Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപിതാവ് അമീറിന്റെ...

പിതാവ് അമീറിന്റെ വിയോഗം; തൃശൂർ ജില്ല സൗഹൃദ വേദി അനുശോചിച്ചു

text_fields
bookmark_border
പിതാവ് അമീറിന്റെ വിയോഗം; തൃശൂർ ജില്ല സൗഹൃദ വേദി അനുശോചിച്ചു
cancel
camera_alt

ഖ​ത്ത​ർ മു​ൻ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യു​ടെ വി​യോ​ഗ​ത്തി​ൽ തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ വേ​ദി സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന യോ​ഗം

ദോഹ: ഖത്തർ മുൻ ഭരണാധികാരിയും പിതാവ് അമീറുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗത്തിൽ തൃശൂർ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.

ടാക്ക് ഖത്തർ ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് വിഷ്ണു ജയറാം ദേവ് അധ്യക്ഷത വഹിച്ചു. ഖത്തറിനെ വികസനത്തിന്റെയും സമൃദ്ധിയുടെയും ഉന്നതങ്ങളിലേക്ക് നയിക്കുകയും മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ലോകത്തിന് മാതൃകയായ രാഷ്ട്രമാക്കി മാറ്റുകയും ചെയ്ത ദീർഘവീക്ഷണമുള്ള നേതാവായിരുന്നു ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയെന്ന് അദ്ദേഹം അനുസ്മരിച്ചു.

ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് ഖത്തറിൽ ലഭിച്ച തൊഴിൽ അവസരങ്ങളും സുരക്ഷിതമായ ജീവിതസാഹചര്യങ്ങളും എന്നും നന്ദിയോടെ ഓർക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ജനറൽ സെക്രട്ടറി ഷറഫ് മുഹമ്മദ്, ട്രഷറർ തോമസ് കരിപ്പായി, ജനറൽ കോഓഡിനേറ്റർ മുഹമ്മദ് മുസ്തഫ, ടാക് എം.ഡി. പി. മുഹ്സിൻ, മുൻ പ്രസിഡന്റ് അബ്ദുൽ ഗഫൂർ, അഡ്വൈസറി ബോർഡ് അംഗം എ.കെ. നസീർ, മുൻ ഗുരുവായൂർ സെക്ടർ ചെയർമാൻ എ.വി. ബക്കർ, കുടുംബ സുരക്ഷ പദ്ധതി ചെയർമാൻ മുഹമ്മദ് റാഫി, വനിതാ വിഭാഗം വൈസ് ചെയർപേഴ്സൻ ഫ്യുജി സലീഷ്, ഫിനാൻഷ്യൽ കൺട്രോളർ അഷറഫ് കുമ്മം കണ്ടത്ത്, വിവിധ സെക്ടർ ചെയർമാന്മാരായ അഹമ്മദ് കബീർ, സിജോ, അനിൽ, സലീഷ്, ഉസ്മാൻ എന്നിവർ സംസാരിച്ചു.

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്കും രാജകുടുംബത്തിനും ഖത്തർ ജനതക്കും തൃശൂർ ജില്ലാ സൗഹൃദ വേദി അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ സെക്രട്ടറി മിനീഷ് സ്വാഗതം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Passing away of father Ameer; Thrissur District Souhruda Vedi expressed condolences
Next Story