Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ ഇന്നറിയാൻ

ഖത്തറിൽ ഇന്നറിയാൻ

text_fields
bookmark_border
ഖത്തറിൽ ഇന്നറിയാൻ
cancel

ഐ.​സി.​ബി.​എ​ഫ് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്റ് ഫോ​റം (ഐ.​സി.​ബി.​എ​ഫ്) അ​മേ​രി​ക്ക​ൻ ഹോ​സ്പി​റ്റ​ൽ ക്ലി​നി​ക്കു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന 55ാമ​ത് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പ് രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ സി ​റി​ങ് റോ​ഡി​ലു​ള്ള അ​മേ​രി​ക്ക​ൻ ഹോ​സ്പി​റ്റ​ൽ ക്ലി​നി​ക്കി​ൽ ന​ട​ക്കും. യൂ​റോ​ള​ജി, കാ​ർ​ഡി​യോ​ള​ജി, ജ​ന​റ​ൽ സ​ർ​ജ​റി, ഗൈ​ന​ക്കോ​ള​ജി, ഡെ​ർ​മ​റ്റോ​ള​ജി, ഡെ​ന്റ​ൽ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ സൗ​ജ​ന്യ പ​രി​ശോ​ധ​ന ല​ഭി​ക്കും. ഇ​ന്ത്യ​ൻ എം​ബ​സി ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ സ​ന്ദീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഐ.​സി.​ബി.​എ​ഫ് ഹെ​ൽ​പ് ഡെ​സ്കും മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​വാ​സി​ക​ൾ അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ അ​റി​യി​ച്ചു. ര​ജി​സ്ട്രേ​ഷ​ന് : 6626 2477, 6616 4857, 5585 4543.

ഇ​ന്ത്യ​ൻ ക്ലാ​സി​ക്ക​ൽ നൃ​ത്ത​വി​രു​ന്ന് 'ന​വ​പ​ല്ല​വ 2026'

ദോ​ഹ: ഖ​ത്ത​റി​ലെ സാം​സ്കാ​രി​ക രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യ നൂ​പു​ര​ധ്വ​നി​യു​ടെ ഇ​രു​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ൻ ക്ലാ​സി​ക്ക​ൽ നൃ​ത്ത​വി​രു​ന്ന് 'ന​വ​പ​ല്ല​വ 2026' വെ​ള്ളി​യാ​ഴ്ച അ​ൽ വ​ക്റ​യി​ലെ ഡി.​പി.​എ​സ് - എം.​ഐ.​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കീ​ട്ട് അ​ഞ്ചു മു​ത​ൽ ന​ട​ക്കും. നൃ​ത്താ​ധ്യാ​പി​ക ക​ലാ​മ​ണ്ഡ​ലം സീ​മ ര​ജി​ത്തി​ന്റെ പ​രി​ശീ​ല​ന​ത്തി​ൽ നൂ​പു​ര​ധ്വ​നി നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം തു​ട​ങ്ങി​യ ക്ലാ​സി​ക്ക​ൽ നൃ​ത്ത​രൂ​പ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. ക​മ്മ്യൂ​ണി​റ്റി നേ​താ​ക്ക​ളാ​യ ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം ജോ​സ​ഫ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:todaygulfqatar​
News Summary - To know today
Next Story