തൃശൂർ ജില്ല സൗഹൃദവേദി പായസമത്സരം സംഘടിപ്പിച്ചു
text_fieldsതൃശൂർ ജില്ല സൗഹൃദ വേദി വനിത കൂട്ടായ്മ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പായസ മത്സരത്തിലെ വിജയികളെ പ്രഖ്യാപിക്കുന്നു
ദോഹ: തൃശൂർ ജില്ല സൗഹൃദവേദിയുടെ ഓണാഘോഷമായ ഓണത്താളത്തോടനുബന്ധിച്ച് വേദി വനിത കൂട്ടായ്മ പായസ മത്സരം സംഘടിപ്പിച്ചു. ടി.എ.സി ഖത്തർ ഹാളിൽ നടന്ന മത്സരത്തിൽ 20ഓളം പേർ രുചിപ്പെരുമകളുമായി മാറ്റുരച്ചു. ഐക്കണോ വ്യൂ റസ്റ്റാറന്റ് സുയിസ് ഷെഫ് സഗീഷ്, ഇൻഡസ്ട്രിയൽ ഏരിയ സസ്യ റസ്റ്റാറന്റ് ഷെഫ് സുരേഷ് , പ്രശസ്ത ഫുഡ് വ്ലോഗർ ഡോ. അഫ്ലഹ് എന്നിവരായിരുന്നു മത്സരത്തിന്റെ വിധി നിർണയിച്ചത്.
റീമ റസാഖ് ഒന്നാം സ്ഥാനം കരസ്ഥമാക്കി പായസ റാണിയായി തിരഞ്ഞെടുക്കപ്പെട്ടു. നവ്യ എം.പി, ശ്രീലക്ഷ്മി ബിജോയ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ശേഷം നടന്ന സമാപന ചടങ്ങിൽ ഭവൻസ് സ്കൂൾ അഡ്മിനിസ്ട്രേറ്റർ അഞ്ജന മേനോൻ, വേദി അഡ്വൈസറി ബോർഡ് ചെയർമാൻ വി. എസ്. നാരായണൻ, മാല നാരായണൻ, പ്രസിഡന്റ് അബ്ദുൽ ഗഫൂർ, ജനറൽ സെക്രട്ടറി വിഷ്ണു ജയറാം, ജനറൽ കോഓഡിനേറ്ററും വനിതാ കൂട്ടായ്മ കോഓഡിനേറ്ററുമായ മുഹമ്മദ് മുസ്തഫ എന്നിവർ പങ്കെടുത്തു.
വനിത കൂട്ടായ്മ സെക്കൻഡ് വൈസ് ചെയർപേഴ്സണും പായസമത്സരം കോഓഡിനേറ്ററുമായ ജയശ്രീ ജയാനന്ദ് സ്വാഗതം പറഞ്ഞു. ചെയർപേഴ്സൻ റജീന സലിം സംസാരിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ ഒക്ടോബർ ആറിന് നടക്കുന്ന മെഗാ ഓണം പരിപാടിയിൽ നൽകുമെന്ന് സംഘാടകർ അറിയിച്ചു

