ടി.കെ. നൗഷാദിന് യാത്രയയപ്പ് നൽകി
text_fieldsഖത്തർ ഇൻകാസിന്റെ എക്സിക്യൂട്ടീവ് മെംബർ ടി.കെ. നൗഷാദിന് നൽകിയ യാത്രയയപ്പ് പരിപാടിയിൽനിന്ന്
ദോഹ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഖത്തർ ഇൻകാസിന്റെ എക്സിക്യൂട്ടീവ് മെംബർ ടി.കെ. നൗഷാദിന് യാത്രയയപ്പ് നൽകി. ഖത്തറിലെ സാമൂഹിക, സാംസ്കാരിക, പൊതുപ്രവർത്തന മേഖലകളിൽ നിറഞ്ഞുനിന്ന അദ്ദേഹം, ഇൻകാസിന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഐ.സി.സി മുംബൈ ഹാളിൽ സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടി മുഖ്യ രക്ഷാധികാരി ഹൈദർ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ പൊന്നാട അണിയിച്ച് ആദരിച്ചു. ഇൻകാസ് ആക്ടിങ് പ്രസിഡന്റ് അൻവർ സാദത്ത് സ്നേഹോപഹാരമായി മെമന്റോ സമർപ്പിച്ചു. ഇൻകാസ് രക്ഷാധികാരികളായ ജോപ്പച്ചൻ തെക്കേക്കുറ്റ്, ജോൺ ഗിൽബർട്ട്, ഉപദേശക സമിതി അംഗം അഹദ് മുബാറക്, ഇൻകാസ് നേതാക്കളായ താജുദ്ദീൻ ചിറക്കുഴി, വി.എസ്. അബ്ദുറഹിമാൻ, ജോർജ് അഗസ്റ്റിൻ, മനോജ് കൂടൽ, ഷംസുദ്ദീൻ ഇസ്മയിൽ, സിനിൽ ജോർജ് എന്നിവർ സംസാരിച്ചു. ഇൻകാസ് ആക്ടിങ് പ്രസിഡന്റ് അൻവർ സാദത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആക്ടിങ് ജനറൽ സെക്രട്ടറി ഈപ്പൻ തോമസ് സ്വാഗതവും ജനറൽ സെക്രട്ടറി ഹരികുമാർ കാസർകോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

