ടി.കെ.എം അലുംനി ‘കാൽപന്ത്’ ഫൈനൽ ഇന്ന്
text_fieldsടി.കെ.എം ഖത്തർ അലുംനി ഇന്റർ എൻജിനീയറിങ് കോളജ് ഫുട്ബാൾ ടൂർണമെന്റ് ട്രോഫി
അനാച്ഛാദനം ചെയ്യുന്നു
ദോഹ: ടി.കെ.എം എൻജിനീയറിങ് കോളജ് ഖത്തർ അലുംനി സംഘടിപ്പിക്കുന്ന ഇന്റർ എൻജിനീയറിങ് കോളജ് ഫുട്ബാൾ ടൂർണമെന്റ് ‘കാൽപന്ത്-23’ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച ഹാമിൽട്ടൺ ഇന്റർനാഷനൽ സ്കൂളിൽ നടക്കും. ഒരാഴ്ചയായി നീണ്ടുനിന്ന ടൂർണമെന്റിൽ 16 എൻജിനീയറിങ് കോളജ് അലുംനി ടീമുകളാണ് മാറ്റുരച്ചത്. സെമിയിൽ ക്യൂ ഗെറ്റ്, ക്യൂ.എം.ഇ.എയെയും എം.ഇ.എസ് കുറ്റിപ്പുറം അൽ അമീനെയും നേരിടും.
എൻജിനീയേഴ്സ് ഫോറം സ്പോർട്സ് സെക്രട്ടറിയും മുൻ ജില്ല ലീഗ് താരവുമായ ലബീബ് വി.ടിയാണ് ടൂർണമെന്റ് കിക്കോഫ് ചെയ്തത്. ഐ.എസ്.സി അഡ്വൈസറി കമ്മിറ്റി ചെയർമാൻ മോഹൻ തോമസ് ഉദ്ഘാടനം ചെയ്തു. ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ബീ കോൺ ഗ്രൂപ്പിൽ നിന്നും ഷഹീം, ആഷിഖ്, റഫീഖ് എന്നിവരും ജിതേഷ് ജ്യോതിയും പങ്കെടുത്തു. ടി.കെ.എം അലുംനി ഖത്തർ പ്രസിഡന്റ് അനിൽകുമാർ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ, വൈസ് പ്രസിഡന്റ് സലീം അബൂബക്കർ, ടി.കെ.എം ഖത്തർ സ്പോർട്സ് സെക്രട്ടറി ഷമീം ബഷീർ എന്നിവർ ആശംസ അറിയിച്ചു

