാൻ കഴിയും. അതേസമയം, നിലവിൽ ഫാൻ ഐഡിയുള്ള കാണികൾക്ക്​ ദോഹ മെട്രോ, ​കർവ ബസുകൾ ഉൾപ്പെടെയുള്ള പൊതുയാത്രാ സംവിധാനങ്ങളിൽ സൗജന്യയാത്രകൾക്കായി ഉപയോഗപ്പെടുത്താ​വുന്നതാണ്​.

'ഫാൻ ഐ.ഡിയുടെ ആദ്യഘട്ടം പൂർത്തിയായി കഴിഞ്ഞു. പതിനായിരക്കണക്കിന്​ കാണികൾ​ ഫാൻ ഐ.ഡി കാർഡ്​ സംവിധാനം ഉപയോഗപ്പെടുത്തി കഴിഞ്ഞു. ​സ്​റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിനും പൊതുഗതാഗത സംവിധാനങ്ങൾക്കും സൗകര്യപ്രദമായി തന്നെ ഉപയോഗിച്ചു. ആദ്യഘട്ടത്തിലെ 16 മത്സരങ്ങൾ ഫാൻ ഐ.ഡി ഉപയോഗപ്പെടുത്താൻ കഴിഞ്ഞു. ടൂർണമെൻറിലെ ആകെ മത്സരങ്ങളുടെ പകുതിയോളം വരുമിത്​. ലഭ്യമായ വിവര ശേഖരണവും മറ്റും​ ലോകകപ്പിനുള്ള തയാറെടുപ്പിന്​ ഉപയോഗപ്പെടുത്താൻകഴിയും' -അൽ ഷമ്മാരി പറഞ്ഞു. കാണികളുടെ പ്രവേശനത്തിന്​ ഇനി ഫാൻ ഐ.ഡി പ്രിൻറ്​ ചെയ്യില്ല. എന്നാൽ, വിദേശ കാണികൾക്ക്​ ഫാൻ ഐ.ഡി തന്നെയായിരിക്കും രാജ്യത്തേക്ക്​ പ്രവേശിക്കാനുള്ള അനുമതി രേഖ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sentrance card
News Summary - To watch the game No more fan id
Next Story