മറ്റ്രാജ്യങ്ങളിൽനിന്ന് കോവിഡ് കുത്തിവെപ്പെടുത്തവർക്കും: ഖത്തറിൽ ഇനി ക്വാറൻറീൻ വേണ്ട
text_fieldsദോഹ: മറ്റ്രാജ്യങ്ങളിൽനിന്ന് കോവിഡ് കുത്തിവെപ്പെടുത്തവർക്കും ഖത്തറിൽ ഇനി ക്വാറൻറീൻ വേണ്ട. ഖത്തർ ആരോഗ്യ മന്ത്രാലയത്തിെൻറ അംഗീകാരമുള്ള വാക്സിൻ സ്വീകരിച്ചവർക്കും നിശ്ചിതരേഖകൾ കൈവശമുള്ളവർക്കുമാണ് ക്വാറൻറീൻ ഒഴിവാക്കിയത്. ഖത്തറിൽനിന്ന് കുത്തിവെപ്പെടുത്തവർ പുറത്തുപോയി ആറുമാസത്തിനുള്ളിൽ തിരിച്ചെത്തിയാൽ അവർക്ക് ക്വാറൻറീൻ വേണ്ടെന്ന ഇളവ് നേരത്തേ നിലവിൽ ഉണ്ട്. ഫൈസർ ബയോൻടെക്, മൊഡേണ, ആസ്റ്റർ സെനക, ജോൺസൻ ആൻഡ് ജോൺസൺ എന്നീ വാക്സിനുകൾ മറ്റ് രാജ്യങ്ങളിൽനിന്ന് സ്വീകരിച്ച് ഖത്തറിലെത്തുന്നവർക്കാണ് പുതുതായി ക്വാറൻറീൻ ഒഴിവാക്കിയിരിക്കുന്നത്.
വാക്സിെൻറ നിർണിത ഡോസ് സ്വീകരിച്ചവർക്കാണിത്. ജോൺസൺ ആൻഡ് ജോൺസെൻറ സിംഗിൾ ഡോസ് സ്വീകരിച്ചവർ, മറ്റ് വാക്സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ചവർ എന്നിവരെയാണ് പുതുതായി ക്വാറൻറീനിൽനിന്ന് ഒഴിവാക്കിയത്. കുത്തിവെപ്പെടുത്ത് 14 ദിവസത്തിന് ശേഷമായിരിക്കണം ഇവർ ഖത്തറിൽ എേത്തണ്ടത്. കുത്തിവെപ്പെടുത്തതിെൻറ ഔദ്യോഗിക വിവരങ്ങൾ അടങ്ങിയ കാർഡ് ഇവരുടെ കൈവശം ഉണ്ടായിരിക്കണം. വാക്സിനേഷൻ കാർഡിൽ ആ വ്യക്തിയുടെ ഔദ്യോഗിക രേഖകളിലുള്ളതുപോലെതന്നെ പേര് ഉണ്ടാകണം. ഏത് വാക് സിനാണോ എടുക്കുന്നത് അതിനനുസരിച്ചുള്ള ദിവസം രേഖെപ്പടുത്തിയിരിക്കണം. വാക്സിെൻറ പേര് കാർഡിൽ ഉണ്ടായിരിക്കണം.
വാക്സിെൻറ സീരിയൽ നമ്പർ ഉണ്ടായിരിക്കണം. കുത്തിവെപ്പ് കേന്ദ്രത്തിെൻറ ഔദ്യോഗിക സീൽ, അെല്ലങ്കിൽ ലോഗോ കാർഡിൽ പതിച്ചിരിക്കണം. എന്നാൽ ഖത്തറിൽ എത്തുന്നവർ ഒന്നുകിൽ വിമാനത്താവളത്തിലോ തുറമുഖങ്ങളിലോ കരമാർഗമാണെങ്കിൽ അവിടെയുള്ള കേന്ദ്രത്തിൽനിന്നോ കോവിഡ് 19 പി.സി.ആർ. പരിശോധന നടത്തി നെഗറ്റിവ് ആണെന്ന് തെളിയിക്കണം.
അെല്ലങ്കിൽ യാത്രക്കാരെൻറ കൈവശം ഖത്തർ അംഗീകരിച്ച വിദേശരാജ്യങ്ങളിലെ പരിശോധനകേന്ദ്രങ്ങളിൽനിന്നുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.ഖത്തറിൽ എത്തുന്നതിന് 72 മണിക്കൂർ മുന്നിലുള്ള പരിശോധനാഫലം ആയിരിക്കണം ഇത്. എല്ലാവരുടെയും ഇഹ്തിറാസ് ആപ്പിൽ പച്ച സ്റ്റാറ്റസ് ആയിരിക്കണം.കുത്തിവെപ്പ് എടുത്തതിന് ശേഷമുള്ള 14 ദിവസം കഴിയാതെയാണ് ഒരാൾ ഖത്തറിലേക്ക് വരുന്നതെങ്കിൽ അയാൾ ഏഴ് ദിവസമോ 14 ദിവസമോ ഹോം ക്വാറൻറീനിൽ കഴിയണം. ഈ ദിവസങ്ങളിൽ ഏതാണോ കുറവ് അത്രയും ദിവസമാണ് ഹോം ക്വാറൻറീനിൽ കഴിയേണ്ടിവരിക.
കോവിഡ്: 24 മണിക്കൂറിനിടെ എട്ട് മരണം
ദോഹ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എട്ടുപേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറിൽ മരിച്ചു. 39, 44, 45, 52, 53, 73, 82, 86 വയസ്സുള്ളവരാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 320 ആയി. ഇന്നലെ 940 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 818 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 122 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. രാജ്യത്ത് മഹാമാരിയുടെ രണ്ടാംവരവിെൻറ പ്രധാന കാരണം ക്വാറൻറീൻ ചട്ടങ്ങൾ ലംഘിച്ചതാണെന്ന് നേരേത്തതന്നെ അധികൃതർ പറഞ്ഞിരുന്നു.
527 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. നിലവിലുള്ള ആകെ രോഗികൾ 18401 ആണ്. ഇന്നലെ 11494 പേരെയാണ് പരിശോധിച്ചത്. ആകെ 1780877 പേർക്ക് പരിശോധന നടത്തിയപ്പോൾ 186201 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്.ആകെ 167480 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 1663 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 204 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണ വിഭാഗത്തിൽ 427 പേരുമുണ്ട്. ഇതിൽ 38 പേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്.

