Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightടി.കെ. ചേക്കുട്ടിക്ക്...

ടി.കെ. ചേക്കുട്ടിക്ക് കെ.എം.സി.സി സ്വീകരണം നൽകി

text_fields
bookmark_border
ടി.കെ. ചേക്കുട്ടിക്ക് കെ.എം.സി.സി സ്വീകരണം നൽകി
cancel
camera_alt

ഹ്ര​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​ന് സൗ​ദി​യി​ലെ​ത്തി​യ പ​രു​തൂ​ർ പ​ഞ്ചാ​യ​ത്ത് മു​സ്‍ലിം​ലീ​ഗ് പ്ര​സി​ഡ​ന്റ്

ടി.​കെ. ചേ​ക്കു​ട്ടി​ക്കു​ള്ള കെ.​എം.​സി.​സി ത്വാ​ഇ​ഫ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഉ​പ​ഹാ​രം നാ​ല​ക​ത്ത് മു​ഹ​മ്മ​ദ്

സാ​ലി​ഹ് ന​ൽ​കു​ന്നു

ത്വാഇഫ്: ഹ്രസ്വസന്ദർശനത്തിന് സൗദിയിലെത്തിയ പാലക്കാട് ജില്ലയിലെ പരുതൂർ പഞ്ചായത്ത് മുസ്‍ലിംലീഗ് പ്രസിഡന്റ് ടി.കെ. ചേക്കുട്ടിക്ക് കെ.എം.സി.സി ത്വാഇഫ് സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി. കെ.എം.സി.സി ത്വാഇഫ് ഓഫിസിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സാലിഹ് അധ്യക്ഷത വഹിച്ചു.

മുസ്തഫ, ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. ചേക്കുട്ടിക്കുള്ള കെ.എം.സി.സിയുടെ ഉപഹാരം നാലകത്ത് മുഹമ്മദ് സാലിഹ് ചടങ്ങിൽ നൽകി. മുഹമ്മദ് ഷാ തങ്ങൾ, അബ്ബാസ് രാമപുരം, അഷ്റഫ് താനാളൂർ, ബഷീർ താനൂർ, മുസ്തഫ പെരിന്തല്‍മണ്ണ, അലി ഒറ്റപ്പാലം, മജീദ് കൊയിലാണ്ടി, ജലീൽ കട്ടിലശ്ശേരി, ഹാരിസ് തളിപ്പറമ്പ്, അഭിലാഷ് ഹവിയ്യ, മജീദ് അംഗരി, മുനീബ്, നിസാർ, ലത്തീഫ് വേങ്ങര, മുഹമ്മദ് സുബൈർ തങ്ങൾ ജാലിയാത്ത് തുടങ്ങിയവർ സംബന്ധിച്ചു.

ടി.കെ. ചേക്കുട്ടി മറുപടി പ്രസംഗം നടത്തി. അതിരുകളില്ലാത്ത സേവന പ്രവർത്തനങ്ങളിലൂടെ വിസ്‌മയം തീർക്കുന്ന കെ.എം.സി.സി പ്രവർത്തനമേഖലയിൽ മഹാചരിത്രം സൃഷ്ടിച്ചു മുന്നേറുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും സംഘടനയുടെ സാമൂഹിക സുരക്ഷാപദ്ധതി പോലെയുള്ള സഹായ സംവിധാനങ്ങൾ സമൂഹത്തിൽ നടത്തിയ വിപ്ലവം ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. നസീഫ് ഖിറാഅത്ത് നടത്തി. ജലീൽ തോട്ടോളി ചെറുകുളമ്പ് സ്വാഗതവും അബ്ദുസ്സലാം പുല്ലാളൂർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCTK Chekutty
News Summary - TK Chekutty was welcomed by KMCC
Next Story